അന്ന് എനിക്ക് 16 വയസ്സാണ് പ്രായം, നടൻ നരേന്ദ്ര പ്രസാദിൽ നിന്നുണ്ടായ അനുഭവം പറഞ്ഞ് നടി അർച്ചന മനോജ്, അമ്പരപ്പിൽ സിനിമാ പ്രേമികൾ

15765

മലയാളം സിനിമാ സീരിയൽ പ്രക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി അർച്ചന മനോജ്. ബാല താരമായി അഭിനയം ആരംഭിച്ച നടി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ വില്ലനായും ക്യാരക്ടർ വേഷങ്ങളിലും എല്ലാം തിളങ്ങിയ നടനാണ് നരേന്ദ്ര പ്രസാദ്

നരേന്ദ്ര പ്രസാദിനെ കുറിച്ച് ഇപ്പോഴിതാ നടി അർച്ചന മനോജ് പറഞ്ഞത് കേട്ട് ഞെട്ടി പോയിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. നരേന്ദ്ര പ്രസാദിൽ നിന്ന് ഉണ്ടായ ദുരനുഭവം ആണ് നടി പറയുന്നത്. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവന് ഉണ്ടൊരു രാജകുമാരി എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ആണ് നടിക്ക് നരേന്ദ്ര പ്രസാദിൽ നിന്ന് ദുരനുഭവം ഉണ്ടായത്.

Advertisements

Also Read
അക്കാര്യത്തിൽ ഞാനും സംയുക്തയും രണ്ട് ധ്രുവങ്ങളിൽ ആണ്, അതിന് ഒക്കെ നല്ല ക്ഷമ വേണം: ബിജു മേനോൻ പറയുന്നത് കേട്ടോ

നക്ഷത്രക്കണ്ണുള്ള രാജകുമാരൻ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ നരേന്ദ്രപ്രസാദ് സാർ അവിടെ ഇരിപ്പുണ്ട്. ഞാൻ ആദ്യമായിട്ടാണ് അങ്ങോട്ട് ചെല്ലുന്നത്. എനിക്കന്ന് പതിനാറ് വയസ് കാണും. അവിടെ എങ്ങനെയാണ് എന്നൊന്നും എനിക്ക് അറിയില്ല.

പുള്ളി വില്ലൻ കഥാപാത്രം ചെയ്യുന്ന ആളായത് കൊണ്ട് ഒരു പേടിയും ഉള്ളിലുണ്ട്. ആദ്യത്തെ ദിവസം കണ്ടു, പിറ്റേ ദിവസം അദ്ദേഹം എന്നെ മൈൻഡ് ചെയ്യുന്നില്ല. ഇതിനിടയിൽ ഇത് അർച്ചന നമ്മുടെ പുതിയ ആർട്ടിസ്റ്റാണ് അടുത്ത നായിക ആവാനുള്ള കൊച്ചാണെന്ന് ഡയറക്ടർ എന്നെ പരിചയപ്പെടുത്തി കൊടുത്തു.

പുള്ളി എന്നെ ഒന്ന് നോക്കി, പിന്നെ ഞാൻ ചെല്ലുമ്പോൾ അദ്ദേഹം വല്ലാതെ ബഹളമുണ്ടാക്കുകയാണ്. ഇപ്പോഴത്തെ പിള്ളേർക്കൊന്നും പെരുമാറാൻ അറിയില്ല എന്നൊക്കെയാണ് പുള്ളി പറയുന്നത്. എന്നെ കുറിച്ച് പറഞ്ഞാണ് അദ്ദേഹം ഒച്ച ഉണ്ടാക്കിയത്.

Also Read
ഒരാൾക്ക് ഇങ്ങനെ ക്യൂട്ട് ആകാൻ കഴിയുമോ, 17 വയസുള്ള തന്റെ അമ്മയെ കണ്ടതിന്റെ സന്തോഷത്തിൽ ചിപ്പിയുടെ മകൾ അവന്തിക

സാധാരണ അവിടൊരു കീഴ്വഴക്കമുണ്ട്, പുതിയതായി വരുന്നവർ ചില താരങ്ങളുടെ കാലിൽ തൊട്ട് വണങ്ങിയതിന് ശേഷമേ അഭിനയിക്കുകയുള്ളു. ഞാനത് ചെയ്തില്ല. അതിന്റെ ഒച്ചപ്പാടാണ് നടന്നത്. പിന്നെ അദ്ദേഹത്തിന്റെ കാലിൽ സ്രാഷ്ടാങ്കം വീണു. ഇതോടെ നല്ല സൗഹൃദമായി എന്നാണ് നടി പറഞ്ഞത്. സീരിയൽ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

Advertisement