മലയാളി മനസ്സിൽ മരിക്കാത്ത ‘ജോൺ ഹോനായ്’ ; സുന്ദരനായ വില്ലൻ

43

ജോൺ ഹോനായ് എന്ന പേര് മലയാളികൾക്ക് പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. ഇൻഹരിഹർ നഗർ എന്ന സിനിമയിൽ അമ്മച്ചിയുടെ നിധികൾ അടങ്ങിയ ആ പെട്ടി അന്വേഷിച്ച എത്തുന്ന വില്ലന്റെ രൂപം മലയാളികളുടെ മനസ്സിൽ ആഴത്തിലാണ് പതിഞ്ഞത്.

റിസബാവ എന്ന സുന്ദരനായ വില്ലൻ ആ ഒരൊറ്റ വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. മലയാളസിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് ജോൺ ഹോനായ്.

Advertisements

ALSO READ

നടൻ റിസബാവ അന്തരിച്ചു

നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം. എന്നാൽ ഇത് പുറത്തിറങ്ങിയില്ല. 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.

എന്നാൽ അദ്ദേഹം ശ്രദ്ധ നേടിയത് അതേ വർഷംതന്നെ പുറത്തിറങ്ങിയ സിദ്ധിഖ്-ലാലിന്റെ ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന കഥാപാത്രത്തിലൂടെയായിരുന്നു.

2015 ൽ ജോൺ ഹോനായ് എന്ന പേരിൽ അദ്ദേഹത്തെ നായകനാക്കി ചിത്രം പുറത്തിറങ്ങിയിരുന്നു.

നൂറിലേറെ മലയാളം ചിത്രങ്ങളിൽ ഇതിനകം റിസബാവ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിൻറെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന വേഷം ജോൺ ഹോനായ് തന്നെയാണ് എന്നതിൽ സംശയമില്ല.

ഡോക്ടർ പശുപതി, ഇൻ ഹരിഹർനഗർ, ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എൻറെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗർഭിണികൾ, കോഹിന്നൂർ, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു.

ALSO READ

ലോക് ഡൗൺ സമയത്ത് ജർമ്മനിയിൽ പോയി സ്‌കിൻ ട്രീറ്റ്‌മെന്റ് ചെയ്താണോ മഞ്ജു വാര്യർ സുന്ദരിയായത് ; അവതാരകന്റെ സംശയം തീർത്ത് കൊടുത്ത് താരം

പ്രണയം, ദ ഹിറ്റ്‌ലിസ്റ്റ്, കർമയോഗി, കളിമണ്ണ് എന്നീചിത്രങ്ങൾക്കായി ശബ്ദം നൽകി. ഇതിൽ കർമയോഗിയിലൂടെ ആ വർഷത്തെ മികച്ച ഡബ്ബിങ്ങിനുള്ള സംസ്ഥാനപുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

ഇതിനൊപ്പം വിവാദങ്ങളും അദ്ദേഹത്തെ പിന്തുടർന്നു. 11 ലക്ഷം രൂപ വാങ്ങിയ ശേഷം വണ്ടിച്ചെക്കു നൽകി കബളിപ്പിച്ച കേസിൽ റിസവാബാവയ്ക്ക് കോടതി മൂന്ന് മാസം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു റിസബാവയുട അന്ത്യം. സ്ട്രോക്കിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാൽ വെന്റിലേറ്ററിലായിരുന്നു. കുറച്ചുകാലമായി ആരോഗ്യം മോശമായ അദ്ദേഹം ചികിത്സയിലായിരുന്നു.

 

Advertisement