ധോണിയെയോ, പന്തിനെയോ ഗംഭീര്‍ ലക്ഷ്യമിട്ടത് ആരെ? ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ച

22

വരുന്ന ലാകകപ്പ് കളിക്കാനായി ഇന്ത്യന്‍ ടീമില്‍ നിന്നും സാധ്യത കല്‍പ്പിക്കുന്നത് മൂന്ന് വിക്കറ്റ് കീപ്പര്‍മാര്‍ക്കാണ്.

എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത് എന്നിവരാണിത്. പക്ഷേ ഇന്നലെത്തെ ഒറ്റ പ്രകടനത്തിന്റെ പേരില്‍ ഗംഭീര്‍ മലയാളി താരം സഞ്ജു സാംസണനെ വാനോളം പുകഴ്ത്തി രംഗത്തു വന്നതോടെ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമായി.

Advertisements

ക്രിക്കറ്റില്‍ തനിക്ക് പൊതുവെ വ്യക്തികളെ സംബന്ധിച്ച് സംസാരിക്കുന്നതിന് താത്പര്യമില്ല. പക്ഷേ സഞ്ജുവിന്റെ പ്രകടനം കാണുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അവനാണെന്ന് പറയാം.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ സഞ്ജുവിന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും’ ഗംഭീര്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്ന് ഗംഭീര്‍ ആരെയാണ് ഉന്നമിട്ടതെന്നാണ് ആരാധകരുടെ ചോദ്യം. എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത് ഇവരിലെ ആരെയാണ് ഗംഭീര്‍ ലക്ഷ്യമിട്ടതെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

നിലവില്‍ സീനിയര്‍ താരമായ ധോണിക്ക് അവസരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് പന്തിനെതിരെയാണ് ഗംഭീറിന്റെ പരാമര്‍ശമെന്നാണ് ചിലരുടെ പക്ഷം.

അതേസമയം, നാലാം നമ്പറില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ച്ച വെയ്ക്കാനായി ടീമില്‍ ആളില്ലാത്ത സാഹചര്യത്തില്‍ സഞ്ജുവിന് അവസരം നല്‍കുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് മുന്‍ ഇന്ത്യന്‍ താരം ചെയ്തെന്നും ആരാധകരില്‍ ഒരു വിഭാഗം പറയുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കന്നി സെഞ്ച്വറി നേടിയതോടെയാണ് ലോക കപ്പ് ടീമില്‍ യുവതാരത്തിന് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി നേടി സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

കേവലം 54 പന്തുകളില്‍ നിന്നുമാണ് സഞ്ജു സെഞ്ച്വറി നേടിയത്. 102 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ മത്സരത്തില്‍ രാജസ്ഥാനെ ഹൈദരാബാദ് പരാജയപ്പെടുത്തിയതോടെ സഞ്ജു നേടിയ സെഞ്ച്വറി പാഴായി.

Advertisement