ആദ്യഘട്ടത്തിൽ വിദേശ താരങ്ങൾ പുറത്ത്: ഐപിഎല്ലിന് കനത്ത തിരിച്ചടി

15

ഇത്തവണത്തെ ഐപിഎൽ ആദ്യഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കില്ല. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 15 വരെ സന്ദർശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിദേശ താരങ്ങൾ ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് ഉറപ്പായത്.

ഇതോടെ ഐപിഎൽ താരലേലത്തിൽ വൻതുക നൽകി സ്വന്തമാക്കിയ താരങ്ങളില്ലാതെ ഐപിഎല്ലിതെ ആദ്യഘട്ടം ടീമുകൾക്ക് കളിക്കേണ്ടിവരും. ഐപിഎല്ലിന്റെ പകിട്ടിനും ഇത് മങ്ങലേൽപ്പിക്കും. അതെസമയം കോവിഡ് 19 ആശങ്ക പടരുന്ന സാഹചര്യത്തിൽ ഐപിഎൽ നടത്തിപ്പ് ചർച്ച ചെയ്യാനായി നിർണായക ഐപിഎൽ ഭരണസമിതി യോഗം ശനിയാഴ്ച മുംബൈയിൽ ചേരുന്നുണ്ട്.

Advertisements

നയതന്ത്ര, ഔദ്യോഗിക, യുഎൻ, രാജ്യാന്തര സംഘടനകൾ, തൊഴിൽ വിസ, പ്രൊജക്ട് വിസ എന്നിവയൊഴികെ എല്ലാ സന്ദർശ വിസകളും റദ്ദാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് സന്ദർശക വിസകൾക്ക് ഏപ്രിൽ 15 വരെ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

മാർച്ച് 13ന് അർദ്ധ രാത്രിമുതൽ നിരോധനം പ്രാബല്യത്തിലാവും. ഇക്കാലയളവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിദേശികൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.

Advertisement