നടൻ റിസബാവ അന്തരിച്ചു

52

നടൻ റിസബാവ (60) അന്തരിച്ചു. 1990-ൽ റിലീസായ സിദ്ദിഖ്- ലാൽ ചിത്രം ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെയാണ് റിസവാബ മലയാള സിനിമയിൽ ശ്രദ്ധേയനായത്. നല്ല ഡബ്ബിങ് ആർട്ടിസ്റ്റ് കൂടി ആയിരുന്നു അദ്ദേഹം

ദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നു മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾക്കു ചികിത്സ തേടി വരികയായിരുന്നു. നാലു ദിവസം മുമ്പു വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. മട്ടാഞ്ചേരിയിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നു തന്നെ ഖബറടക്കം ഉണ്ടായേക്കും.

Advertisements

ALSO READ

‘ഇന്ന് നിങ്ങൾ അനുഭവിക്കുന്ന വേദനയാണ് നാളത്തെ ശക്തി’; റിമി ടോമിയുടെ വർക്കൗട്ട് വിഡിയോ വൈറൽ

1966 സെപ്റ്റംബർ 24-ന് കൊച്ചിയിൽ ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലാണ് താമസിച്ചിരുന്നത്.

നാടക വേദികളിലൂടെ അഭിനയ രംഗത്തെത്തിയ ഇദ്ദേഹം 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിനു വേണ്ടി ആദ്യം കാമറയ്ക്കു മുന്നിലെത്തി. ചിത്രം റിലീസായില്ലെങ്കിലും 1990ൽ ഷാജി കൈലാസിന്റെ ഡോക്ടർ പശുപതിയിലൂടെ നായക വേഷത്തിലെത്തി.

ALSO READ

പൃഥ്വിരാജും ബിജുമേനോനും മികച്ച നടന്മാർ, സുരഭിയും സംയുക്തയും മികച്ച നടിമാർ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു

പക്ഷെ മലയാളികളുടെ മനസിൽ ഇടം പിടിച്ചത് സിദ്ദിഖ് – ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു. സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉൾപ്പടെയുള്ള മേഖലയിലും സജീവമായിരുന്നു അദ്ദേഹം.

Advertisement