രോഹിത്ത് ശർമ്മയെ പുറത്താക്കിയത് എന്തിന്: മറുപടിയുമായി വിരാട് കോഹ്ലി

21

വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ രോഹിത്ത് ശർമ്മയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് രൂക്ഷവിമർശനമാണ് ഉയർന്നത്. ടെസ്റ്റിൽ മധ്യനിര ബാറ്റ്സ്മാനായ രോഹിത്തിന് പകരം ഹനുമ വിഹാരിയാണ് ആറാം നമ്പറിലെത്തിയത്.

രോഹിത്തിനെ കൂടാതെ ആർ അശ്വിനും ടീമിൽ ഇടംലഭിച്ചിരുന്നില്ല. ഇതിനിടെ രോഹിത്തിനെ പുറത്താകലിന് വഴിവെച്ചത് കോഹ്ലിയാണെന്ന ആരോപണവും ഉയരുന്നുണ്ട്. കോഹ്ലി രോഹിത്ത് പോരിന്റെ പരിണിതഫലമാണ് രോഹിത്തിന്റെ പുറത്താകലിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Advertisements

എന്നാൽ മത്സരശേഷം ഈ ആരോപണത്തിന് മറുപടിയായി കോഹ്ലി തന്നെയെത്തി. വിഹാരിയുടെ സ്ഥാനാരോഹണത്തെ പുകഴ്ത്തിയാണ് രോഹിത്ത് ആരാധകർക്ക് കോഹ്ലി മറുപടി നൽകുന്നത്. വിഹാരിയെ സമ്മതിച്ചു കൊടുക്കണം എന്തുകൊണ്ടെന്നാൽ കൂട്ടുകെട്ട് അനിവാര്യമായിരുന്നു.

മാത്രമല്ല അദ്ദേഹം മികച്ചൊരു പാർട്ട് ടൈം ബൗളർ കൂടിയാണ്. നമുക്ക് ആവശ്യമുളളപ്പോൾ ഓവർ റേറ്റ് നിയന്ത്രിക്കാൻ അദ്ദേഹം സഹായിക്കുന്നു. വിഹാരിയെ ടീമിലെടുത്തത് കൂട്ടായ തീരുമാന പ്രകാരമാണ്. ടീമിന് ഏറ്റവും നല്ലത് ഏതെന്ന് പരിഗണിച്ചാണ് ആ തീരുമാനം. പതിനൊന്നംഗ ടീമിനെ പരിഗണിക്കുമ്പോൾ അതിൽ ഔപ്ഷൻസ് ധാരാളമുണ്ടാകും എന്നാൽ തീരുമാനമെടുക്കുന്ന ടീമിന്റെ നല്ലത് മാത്രം പരിഗണിച്ചാണെന്ന് ആളുകൾ മനസ്സിലാക്കണം’ കോഹ്ലി പറഞ്ഞു.

മത്സരത്തിൽ വിഹാരി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്സിൽ 32 റൺസ് എടുത്ത് പുറത്തായ വിഹാരി രണ്ടാം ഇന്നിംഗ്സിൽ 93 റൺസ് നേടി ഇന്ത്യയുടെ വിജയത്തിന് നിർണായക പങ്കുവഹിച്ചിരുന്നു.

Advertisement