വിരാട്‌ കോഹ് ലിയെ തേടി വീണ്ടും കിടു റെക്കോഡ്; ഇത്തവണ പിന്തള്ളിയത് വന്‍മതിലിനെ

23

റാഞ്ചി: ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ വിരാട് കോലി മൂന്നാമതെത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയാണ് കോലി പിന്തള്ളിയത്.

Advertisements

റാഞ്ചിയില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനത്തില്‍ 75 റണ്‍സ് പിന്നിട്ടപ്പോഴാണ് കോലിയെ തേടി നേട്ടമെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവരാണ് ഇനി കോലിയുടെ മുന്നിലുള്ള താരങ്ങള്‍.

10,786 റണ്‍സാണ് ദ്രാവിഡിന്റെ പേരിലുണ്ടായിരുന്നത്. ഇന്നത്തെ ഇന്നിങ്സോടെ കോലിക്ക് 10,816 റണ്‍സായി. 318 ഇന്നിങ്സിലാണ് ദ്രാവിഡ് ഇത്രയും റണ്‍സെടുത്തത്.

കോലിക്ക് 217 റണ്‍സ് മാത്രമാണ് ദ്രാവിഡിനെ മറികടക്കാന്‍ വേണ്ടിവന്നത്. ഗാംഗുലിയുടെ പേരില്‍ 11,221 റണ്‍സാണുള്ളത്. 297 ഇന്നിങ്സിലാണ് ഗാംഗുലി ഇത്രയും റണ്‍സ് സ്വന്തമാക്കിയത്.

ഒന്നാമതുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 18,426 റണ്‍സുണ്ട്. 452 ഇന്നിങ്സിലാണ് സച്ചിന്‍ ഇന്ത്യയുടെ ടോപ് സ്‌കോററായത്.

Advertisement