നാല് വയസുകാരനെ കാല് വെച്ച് തള്ളിയിട്ട് ഗര്‍ഭിണിയുടെ ക്രൂരത; തലക്ക് പരിക്കേറ്റ കുട്ടി ആശുപത്രിയില്‍, ഗര്‍ഭിണി കുട്ടിയെ വീഴ്ത്തിയത് ഡോര്‍ കര്‍ട്ടന്‍ കുട്ടിയുടെ കൈതട്ടി ഒന്നു ദേഹത്ത് കൊണ്ടതിന്റെ പ്രതികാരമായി

20

ബെയ്ജിങ്: നാല് വയസുകാരനായ കുട്ടിയെ കാല് വെച്ച് തള്ളിയിട്ട് ഗര്‍ഭിണിയുടെ ക്രൂരത. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യുവതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ചൈനയിലാണ് സംഭവം. ഹോട്ടലില്‍ നിന്നും പുറത്തേക്കിറങ്ങവെയാണ് യുവതി കുട്ടിയെ വീഴ്ത്തിയത്

കുട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ്രേത യുവതി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഭക്ഷണം
കഴിച്ചുകൊണ്ടിരിക്കവേ നാല് വയസുകാരന്‍ ഹോട്ടലിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. ഹോട്ടലിന്റെ വാതിലിന് അടുത്തായി കെട്ടിയ പ്ലാസ്റ്റിക് കര്‍ട്ടന്‍ കുട്ടി തട്ടുകയും കര്‍ട്ടന്‍ ഇവരുടെ ഭക്ഷണത്തിലേക്ക് ആവുകയും ഭക്ഷണത്തിന്റെ ചെറിയ അംശം ഇവരുടെ വസ്ത്രത്തിലേക്ക് തെറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ കുട്ടി ഹോട്ടലിനുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തു.

Advertisements

എന്നാല്‍ അല്പസമയം കഴിഞ്ഞപ്പോള്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് കുട്ടി പുറത്തേക്ക് ഓടിയിറങ്ങവേയാണ് സീറ്റില്‍ ഇരുന്ന യുവതി കുട്ടിയെ കാല് വെച്ച് തള്ളിയിട്ടത്. ഉടന്‍ തന്നെ കുട്ടി ഹോട്ടലിന്റെ പടിയിലേക്ക് തെന്നിവീഴുകയും തലയിടിക്കുകയും ചെയ്തു.
എന്നാല്‍ ഒന്നും അറിയാത്ത ഭാവത്തില്‍ കസേരയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും. വീണുകിടക്കുന്ന കുഞ്ഞിനെ ഇവര്‍ ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ ഓടിവന്ന് കുട്ടിയെ എടുക്കുകയും ചെയ്തു.

തന്നെ കാല് വെച്ച് വീഴ്ത്തിയതാണെന്ന് കുട്ടി പറഞ്ഞതോടെയാണ് അമ്മ സംഭവം അറിയുന്നത്. തുടര്‍ന്ന് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു.

” 10 ദിവസമെങ്കിലും ജയിലില്‍ കിടക്കേണ്ട കുറ്റമാണെന്നും ഏഴ് മാസം ഗര്‍ഭിണിയാണെന്ന പരിഗണന നല്‍കുകയാണെന്നും” പൊലീസ് അറിയിച്ചു. യുവതിയില്‍ നിന്നും 10000 രൂപ പിഴ ഈടാക്കി കുട്ടിയുടെ കുടുംബത്തിന് നല്‍കിയിട്ടുണ്ട്.

തലയിടിച്ച് വീണതിനെ തുടര്‍ന്ന് പരിക്കേല്‍ക്കുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖമുള്ളവനാണ് കുട്ടിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയില്‍ നിന്നും ഉണ്ടാകേണ്ട നടപടിയല്ല ഇതെന്നും എന്തിന്റെ പേരിലായാലും കുട്ടികള്‍ക്ക് നേരെ കാണിക്കുന്ന ഇത്തരം ക്രൂരതകള്‍ അംഗീകരിക്കാനാവില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതികരിച്ചു.

Advertisement