വീട്ടിലെത്തിയാൽ എപ്പോഴും ആവശ്യപ്പെടുന്ന കാര്യം ഇതാണ്, ഭർത്താവിനെക്കുറിച്ച് നടി സോനു സതീഷ്

9886

സൂപ്പർഹിറ്റായ നിരവധി സീരിയലുകളിലൂട മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപപരിചിതയായി മാറിയ അഭിനേത്രികളിൽ ഒരാളാണ് നടി സോനു സതീഷ്. സീരിയലുതളിൽ വില്ലത്തിയായി ഗംഭീര പ്രകടനമായിരുന്നു സോനു കാഴ്ചവെച്ചത്. വില്ലത്തിയാണെങ്കിലും സോനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.

നെഗറ്റീവ് മാത്രമല്ല പോസിറ്റീവ് കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട് സോനു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം കൃത്യമായി സോനു ഓർത്തിരിക്കുന്നുണ്ട്.

Advertisements

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം സീരിയലിലെ വേണിയെ അറിയാത്ത പ്രേക്ഷകർ വിരളമാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന സുമംഗലി ഭവയിലാണ് താരം ഇപ്പോൾ അഭിനയിച്ച് വരുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്.

Also Read
ജീവിതത്തിലെ 90 ശതമാനം ദുരിതവും ജീവിത പങ്കാളിയെ ആശ്രയിച്ച്, തെറ്റുപറ്റരുത്: സ്വന്തം ജീവിതം മുൻനിർത്തി സാമന്തയുടെ വെളിപ്പെടുത്തൽ

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോനു രംഗത്തെത്തിയിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്. കുട്ടിക്കാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു താനെന്ന് സോനു പറയുന്നു. വേണിയെന്നായിരുന്നു മുൻപ് എല്ലാവരും വിളിച്ചത്. ഇപ്പോ ചിലരൊക്കെ ദേവുയെന്ന് വിളിക്കുന്നുണ്ട്.

കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. നടി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് സോനു. അവതാരകയായും തിളങ്ങിയിട്ടുണ്ട്. ഏതെങ്കിലുമൊരു മേഖല തിരഞ്ഞെടുക്കാനായി പറഞ്ഞാൽ താൻ പെട്ടുപോവുമെന്ന് താരം പറയുന്നു. കുഞ്ഞിലേ തൊട്ടുള്ള ആഗ്രഹം ഡാൻസറാവുക എന്നായിരുന്നു.

അതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. കുഞ്ഞിലേ മുതൽ അമ്മ ഡാൻസ് പഠിപ്പിക്കാനായി വിട്ടിരുന്നു. കാലുറപ്പിച്ച സമയത്ത് തന്നെ ഡാൻസ് ക്ലാസിൽ ചേർത്തിരുന്നു. പിന്നീടങ്ങോട്ട് ഡാൻസ് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. എന്ത് പരിപാടിയാണേലും സോനുവിന്റെ ഡാൻസ് എന്ന അവസ്ഥയായിരുന്നു.

പങ്കെടുക്കുന്ന പരിപാടികളിലെല്ലാം കപ്പ് സ്വന്തമാക്കുകയെന്ന തരത്തിലായിരുന്നു പോക്ക്. ബാഗ് കണ്ടാണ് അറ്റൻഡൻസ് തന്നിരുന്നത്. ഡാൻസറായിരുന്നതിനാൽ എല്ലായിടത്തും സെന്റർ ഓഫ് അട്രാക്ഷൻസുമുണ്ടായിരുന്നു. കുറേ ലവ് ലെറ്ററും പ്രൊപ്പോസൽ രംഗങ്ങളൊക്കെയുണ്ടായിരുന്നു. സ്‌കൂളിലേ മുതൽ ഫാൻസുണ്ടായിരുന്നു.

കലാതിലകമൊക്കെയായതിനാൽ കുറച്ച് ജാഡയൊക്കെയുണ്ടായിരുന്നു. ട്യൂഷനും എൻട്രൻസ് കോച്ചിംഗിനുമൊക്കെ പോവുമ്പോളാണ് ആൺകുട്ടികളെ കാണുന്നത്. ഗേൾസ് സ്‌കൂളിലായിരുന്നു പഠിച്ചത്. ഡാൻസിലൂടെ ഡാൻസിലൂടെയായിരുന്നു വന്നത്. സ്റ്റേജ് പേടിയൊന്നുമുണ്ടായിരുന്നില്ല എന്ത് പറഞ്ഞാലും. 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് വാൽക്കണ്ണാടി അവതരിപ്പിച്ചത്. പിന്നീട് മറ്റ് ചാനലുകളിൽ നിന്നും ആളുകൾ വിളിക്കുകയായിരുന്നു.

Also Read
ആരാധകരെ ഞെട്ടിച്ച് ഇതുവരെ കാണാത്ത ലുക്കിൽ താരരാജാവ് മോഹൻലാൽ; സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ബറോസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

പത്രത്തിലെ ഫോട്ടോയൊക്കെ കണ്ടാണ് എല്ലാവരും വിളിച്ചത്. സീരിയലിൽ നിന്നായിരുന്നു ആദ്യം അവസരം ലഭിച്ചത്. തമിഴ് സീരിയലിൽ നിന്നും അവസരം ലഭിച്ചപ്പോൾ സ്വീകരിക്കുകയായിരുന്നു. ഭാഷ പ്രശ്നമായി തോന്നിയിരുന്നില്ല. അഭിനയവും പഠനവുമൊക്കെ ഒരുമിച്ച് കൊണ്ടുപോവുമായിരുന്നു. അമ്മയ്ക്ക് എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം, മെഡിസിൻ കിട്ടിയില്ല, എഞ്ചിനീയറിംഗ് കിട്ടിയിരുന്നു. ആർട്സെടുത്ത് പഠിച്ചോളാമെന്ന് അമ്മയോട് പറയുകയായിരുന്നു.

ലിറ്ററേച്ചറിലും കുച്ചിപ്പുഡിയിലും പിജിയുണ്ട്. ജെആർഎഫ് കിട്ടിയിട്ടുണ്ട്. അമ്മയുടെ ആഗ്രഹം പോലെ ഡോക്ടറേറ്റ് എടുത്ത് ഡോക്ടറാവാനുള്ള ശ്രമത്തിലാണ് താനെന്നും സോനു പറയുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അങ്ങനെയധികം കോംപ്രമൈസ് ചെയ്യാനാവുമെന്ന് തോന്നുന്നില്ല. സീരിയൽ മേക്കിംഗ് വ്യത്യസ്തമാണ്. സിനിമയിൽ നിന്നും അവസരങ്ങൾ അങ്ങനെയധികം വന്നിട്ടില്ല.

കറക്റ്റായിട്ടുള്ളൊരു എൻട്രിക്കായി കാത്തിരിക്കുകയാണ് താനെന്നും സോനു സതീഷ് പറയുന്നു. നിലവിൽ സുമംഗലി ഭവയാണ് ചെയ്യുന്നത്. വില്ലത്തിയെ അവതരിപ്പിച്ചപ്പോൾ അങ്ങനെ മോശം അനുഭവങ്ങൾ ഒന്നുമുണ്ടായിട്ടില്ല. ആ സമയത്ത് റിയാലിറ്റി ഷോ ചെയ്യുന്നുണ്ടായിരുന്നു.

Also Read
ആരാധകരെ ഞെട്ടിച്ച് ഇതുവരെ കാണാത്ത ലുക്കിൽ താരരാജാവ് മോഹൻലാൽ; സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ബറോസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

പിന്നെ കോമഡിയും കലർന്നുള്ളൊരു കഥാപാത്രമായിരുന്നു വേണി. ചില അമ്മൂമ്മമാരൊക്കെ ഊന്നുവടി വെച്ച് ടിവിയിൽ കുത്തുമായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. യാത്ര ചെയ്യാൻ ഏറെയിഷ്ടമാണ്, ഷൂട്ട് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയാൽ ട്രിപ് പോവാമെന്ന് പറഞ്ഞ് ഭർത്താവിനെ ശല്യപ്പെടുത്താറുണ്ടെന്നും സോനു പറയുന്നു. ബംഗളൂരുവിൽ ഐടി എഞ്ചിനീയറായ അജയ് ആണ് സോനുവിന്റെ ഭർത്താവ്.

Advertisement