നയൻതാരയുടെ അടുത്ത ബന്ധു, സിനിമയിൽ അരങ്ങേറിയതും നയൻതാരയുടെ സുഹൃത്തായി, എന്നാൽ സംഭവിച്ചത് ഇങ്ങനെ; നടി മിത്രാ കുര്യന്റെ ജീവിതകഥ

8081

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതമായ മുഖമായിരുന്നു നടി മിത്രാ കുര്യൻ. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരു പിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച മിത്രാ കുര്യന് എറെ ആരാധകരും ഉണ്ടായിരുന്നു.

രണ്ട് മലയാള സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിൽ പ്രത്യക്ഷപ്പെട്ട ശേഷം ഒരു പിടി തമിഴ് ചിത്രങ്ങളിൽ മിത്ര അഭിനയിച്ചു. ദളപതി വിജയ് നയൻതാര അങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. ബോഡിഗാർഡ് എന്ന മലയാള സിനിമയിലെ താരത്തിന്റെ അഭിനയം കണ്ടിട്ട് അതിന്റെ തമിഴ് പതിപ്പിലേക്ക് താരം എത്തുകയും ചെയ്തിരുന്നു.

Advertisements

Also Read
ബുദ്ധിയുറയ്ക്കാത്ത കാലത്ത് സംഭവിച്ച് പോയതാണ്, ഞാനതിൽ മാപ്പും ചോദിച്ചിരുന്നു, പൃഥ്വിരാജിനെ രാജപ്പൻ എന്ന് വിളിച്ച് അപമനിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അടുത്ത ഒരു ബന്ധു കൂടിയാണ് താരം. അങ്ങനെയാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളുമായിരുന്നു. തുടക്കകാരി ആയിരിക്കെ തന്നെ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ നടിയാണ് മിത്രാ കുര്യൻ.

അതുപോലെ തന്നെ പിന്നീട് വിമർശനങ്ങൾക്കും ഇര ആയിട്ടുണ്ട്. ഒരു നല്ല കഥാപാത്ര വളർച്ചയിലേക്ക് താരത്തിന് എതാൻ സാധിച്ചിരുന്നില്ല. 1989 ൽ പെരുമ്പാവൂരാണ് താരം ജനിച്ചത്. ദൽമാ എന്നാണ് മിത്രയുടെ യഥാർത്ഥ പേര്. ബേബിയുടെയും കുര്യയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരൻ ഉണ്ട്.

ബിബിഎ പഠിച്ച താരം ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ 2015 ൽ വില്യം ഫ്രാൻസിസിനെ വിവാഹം ചെയ്തു. ഇദ്ദേഹം ഒരു മ്യൂസിക് ഡയറക്ടറാണ്. ഏറെ നാളത്തെ പ്രണയം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചതിനു ശേഷം പള്ളിയിൽ വച്ചായിരുന്നു കല്യാണം. കല്യാണത്തിന് ശേഷം താരം മലയാള സിനിമകൾ ഒന്നും ചെയ്തില്ല.

Also Read
സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞിട്ട് സ്ത്രീ വിരുദ്ധ സിനിമ ചെയ്യുന്ന ആളല്ല ഞാൻ: തുറന്നടിച്ച് കുഞ്ചാക്കോ ബോബൻ

പിന്നീട് തമിഴ് സീരിയലിലൊക്കെയായി തിരക്കിലാായിരുന്നു മിത്ര. ചില ഷോകളിൽ ജഡ്ജ് ആയിട്ടും താരം പോയിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്റെ കാറിൽ ബസ് കൊണ്ട് ഉരച്ചതിൽ താരവും താരത്തിന്റെ കൂട്ടുകാരും കൂടെ കെഎസ്ആർടിസി ബസ്സ് ഡിപ്പോയിൽ പ്രശ്‌നം ഉണ്ടാക്കിയതൊക്കെ വിവാദമായിരുന്നു.

2004 തൊട്ട് 2019 വരെ താരം ഇരുപതോളം സിനിമകൾ ചെയ്തു. അതിൽ പതിനൊന്നോളം മലയാള സിനിമകളും ബാക്കി തമിഴ് സിനിമകളുമായിരുന്നു. അവസാനമായി അഭിനയിച്ച 2019 ൽ പുറത്തിറങ്ങിയ നന്ദനം എന്ന തമിഴ് സിനിമയിലാണ്. 2004 ലെ വിസ്മയതുമ്പത്താണ് താരം ആദ്യമായി അഭിനയിച്ച ചിത്രം.

ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നയന്തരയുടെ സുഹൃത്തായി ഒറ്റ രംഗത്തിൽ മാത്രം പ്രത്യക്ഷപെട്ടു. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് അഭിനയത്തിൽ നിന്ന് വിരമിക്കുകയും പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

ഗൃഹലക്ഷ്മി മാസികയുടെ ഒരു ലക്കത്തിൽ മിത്രയെ കണ്ടതിന് ശേഷം സംവിധായകൻ സിദ്ദിഖ് തന്റെ തമിഴ് ചിത്രമായ സാധു മിറാൻഡയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. അതിനുശേഷം, മറ്റൊരു തമിഴ് ചിത്രമായ കുറഞ്ഞ ബജറ്റ് സംരംഭമായ സൂര്യൻ സട്ടാ കല്ലൂരി എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമ പലയിടത്തും വിമർശകരുടെ ശ്രദ്ധയിൽപ്പെട്ടു.

Also Read
ഡേറ്റ് ക്ലാഷ് ആയപ്പോൾ സീരിയലിൽ ആ കഥാപാത്രത്തെ ജർമനിയിൽ പറഞ്ഞയച്ചു; ഞാൻ സീരിയലിലേക്ക് തിരിച്ചുവരാൻ തയ്യാറായപ്പോൾ കഥ തന്നെ മാറിയിരുന്നു : കിഷോർ സത്യ

പിന്നീട് നിരവധി ശ്രദ്ധേയമായ മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടു മിത്ര. ഗുലുമൽ: ദി എസ്‌കേപ്പ്, ബോഡിഗാർഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ വളരെയധികം ശ്രദ്ധ നേടി. സൂപ്പർഹിറ്റ് സിനിമയായി മാറിയ കോമഡി ചിത്രമായ ഗുലുമലിലെ പ്രധാന നടിയായിരുന്നു മിത്ര.

ഇതിൽ ജയസൂര്യയും കുഞ്ചാക്കോ ബോബനുമായിരിക്കുന്നു പ്രധാന വേഷത്തിൽ. സിദ്ദീഖിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ ബോഡിഗാർഡിൽ വീണ്ടും ഒരു സപ്പോർട്ടിംഗ് കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു. ഇത് വലിയ ഹിറ്റ് തന്നെ ഉണ്ടാക്കി.

ഈ ചിത്രത്തിലെ അഭിനയത്തിന് അവാർഡും മിത്രയ്ക്ക് ലഭിച്ചു. സേതുലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയ അവർ തമിഴ് റീമേക്കായ കാവലൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനും സിദ്ദിഖ് തിരഞ്ഞെടുത്തു.

Advertisement