ആവേശം കൂടി എട്ടിന്റെ പണി ചോദിച്ചു വാങ്ങി; നവ്ദീപ് സെയ്‌നിക്കെതിരെ നടപടി, വിലക്ക് ലഭിക്കും

18

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ട്വന്റി 20 മൽസരത്തിലെ വികാര പ്രകടനങ്ങളുടെ പേരിൽ ഇന്ത്യൻ യുവപേസർ നവ്ദീപ് സെയ്‌നിക്കെതിരെ നടപടി. വിൻഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയപ്പോൾ അതിരുവിട്ട് ആഘോഷം നടത്തിയതാണ് സെയ്നിക്ക് വിനയായത്.

Advertisements

ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കാരണത്താൽ ഒരു ഡീമെറിറ്റ് പോയന്റ് വിധിച്ചു. മാച്ച് റഫറി ജെഫ് ക്രോയാണ് സെയ്നിക്ക് ഡീമെറിറ്റ് പോയന്റ് വിധിച്ചത്. താരം തെറ്റ് അംഗീകരിച്ചതിനാൽ വാദം കേൾക്കേണ്ടതില്ലെന്ന് ജെഫ് ക്രോ തീരുമാനിച്ചു.

ഐസിസി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളിൽ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കും. വിൻഡീസ് താരം നിക്കോളാസ്പുരാനെ പുറത്താക്കിയപ്പോഴായിരുന്നു സെയ്നിയുടെ ആഘോഷം പരിധിവിട്ടത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 സെയ്നി ലംഘിച്ചെന്നാണു കണ്ടെത്തൽ.

ഒരുഡീമെറിറ്റ് പോയിന്റ് സെയ്നിക്ക് വിധിച്ചു. മാച്ച് റഫറി ജെഫ് ക്രോയാണ് സെയ്‌നിക്ക് ഡീമെറിറ്റ് പോയന്റ് നല്കിയത്. തെറ്റു അംഗീകരിച്ചതിനാൽ വാദം കേൾക്കേണ്ടതില്ലെന്ന് ജെഫ് ക്രോ തീരുമാനിക്കുകയായിരുന്നു. നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളിൽ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കും.

ഇന്ത്യ വിജയിച്ച ആദ്യ ട്വന്റി 20 മത്സരത്തിൽ നിക്കോളാസ് പുരനെ പുറത്താക്കിയ ശേഷമുള്ള വികാരപ്രകടനമാണ് സെയ്‌നിക്ക് വിനയായത്. മത്സരത്തിന്റെ അഞ്ചാം ഓവറിലെ നാലാമത്തെ പന്തിൽ പുരൻ സെയ്നിയുടെ ബൗളിങിൽ റിഷഭ് പന്തിന് ക്യാച്ച് നൽകുകയായിരുന്നു. ഇതിനു പിന്നാലെ വിൻഡീസ് താരത്തെ കളിയാക്കുന്ന തരത്തിലാണ് സെയ്‌നി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

Advertisement