നിന്റെ ഭാര്യയെ വേണ്ട വേറെ ആളെ ഒപ്പിച്ചു തരാമോ എന്ന് ചോദിച്ച് ഞരമ്പൻ; കണക്കിന് കൊടുത്ത് ഇഷാനും സൂര്യയും, വൈറൽ

150

ന്യൂനോർമൽ എന്ന ടാഗ് ലൈനിൽ റിയാലിറ്റി ഷോകൾ പോലും വരുന്ന കാലമാണ്, എൽജിബിടിക്യൂ എന്താണെന്ന ധാരണയുള്ളവരാണ് മിക്ക മലയാളികളും. ഒരു കാലത്ത് മോശം കണ്ണുകളോട് കൂടി മാത്രം നോക്കി കണ്ടിരുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തെ ഇപ്പോൾ മനുഷ്യത്വപരമായാണ് മിക്കവരും സമീപിക്കുന്നത്.

വെറും ലൈംഗിക തൊഴിലാളികളായി മുദ്രകുത്തപ്പെട്ടിരുന്ന ഈ വിഭാഗത്തിന് കേരളത്തിൽ മാന്യമായ ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അടുത്തകാലത്തായി നിലനിൽക്കുമുണ്ട്. എങ്കിലും ചില ഞരമ്പ് രോഗികൾ ട്രാൻസ്‌ജെൻഡേഴ്‌സ് എന്നാൽ തങ്ങളുടെ ലൈം ഗി ക അരാജകത്വം തീർക്കാനുള്ളവരാണെന്ന് തന്നെയാണ് കരുതി പോരുന്നത്. ഇക്കൂട്ടരെ സോഷ്യൽമീഡിയയിലടക്കം വലിയ രീതിയിൽ നാണംകെടുത്തിയിട്ടും കാര്യമൊന്നുമില്ലഇപ്പേഴും പഴഞ്ചൻ മനസുമായി നടക്കുകയാണ് ചിലർ.

Advertisements

ഇത്തരത്തിൽ ഉളള ഒരു ഞരമ്പനം തുറന്നുകാണിക്കുകയാണ് ട്രാൻസ്ജൻഡറും ആക്ട്വിസ്റ്റും ആയ സൂര്യ ഇഷാൻ. ജോലി ആവശ്യത്തിന് വേണ്ടി പങ്കുവച്ച വാട്സ്ആപ് നമ്പറിലേക്ക് അശ്ലീലം ആവശ്യപ്പെട്ട് വിളിച്ച ആൾക്ക് കണക്കിന് മറുപടി നൽകിയിരിക്കുകയാണ് സൂര്യയും ഭർത്താവ് ഇഷാനും. ശല്യം ചെയ്ത ആളുടെ വാട്സ് ആപ് വിവരങ്ങളുടെ സ്‌ക്രീൻപ്രിന്റ് എടുത്ത് പങ്കുവച്ചുകൊണ്ടാണ് സൂര്യയുടെ ഇൻസ്റ്റ പോസ്റ്റ്.

ALSO READ- റോബിനും ബ്ലെസ്ലിയും ഒന്നിച്ചത് കണ്ടിട്ടും എന്തിനാണ് ഈ പിണക്കം; റോബിനോട് സംസാരിക്കൂ; ദിൽഷയോട് ആരാധകർ; നിലപാട് മാറ്റാതെ താരം

സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

‘നമസ്‌കാരം സുഹൃത്തുക്കളെ, ഇത് കോഴിക്കോട് കാരൻ അഷറഫ് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിളിച്ച ആളാണ്. ബ്രൈഡ് വർക്കിന്റെ ആവശ്യത്തിനായി കൊടുത്ത വാട്സ് ആപ് നമ്പറിലേക്ക് മെസേജുകൾ അയക്കുകയും അയാളുടേത് എന്ന് പറഞ്ഞ് മൂന്ന് ഫോട്ടോകൾ അയക്കുകയും ചെയ്തു.’

‘എന്നാൽ ബ്രൈഡ് വർക്കിന് വേണ്ടി ബന്ധപ്പെടാൻ കൊടുത്തിരിയ്ക്കുന്ന നമ്പർ ഉപയോഗിയ്ക്കുന്നത് ഇക്ക (ഇഷാൻ)യാണ്. ഞാൻ ആണെന്ന് കരുതിയായിരുന്നിരി്ക്കണം അയാൾ മെസേജ് അയച്ചത്. ‘നിങ്ങളെ പോലുള്ള ട്രാൻസ്ജെന്റേഴ്സിനെ ഫ്രണ്ട് ആയി വേണം’ എന്ന് അയാൾ പറഞ്ഞപ്പോൾ, ഇക്ക അയാൾക്ക് മറുപടി കൊടുത്തു.’ഞാൻ ഇഷാൻ ആണ്, സൂര്യയെ ആവശ്യപ്പെട്ടുകൊണ്ട് ആണോ ഈ മെസേജ്’ എന്നാണ് ഇക്ക അങ്ങോട്ട് ചോദിച്ചത്.’

ALSO READ- ബിഗ് ബോസിലെ പിണക്കങ്ങൾ എല്ലാം മറന്നു; ആരാധകർ ആഗ്രഹിച്ച പോലെ റോബിനും ബ്ലെസ്ലിയും ഒന്നിച്ചു; റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി, ഡാൻസും കളിച്ചു

‘ഉടനെ അയാളുടെ റിപ്ലേ വന്നു, ‘അയ്യോ ഞാൻ നിന്റെ ഭാര്യയെ ആഗ്രഹിക്കുമോ, വേറെ ട്രാൻസ് ആളുകളെ ഒപ്പിച്ചു തരാമോ’ എന്ന്. ശേഷം അയാൾ ഉടനെ തന്നെ വാട്സാപ്പ് കോളിൽ വിളിച്ചു. പക്ഷെ അയാൾ സംസാരിച്ചത് ഇംഗ്ലീലാണ്. മലയാളത്തിൽ മെസേജ് അയച്ച ആ ആൾക്ക് ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകൾ മാത്രമേ അറിയുകയുള്ളൂ എന്ന്. മലയാളം അറിയില്ലേ എന്ന് ചോദിച്ചപ്പോൾ, കോഴിക്കോട് ആണ് സ്വദേശം പക്ഷെ മലയാളം അറിയില്ല എന്നും ബാഗ്ലൂരാണ് ജോലി ചെയ്യുന്നത് എന്നും അയാൾ ഇംഗ്ലീഷിൽ പറഞ്ഞു’.

‘കോൾ കട്ട് ചെയ്ത ശേഷം മലയാളം അറിയില്ല എന്ന് പറഞ്ഞ ആൾ, മലയാളത്തിൽ കുറേ പച്ച തെറികൾ വാട്സ് ആപ് മെസേജുകളായി അയച്ചു. ഏതൊരാളെയും എന്ന പോലെ ഇക്കയും ആ തോനിവാസത്തിനുള്ള മറുപടി കൊടുത്തിട്ടുണ്ട്.’

‘ഞാൻ ഈ പോസ്റ്റ് ഇപ്പോൾ ഇവിടെ ഇടാൻ കാരണം, ട്രാൻസ് വിഭാഗത്തിൽ പെട്ടവർ ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തുന്നത് മേക്കപ്പ് വർക്കിന് വേണ്ടിയാണ്, അല്ലാതെ ഇയാളെ പോലുള്ളവർ ചിന്തിയ്ക്കുന്ന ജോലിയ്ക്ക് (കുൽ സിത പ്രവൃത്തികൾക്ക് ) വേണ്ടിയല്ല’- സൂര്യ പ്രതികരിക്കുന്നു.’

Advertisement