ഇതാ ലോറി നമ്പർ 45, അടുത്ത ലോഡ് ഫില്ലിങ്ങിലാണ്; മലബാറിലേക്ക് സഹായ പ്രളയം ഒഴുക്കി തിരുവനന്തപുരം മേയറും കൂട്ടരും

15

കഴിഞ്ഞ പ്രളയകാലത്ത് കേരളമൊട്ടാകെ സഹായമെത്തിക്കാൻ ഉണർന്ന് പ്രവർത്തിച്ച തലസ്ഥാന നഗരം ഇത്തവണയും പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായം ഒഴുക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ കളക്ഷൻ ക്യാമ്പിൽ നിന്ന് മേയറും തലസ്ഥാനവാസികളും ഇതുവരെ 45 ലോഡ് സഹായമാണ് മലബാറിലേക്ക് കയറ്റി അയച്ചത്.

ബുധനാഴ്ച രാത്രി 9 മതി ആകുമ്പോൾ 46ാമത്തെ ലോഡ് ഫില്ലിങ്ങിലാണെന്നാണ് മേയർ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. തിരുവനന്തപുരം മേയറും കൂട്ടരും സംഘടിപ്പിച്ച പ്രളയദുരിതാശ്വാസ സാധനങ്ങൾ ഇനിയും കയറ്റി അയയ്ക്കാൻ ബാക്കിയാണ്. രാത്രിയും പകലുമില്ലാതെ മേയറും വോളണ്ടിയർമാരും പ്രളയദുരിതം നേരിടുന്ന ജനതയ്ക്കായി സഹായമെത്തിക്കാൻ പരിശ്രമിക്കുകയാണ് മേയർക്കൊപ്പം ഒരുകൂട്ടം ചെറുപ്പക്കാരും.

Advertisements

സാധനങ്ങൾ കോർപ്പറേഷൻ ഓഫീസിൽ നിറഞ്ഞ് വെക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെൻററിൽ മേയർക്ക് കരു്തായി യുവാക്കളടങ്ങുന്ന വൻ സംഘം തുടർച്ചയായി ശേഖരണ പ്രവർത്തനങ്ങളിലും കയറ്റി അയയ്ക്കുന്ന പ്രവൃത്തിയിലും ഏർപ്പെടുന്നുണ്ട്.മേയർ വികെ പ്രശാന്തും കോർപ്പറേഷനും നടത്തുന്ന പ്രവർത്തനങ്ങൾക്ക് കയ്യടിച്ച് സോഷ്യൽമീഡിയയിൽ നിരവധി പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. മേയർ ബ്രോ, നിങ്ങൾ മരണ മാസാണെന്നാണ് കമന്റുകൾ.

എല്ലാ ജില്ലകൾക്കും മാതൃകയായ തിരുവനന്തപുരം കോർപ്പറേഷന്റെ കളക്ഷൻ സെൻറർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ആപത്തിന് മുന്നിൽ നിൽക്കുന്ന സഹോദരങ്ങൾക്കായി മുന്നിട്ടിറങ്ങിയ തലസ്ഥാന ജനതയോടുള്ള നന്ദി എത്രപറഞ്ഞാലും മതിയാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

Advertisement