വിജീഷിന്റെ അച്ഛനും അമ്മയും ഉപദ്രവിച്ചിരുന്നെന്ന് സുനിഷ പറഞ്ഞതായി ആരോപിച്ച് ബന്ധുക്കൾ ; വോയ്‌സ് ക്ലിപ്പുകൾ കേട്ട് ഞെട്ടിപ്പോയെന്നും പെൺകുട്ടികളില്ലാത്തതു കൊണ്ട് സുനിഷയോടു വലിയ സ്‌നേഹമായിരുന്നെന്നും വിജീഷിന്റെ വീട്ടുകാർ

39

സുനിഷയുടെ ആ, ത്മ, ഹത്യ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെയെന്ന് യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും. എന്നാൽ കണ്ണൂർ കോറോം കൊളങ്ങരവളപ്പിൽ കെ.വി. സുനിഷയെ (26) മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്ന് ഭർത്താവ് വെള്ളൂർ സ്വദേശി കെ.പി. വിജീഷും ബന്ധുക്കളും പറയുന്നു. വീട്ടിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വിജീഷിന്റെ അയൽക്കാരും വ്യക്തമാക്കുന്നു.

ALSO READ

Advertisements

‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് പിന്മാറി ആഷിക് അബുവും പൃഥ്വിരാജും ; രണ്ട് പേർക്കും വാഴപ്പിണ്ടി ജ്യൂസ് നിർദേശിച്ച് ടി സിദ്ദിഖ് എംഎൽഎ

‘ഹെൽമറ്റ് വച്ചും മർദ്ദിച്ചു’- സുനിഷയുടെ വീട്ടുകാർ പറയുന്നു
ഓഗസ്റ്റ് 5നാണ് സുനിഷയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുന്നത്. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിക്കുന്നുവെന്ന് സുനിഷ ഫോൺ ചെയ്തതിനെത്തുടർന്നായിരുന്നു പരാതി നൽകിയത്. വീട്ടിലേക്കു വരാൻ തയാറാണെന്നു പറഞ്ഞായിരുന്നു ഫോൺ വിളിച്ചത്. സുനിഷയുടെ വല്യമ്മ ദേവകിയെയും സഹോദരൻ സുധീഷിനെയും വിളിച്ചു. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ സുനിഷ ഭർത്താവിന്റെ വീട്ടിലേക്കു പോകണമെന്നാണു പറഞ്ഞത്. അതിനു ശേഷം വീട്ടിലേക്കു വിളിക്കാതെയായി. എന്നാൽ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചതിനു ശേഷവും സഹോദരി സുജനയെ വിളിച്ചിരുന്നു. കൂട്ടാൻ വരണമെന്ന് സുനിഷ ആവശ്യപ്പെട്ടതായും സുജന പറയുന്നു.

വല്ലപ്പോഴും മാത്രമാണ് സുനിഷ വീട്ടിലേക്കു വിളിച്ചിരുന്നത്. അമ്മയ്ക്കു സ്വന്തമായി ഫോണില്ലാത്തതതിനാൽ വിളിക്കാറില്ല. സഹോദരനെ വിളിക്കുമ്പോൾ വല്ലപ്പോഴും അമ്മയുമായി സംസാരിക്കും. അമ്മയുടെ സഹോദരി ദേവകിയുമായാണ് സുനിഷയ്ക്ക് അടുപ്പമുണ്ടായിരുന്നത്. സഹോദരി സുജനയെയും വിളിക്കാറുണ്ടായിരുന്നു. സുനിഷയെ ഉപദ്രവിക്കാൻ മാതാപിതാക്കൾ വിജീഷിനോട് ആവശ്യപ്പെടുകയും അതനുസരിച്ച് വിജീഷ് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്നു ദേവകി പറയുന്നു.

വിജീഷിന്റെ അച്ഛൻ ഹെൽമറ്റ് വച്ച് മർദ്ദിച്ചിട്ടുണ്ടെന്നും അമ്മ മുടിക്കു കുത്തിപ്പിടിച്ചെന്നും സുനിഷ പറഞ്ഞതായി ബന്ധുക്കൾ ആരോപിക്കുന്നു. ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് സുനിഷ പറഞ്ഞതായും ബന്ധുക്കൾ പറയുന്നുണ്ട്. വിജീഷിന്റെ ബന്ധുക്കൾ ആളെക്കൂട്ടി പ്രശ്‌നമുണ്ടാക്കുമെന്നു മകൾ പറഞ്ഞിരുന്നതിനാലാണ് കൂട്ടിക്കൊണ്ടുവരാൻ പോകാതിരുന്നത്. ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമെന്ന് പേടിച്ചിട്ടാണ് അവൾ വീട്ടിലേക്ക് ഫോൺ വിളിക്കാതിരുന്നതെന്നും സുനിഷയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നു.

പെൺകുട്ടികളില്ലാത്തതു കൊണ്ട് സുനിഷയോടു വലിയ സ്‌നേഹമായിരുന്നെന്നും പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നും വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ പറയുന്നു. ‘അവളെ ഞങ്ങൾ ഉപദ്രവിക്കുമെന്നു പറഞ്ഞുകൊണ്ടുള്ള വോയ്‌സ് ക്ലിപ്പുകൾ കേട്ട് ഞെട്ടിപ്പോയി. വാവാച്ചി എന്ന ഓമനപ്പേരല്ലാതെ പേരു പോലും അവളെ ആരും വിളിച്ചിരുന്നില്ല.’രവീന്ദ്രൻ പറയുന്നു.

എംഎ, ബിഎഡ് യോഗ്യതയുള്ള സുനിഷയുടെ സർട്ടിഫിക്കറ്റുകൾ വിട്ടു നൽകണമെന്ന് അവൾ വീട്ടുകാരോട് സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതു ലഭിക്കാത്തതുകൊണ്ടുള്ള മാനസിക വിഷമം അവളെ അലട്ടിയിരുന്നതായും ഭർത്താവ് വിജീഷ് പറഞ്ഞു. താനുമായുള്ള വിവാഹം കഴിഞ്ഞതോടെ അവളെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവളുമായി സഹകരിക്കില്ലെന്നും സുനിഷയുടെ വീട്ടുകാർ പറഞ്ഞതായി വിജീഷ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്.

സ്വന്തം വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് വിവാഹത്തിനു നിർബന്ധം പിടിച്ചതു സുനിഷയാണെന്നും പരാതിയിൽ പറയുന്നു. നിസ്സാരകാര്യങ്ങൾക്ക് കലഹിക്കുന്ന സ്വഭാവം സുനിഷയ്ക്കുണ്ടായിരുന്നു. ചെറിയ കുട്ടികളുടെ സ്വഭാവമായിരുന്നെന്നും വിജീഷ് പറയുന്നു. വീട്ടിൽ ആരും സുനിഷയോട് മോശമായി പെരുമാറിയിട്ടില്ല. പെട്ടെന്നു പിണങ്ങുന്ന സ്വഭാവമായിരുന്നതിനാൽ വഴക്കുപോലും പറയാൻ ഭയമായിരുന്നു. കൂടാതെ എപ്പോഴും ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമുണ്ടായിരുന്നു. ഇതിനു മുൻപും ഒട്ടേറെ തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. ഇതു പേടിച്ച് മുകൾനിലയിലെ ശുചിമുറിയുടെ വാതിൽ പൊളിച്ചുമാറ്റിയിരുന്നു.

എന്നാൽ മരിക്കുന്ന അന്നേദിവസം സന്തോഷവതിയായിരുന്നു സുനിഷ. രാവിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തിരുന്നു. എന്നെ വിഡിയോ കോളിൽ വിളിച്ചപ്പോൾ മരിക്കാൻ പോകുകയാണെന്നു പറഞ്ഞു. ഉടൻ വീട്ടിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ എന്ന് പരിശോധിക്കാറുണ്ടോ? സീരിയലുകൾ ജഡ്ജ് ചെയ്യാനാണ് , അല്ലാതെ നിലവാരം പരിശോധിക്കാനല്ല! ; ജൂറിയെ വിമർശിച്ച് ഹരീഷ് പേരടി

ഓണാഘോഷത്തിന് വെള്ളൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഓണവേഷമണിഞ്ഞ മികച്ച ദമ്പതികളായി തിരഞ്ഞെടുക്കപ്പെട്ടത് വിജീഷിനെയും സുനിഷയെയുമായിരുന്നു. മലയാള മങ്കയായി അണിഞ്ഞൊരുങ്ങിയതിലും സുനിഷയ്ക്കു സമ്മാനമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയാണ് സുനിഷ ഓണാഘോഷ പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നതെന്ന് വിജീഷിന്റെ ബന്ധുക്കൾ പറഞ്ഞു.

സാരിയുടുക്കാനും മേക്കപ് ഇടാനായും അതിരാവിലെ ബ്യൂട്ടിപാർലറിൽ കൊണ്ടുപോയത് വിജീഷാണ്. ഓണാഘോഷത്തിന്റെ ഫോട്ടോകൾ ഫെയ്‌സ്ബുക്കിൽ കണ്ടപ്പോൾ മകൾ സന്തോഷത്തോടെ ജീവിക്കുകയാണെന്ന ആശ്വാസം തോന്നിയിരുന്നതായി സുനിഷയുടെ മാതാപിതാക്കളും പറയുന്നു.

സുനിഷയുടെ ആഗ്രഹമനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബുള്ളറ്റ് ഓടിക്കാൻ വിജീഷ് പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഊട്ടിക്ക് വിനോദയാത്രയ്ക്കു പോയിരുന്നു. ഞായറാഴ്ചകളിലൊക്കെ ചെറുയാത്രകൾ പോകാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സുനിഷയുടെ പെട്ടെന്നുള്ള മരണം രണ്ടു ഗ്രാമങ്ങളിലും വലിയ ഞെട്ടലാണുണ്ടാക്കിയത്.

Advertisement