ആറേഴ് ജില്ലകളിൽ നിന്ന് എത്തിയ അരപ്പിരി ലൂസായ കുറച്ച് പേർ ഒത്തുചേർന്നപ്പോൾ ഒരു പരിപാടി ഹിറ്റായി ; ശ്രദ്ധ നേടി നിഷ സാരംഗിന്റെ വാക്കുകൾ

88

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചലചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു.

പരമ്പരയിലെ നീലിമ എന്ന നീലുവായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരം. ശ്യാമപ്രസാദിന്റെ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്. നീലുവിന് ആരാധകർ ഏറെയാണ്. ഉപ്പും മുളകിലും അഞ്ച് കുട്ടികളുടെ അമ്മയായ നിഷയ്ക്ക് ജീവിതത്തിൽ രണ്ട് പെൺമക്കളാണുള്ളത്.

Advertisements

ALSO READ

അനൂപിന് ഐശ്വര്യ വന്ന് ചേർന്നപ്പോലെ എനിക്കും ; വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് മണിക്കുട്ടൻ

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ഉപ്പും മുളകും. 1500 എപ്പിസോഡിന് മുകളിൽ സംപ്രേഷണം ചെയ്തിരുന്നു. പരമ്പര നിർത്തിയത് ആരാധകരേയും നിരാശയിലാക്കിയിരുന്നു. ഉപ്പും മുളകും എന്ന ഒറ്റ സീരിയലിലൂടെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഷ സാരംഗ്, ബിജു സോപാനം, ജൂഹി, ഋഷി, ശിവാനി, അൽസാബിത്ത് തുടങ്ങിയവർക്കും വലിയ ആരാധക വൃന്ദമാണ് സോഷ്യൽമീഡിയയിലുള്ളത്. ഉപ്പും മുളകും അവസാനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ സീരിയലിലെ കഥാപാത്രങ്ങളെല്ലാം പുതിയ സീരിയലിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.

സീ കേരളത്തിലെ എരിവും പുളിയും എന്ന പരമ്പരയിലൂടെയാണ് താരങ്ങൾ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇഷ്ടതാരങ്ങളായ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി എസ് കുമാർ, ശിവാനി, അൽസാബിത്ത്, ബേബി അമേയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആംഗ്ലോ-ഇന്ത്യൻ ദമ്പതികളായ ഫ്രെഡറിക്-ജൂലിയറ്റ് ജോഡിയും അവരുടെ അഞ്ച് കുട്ടികളും വീട്ടുവിശേഷങ്ങളുമാണ് എരിവും പുളിയും എന്ന പരമ്പര പറയുന്നത്. ഇപ്പോൾ പുതിയ സീരിയൽ വിശേഷങ്ങൾ സെലിബ്രിറ്റി ജീവിതവും തന്നെ എങ്ങനെ സ്വാധീനിച്ചുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി നിഷ സാരംഗ്.

‘എരിവും പുളിയും എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നിട്ടില്ല. വേഷത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. ഉപ്പും മുളകും എന്റെ ജീവിതത്തിലേക്ക് പണവും പ്രശസ്തിയും കൊണ്ടുവന്നു എന്നതാണ് മാറ്റം. ഉപ്പും മുളകിലും ഉള്ളവർ തന്നെയാണ് എരിവും പുളിയിലും അഭിനയിക്കുന്നത് എന്നതുകൊണ്ട് വലിയ വ്യത്യാസങ്ങൾ തോന്നുന്നില്ല. പാറുകുട്ടി അടക്കം എല്ലാവരും വലുതായി.

ഇപ്പോൾ നമ്മൾ സംസാരിക്കുന്നത് പോലെ പാറുകുട്ടിയും സംസാരിക്കാൻ തുടങ്ങി. ഇവരെല്ലാം എന്റെ കുടുംബത്തേപ്പോലെയാണ് എനിക്ക് പാറുകുട്ടിയെ മാത്രമല്ല ലച്ചുവിനെ വരെ ഞാൻ തെറ്റ് കണ്ടാൽ ചീത്ത പറയാറുണ്ട്. ആറേഴ് ജില്ലകളിൽ നിന്ന് എത്തിയ അരപ്പിരി ലൂസായ കുറച്ച് പേർ ഒത്തുചേർന്നപ്പോൾ ഒരു പരിപാടി ഹിറ്റായി എന്നാണ് സെറ്റിൽ എത്തുമ്പോൾ പലപ്പോഴും ഞാൻ പറയാറുള്ളത് എന്നും നിഷ സാരംഗ് പറയുന്നുണ്ട്.

ALSO READ

വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് സഞ്ചാര പ്രിയനായ അച്ഛൻ യാത്ര പോവുകയാണ്: ഭർത്തൃ പിതാവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി സിത്താര കൃഷ്ണകുമാർ

ഉപ്പും മുളകിലും കുറുമ്പുകളും കുസൃതികളും കുടുംബ വിശേഷവും എല്ലാം ഏറെ കുറേ അതുപോലെ തന്നെയാണ് എരിവും പുളിയിലും കൊണ്ടുപോകുന്നത്. അമ്മയുടെ ചെലവിൽ കഴിയുന്ന അച്ഛനും കാര്യവും കാര്യക്കേടും പറയുന്ന മക്കളും. അവരുടെ രസകരമായ കുടുംബ ജീവിതവും ആണ് എരിവും പുളിയും.

പഴയതിനെ എല്ലാം മറന്നേക്കൂ.. പുതിയ കാലത്തെ പുതിയ ചിരിക്കാഴ്ചകളുമായി ഞങ്ങൾ എന്ന ടൈറ്റിൽ ടാഗോട് കൂടെയാണ് എരിവും പുളിയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. തുടക്കത്തിൽ സ്വാഭാവികമായ താരതമ്യപ്പെടുത്തലുകൾ ഉണ്ടായേക്കാം. എന്നാൽ കഥാപാത്രങ്ങൾ പരിചിതമാകുന്നതോടെ പ്രേക്ഷകർക്ക് ഫ്രെഡ്ഡിയുടെയും ജൂലിയുടെയും കുടുംബ കാഴ്ചകൾ പുതിയ അനുഭവമായിരിയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല. കപ്പേള, മേപ്പടിയാൻ എന്നിവയാണ് നിഷയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പ്രകാശൻ പറക്കട്ടെയാണ് ഇനി പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രം.

Advertisement