അന്ന് അയാൾ അജിത്തിനെ ആക്രമിച്ചു: ആരോടും മിണ്ടാതെ 20 ദിവസമാണ് അജിത് നടന്നത് : ചെയ്യാറു ബാലു

124

തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അജിത്. തല എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന താരത്തിന്റെ ആരാധക വൃന്ദം താരത്തിനെ ഒരു നോക്ക് കാണാൻ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിനെ സംവിധായകൻ ബാല ആക്രമിച്ചു എന്ന കാര്യത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചെയ്യാറ് ബാലു.

അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: സംവിധായകൻ ബാലയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു നാൻ കടവുൾ. ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് അജിത്തിനെയാണ്. ഞാൻ കടവുൾ കമ്മിറ്റ് ചെയ്തതിന് പിന്നാലെ സിനിമയ്ക്ക് വേണ്ടി മുടി നീട്ടി വളർത്താൻ ബാല അജിത്തിനോട് ആവശ്യപ്പെട്ടു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും ഉത്തരവിട്ടു. അങ്ങനെ അജിത് ചിത്രത്തിനായി മുടിയും വളർത്തി കാത്തിരുന്നു.

Advertisements

Also Read
എന്റെ ഡിസിഷൻ മേക്കിങ് അതോറിറ്റിയാണ് ഭാര്യ, എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാൻ ചെയ്യൂ: റഹ്‌മാൻ

എന്നാൽ ഷൂട്ടിങ് തുടങ്ങാൻ വൈകി. ഒരിക്കൽ ഒരു സ്റ്റാർ ഹോട്ടലിൽ സിനിമയുടെ ചർച്ച നടക്കുന്നുണ്ടെന്നറിഞ്ഞ അജിത്ത് എപ്പോൾ തുടങ്ങും എന്ന് ചോദിക്കാൻ അവിടെയെത്തി. സംവിധായകൻ ബാലയും അദ്ദേഹവുമായി അടുപ്പമുള്ള ചിലരും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചക്കിടെ കഥ പറഞ്ഞില്ലെങ്കിലും വൺ ലൈൻ എങ്കിലും പറയണമെന്ന് അജിത് ആവശ്യപ്പെട്ടു. എന്നാൽ ബാല പരിഹാസത്തോടെയാണ് കഥ പറഞ്ഞത്. ആ പറഞ്ഞ രീതി അജിത്തിന് ഇഷ്ടപ്പെട്ടില്ല.

പിന്നീടാണ് അജിത്തിന്റെ മുടി ബാല ശ്രദ്ധിക്കുന്നത്. ആരാണ് മുടി വെട്ടിയതെന്ന് ചോദിച്ചു. ചർച്ച ഇങ്ങനെയാണ് നടക്കുന്നതെങ്കിൽ സിനിമ നടക്കില്ലെന്ന് പറഞ്ഞ് അജിത് അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി’.എന്നാൽ ബാല അജിത്തിന്റെ കൈ പിടിച്ച് അവിടെ ഇരുത്തുകയും വാക്കേറ്റം നടത്തുകയും ചെയ്തു. ഇരുവരും തമ്മിലുള്ള തർക്കം അവസാനിച്ചപ്പോൾ ബാലയുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ അജിത്തിന്റെ പുറകിൽ ഇടിച്ചു. നീയെത്ര വലിയ ഹീറോ ആണോ എന്ന് ചോദിച്ച് ആ മനുഷ്യൻ ഇടിച്ചപ്പോൾ അജിത്ത് ഞെട്ടി.

Also Read
ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും ഉണ്ട്; രഞ്ജു രഞ്ജിമാര്‍

അവിടെ നിന്ന് പോന്ന അജിത് 20 ദിവസത്തോളം ആരോടും മിണ്ടിയില്ല. വലിയ അപമാനമായി തോന്നിയ അജിത്ത് കടുത്ത വിഷമത്തിലായിരുന്നു’. എന്നാൽ മാധ്യമങ്ങളോട് ഇത് വലിയ വാർത്തയാക്കരുതെന്നും അങ്ങനെ വാർത്തയായാൽ ബാലയെ പോലെ ഒരു സംവിധായകന്റെ കരിയർ പാഴായി പോകുമെന്നാണ് അജിത് പറഞ്ഞത്’, ചെയ്യാറു ബാലു പറഞ്ഞു.

Advertisement