തോൽപ്പിച്ചത് ബാറ്റിങ്ങ്, ബാറ്റ്‌സമാൻമാർക്ക് എതിരെ ആഞ്ഞടിച്ച് ധോണി

18

ഐപിഎല്ലിൽ ആദ്യ ക്വാളിഫയറിൽ കഴിഞ്ഞ ദിവസം മുംബൈയോട് തോറ്റിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്.

ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കിൽ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ചെറിയ സ്‌കോറാണ് നേടിയതെങ്കിലും മുംബൈയെ എറിഞ്ഞൊതുക്കാനായില്ല.

Advertisements

എന്നാൽ ബാറ്റ്‌സ്മാൻമാരാണ് തോൽപിച്ചതെന്ന് ധോണി പറയുന്നു. ചെന്നൈയുടെ ഞെട്ടിക്കുന്ന തോൽവിയെ കുറിച്ച് തല പറയുന്നതിങ്ങനെ.

കാര്യങ്ങൾ തങ്ങളുടെ വരുതിക്ക് വന്നില്ല. സാഹചര്യങ്ങൾ പെട്ടെന്ന് മനസിലാക്കേണ്ടതുണ്ട്. ആറോ ഏഴോ മത്സരങ്ങൾ ഹോം വേദിയിൽ ഇതിനകം കഴിച്ചുകഴിഞ്ഞു.

അതാണ് ഹോം മുൻതൂക്കം എന്ന് പറയുന്നത്. ബാറ്റിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട്. പിച്ച് എങ്ങനെ പ്രതികരിക്കുന്നു താരങ്ങൾ മനസിലാക്കേണ്ടതുണ്ട്.

പന്ത് ബാറ്റിലേക്ക് വരുന്നുണ്ടോ, ഇല്ലയോ എന്ന് അറിയണം. അത് തങ്ങൾക്ക് നന്നായി ചെയ്യാനായില്ല. ഷോട്ട് സെലക്ഷൻ താരങ്ങളെ ബാധിച്ചുവെന്നും ധോണി പറഞ്ഞു.

ചെപ്പോക്കിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുൻനിര തകർന്നുവീണു. ഡുപ്ലസിസ്(6) റെയ്ന(5) വാട്സൺ(10) എന്നിങ്ങനെയായിരുന്നു സ്‌കോർ.

എംഎസ് ധോണിയും(29 പന്തിൽ 37) അമ്പാട്ടി റായുഡുവും(37 പന്തിൽ 42) ചെന്നൈയെ രക്ഷിച്ചത്. എന്നാൽ ചെന്നൈയുടെ 131 റൺസ് പിന്തുടർന്ന മുംബൈ ഒൻപത് പന്ത് ബാക്കിനിൽക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു.

തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്(71) മുംബൈയുടെ വിജയശിൽപിയായി.

Advertisement