തൃശൂർ ഹൃദയം കൊണ്ട് എടുക്കുമെന്നാണ് പറഞ്ഞത്; കൈകൊണ്ട് എടുക്കുമെന്നല്ല, ഹൃദയം കൊണ്ട് തന്നെ എടുക്കും: സുരേഷ് ഗോപി

83

മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം.

ഓർത്തിരിക്കാൻ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സുരേഷ് ഗോപി ഒരു നല്ല മനുഷ്യ സ്നേഹി കൂടിയാണ്. തന്നോട് സഹായം ചോദിച്ചെത്തുന്നവരെ അദ്ദേഹം ഒരിക്കലും മടക്കിയയച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് അദ്ദേഹത്തിന്.

Advertisements

ഇപ്പോഴിതാ വീണ്ടും തൃശ്ശൂരിനെ പുകഴ്ത്തി താരം സോഷ്യൽമീഡിയയിൽ താരമാവുകയാണ്. താൻ പറഞ്ഞത് തൃശൂർ കൈകൊണ്ട് എടുക്കുമെന്നല്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കുമെന്നും താരം പറയുന്നു,

ALSO READ- വിവേചനമില്ല, എന്നോട് മാന്യമായാണ് എല്ലാവരും പെരുമാറിയിട്ടുള്ളത്; സിനിമാ മേഖലയിൽ സമത്വത്തെ കുറിച്ച് എല്ലാവർക്കും ബോധ്യമുണ്ടെന്നും രജിഷ വിജയൻ

നാല് ലക്ഷം രൂപ നാട്ടിക എസ് എൻ ട്രസ്റ്റ് സ്‌കൂളിന് അനുവദിച്ചതിന്റെ നന്ദി സൂചകമായി സുരേഷ് ഗോപിയെ ക്ഷണിച്ച പരിപാടിയിലാണ് അദ്ദേഹം മനസ് തുറന്നത്. ഈ സ്‌കൂളിൽ നടന്ന പരിപാടിക്കിടെ പ്രധാന അധ്യാപികയുടെ ‘പുകഴ്ത്തലി’നു മറുപടിയായാണ് സുരേഷ് ഗോപി തിരികെ മൈക്കിനടുത്തെത്തി ഇങ്ങനെ പ്രതികരിച്ചത്.

സുരേഷ് ഗോപിക്ക് നന്ദി പറയുന്നതിനിടെയാണ് അധ്യാപിക ‘തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന് ‘- എന്ന് പ്രതികരിച്ചത്.

ഇതോടെയാണ് താരം തിരുത്തിയത്. അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി ഓർമ്മപ്പെടുത്തുകയും ചെയ്തു. അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാണ്. ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ALSO READ- പ്രതീക്ഷിക്കാതെ എത്തിയെങ്കിലും എന്റെ പൊട്ടൻഷ്യൽ ഞാൻ തിരിച്ചറിഞ്ഞത് സിനിമയിൽ എത്തിയപ്പോൾ; എന്റെ കൂടെ വീട്ടുകാരും മാറുകയാണ് കൂടെ: അനശ്വര രാജൻ

നേരത്തെ, സുരേഷ് ഗോപി അവിശ്വാസികൾക്കെതിരെ നടത്തിയ പരാമർശവും വിവാ ദ മായിരുന്നു.

വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വ്വ നാശം വരട്ടെ എന്നും കുട്ടികളെ നല്ല വഴിക്ക് നടത്തിക്കാനും അവരെ അച്ചടക്കം പഠിപ്പിക്കനും നല്ല ആയുധം മതമാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ആലുവയില്‍ ശിവരാത്രിയോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം. താന്‍ ഈശ്വരന്മാരെ സ്‌നേഹിക്കുന്നത് പോലെ വിശ്വാസികളെയും സ്‌നേഹിക്കുമെന്നും എന്നാല്‍ അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാൽ തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചു എന്ന് സുരേഷ് ഗോപി പിന്നീട് പ്രതികരിച്ചിരുന്നു.സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

Advertisement