സനത് ജയസൂര്യ മരിച്ചെന്ന വ്യാജ വാർത്ത: ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് ആർ അശ്വിൻ

41

ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ മരിച്ചെന്ന വ്യാജ വാർത്തയിൽ അബദ്ധം പിണഞ്ഞ് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. വാർത്ത ശരിയാണോ എന്നാണ് അശ്വിൻ ട്വീറ്റ് ചെയ്തത്.

കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയസൂര്യ ആശുപത്രിയിൽ വെച്ച് മരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Advertisements

ഇത് നിഷേധിച്ച് ജയസൂര്യ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതറിയാതെയാണ് അശ്വിൻ ട്വീറ്റ് ചെയ്തത്.

വാർത്തകൾ വ്യാജമാണെന്നും അവ പ്രചരിപ്പിക്കരുതെന്നും ആരാധകരോട് ആവശ്യപ്പെട്ട് മെയ് 21ന് ജയസൂര്യ രംഗത്തെത്തിയിരുന്നു.

ജയസൂര്യ മരിച്ചെന്ന വാർത്ത, ശരിയാണോ എന്നും തനിക്ക് വാട്‌സാപ്പിൽ നിന്നാണ് വാർത്ത ലഭിച്ചതെന്നുമായുരുന്നു അശ്വിന്റെ ട്വീറ്റ്.

ജയസൂര്യയെ കുറിച്ചുള്ള പ്രചാരണം സത്യമാണോ എന്നറിയാൻ മറ്റ് വഴികളുള്ളപ്പോഴാണ് ഏറെക്കാലമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള അശ്വിന്റെ ട്വീറ്റ്.

മാത്രമല്ല, തനിക്ക് ആപത്തൊന്നും സംഭവിച്ചിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞത് അശ്വിൻ അറിഞ്ഞിട്ടുമില്ല. ഇരുപത്തിയൊന്നാം തിയതിക്ക് ശേഷം ഫേസ്ബുക്കിൽ ജയസൂര്യയുടെ പോസ്റ്റുകൾ കാണാം.

വ്യാജ പ്രചാരണങ്ങൾ ജയസൂര്യ നിഷേധിച്ചതാണെന്ന് നിരവധി ആരാധകർ അശ്വിന് മറുപടി നൽകി.

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായാണ് ജയസൂര്യ വിലയിരുത്തപ്പെടുന്നത്. ഏകദിനത്തിൽ 13,000ത്തിലേറെ റൺസും 300ലേറെ വിക്കറ്റും ജയസൂര്യയുടെ പേരിലുണ്ട്.

Advertisement