രോഹിത് ശർമയെ തേടി രണ്ട് കിടിലൻ അത്യപൂർവ്വ റെക്കോർഡുകൾ

12

ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎല്ലിൽ തോൽപിച്ച മുംബൈ ഇന്ത്യൻസ് നായകൻ രോഹിത്ത് ശർമ്മയെ തേടി ഒരുപിടി റെക്കോർഡുകൾ.

സീസണിലെ ആദ്യ അർധസെഞ്ച്വറി നേടിയ രോഹിത് ചെന്നൈക്കെതിരെ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി.

Advertisements

ചെന്നൈക്കെതിരെ കളിച്ച 25 മത്സരങ്ങളിൽ രോഹിത് നേടുന്ന ഏഴാമത്തെ അർധസെഞ്ച്വറിയാണിത്. ഡേവിഡ് വാർണർ(14 മത്സരങ്ങളിൽ 6 അർധസെഞ്ച്വറി), ശിഖർ ധവാൻ(19 മത്സരങ്ങളിൽ 6 അർധസെഞ്ച്വറി), വിരാട് കോഹ്ലി(24 മത്സരങ്ങളിൽ 6 അർധസെഞ്ച്വറി) എന്നിവരെയാണ് രോഹിത് പിന്നിലാക്കിയത്.

ഇതിന് പുറമെ മറ്റൊരു അപൂർവ നേട്ടം കൂടി രോഹിത് ചെന്നൈക്കതിരെ സ്വന്തമാക്കി. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.

സ്വന്തം മൈതാനത്ത് തോൽവി അറിയാതെ കുതിക്കുകയായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ പിടിച്ചുകെട്ടാൻ മുംബൈ ഇന്ത്യൻസിനെ സഹായിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാറ്റിംഗായിരുന്നു.

48 പന്തിൽ 67 റൺസടിച്ച രോഹിത് കളിയിലെ കേമനായത്. മത്സരത്തിൽ അഭിമാനാർഹ ജയമാണ് മുംബൈ സ്വന്തമാക്കിയത്.

Advertisement