എംജി ശ്രീകുമാറിനൊപ്പം സിനിമയിൽ വരെ പാടിയിട്ടുള്ള മികച്ച ഗായിക, പ്രശസ്തിയിലേക്ക് കുതിക്കുമ്പോൾ സൂപ്പർതാരവുമായി വിവാഹം, രാധികാദേവി എന്ന 18 കാരി രാധികാ സുരേഷ് ഗോപിയായ കഥ

949

ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും എത്തി മലയാളത്തിലെ സൂപ്പർ താരമായിമാറിയ നടനാണ് സുരേഷ് ഗോപി. സിനിമാ പ്രേമികളെ ആവേശം കൊളളിച്ച നരിവധി കിടിലൻ സിനിമകളും തീപ്പൊരി കഥാപാത്രങ്ങളും സുരേഷ് ഗോപി മലാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

ഇടയ്ക്ക് രാഷ്ട്രീയത്തിലേക്കിറങ്ങിയ സുരേഷ് ഗോപി ഇപ്പോൾ ബിജെപിയുടെ രാജ്യസഭാ എംപി കൂടിയാണ്. ഇപ്പോൾ സുരേഷ് ഗോപി വാർത്തകളിൽ നിറയുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ പേരിലാണ്. രാഷ്ട്രിയ പ്രവേശനത്തെ തുടർന്ന് സിനിമകളിൽ നിന്നും ഇടവേളയെടുത്ത സുരേഷ് ഗോപി ഇപ്പോൾ ശക്തമായി സിനിമയിലേക്ക് തിരിച്ചുവന്നിക്കുകയാണ്.

Advertisements

ദുൾഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ്‌ഗോപിയുടെ മടങ്ങി വരവ്. ജോഷിയുടെ പാപ്പൻ, നിഥിൻ രൺജി പണിക്കരുടെ കാവൽ എന്നിവയാണ് സുരേഷ്‌ഗോപിയുടെ പുതിയ സിനിമകൾ.

Also Read
മെഗാസ്റ്റാർ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി നേതാക്കൾ; പൊന്നാടയണിയിച്ച് ഓണക്കോടിയും സമ്മാനിച്ച് കെ സുരേന്ദ്രൻ

അതേ സമയം സുരേഷ് ഗോപിയുടെ കുടുംബവും മലയാളികൾക്ക് ഏറം സുപരിചിതരാണ്. അച്ഛന്റെ പാത പിൻതുടർന്ന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് അഭിനയത്തിലേക്ക് കടക്കുകയും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും ചെയ്തു കഴിഞ്ഞു. ജോഷിയുടെ പാപ്പനിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോൾ. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മലയാളികൾക്ക് പ്രിയങ്കരിയാണ്.

സുരേഷ് ഗോപിയെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും രാധികയുടെ പേരും കടന്നു വരാറുണ്ട്. തീർത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ദമ്പതികളുടെ മക്കൾ. രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഭാര്യയായി മാത്രം അറിയുന്ന രാധിക ഒരു നല്ല ഗായികയാണെന്ന് പലർക്കും അറിയില്ല.

Also Read
നാളുകൾക്ക് ശേഷം ഇന്ദ്രേട്ടനെ കണ്ടുമുട്ടിയ സന്തോഷത്തിൽ സ്വാസിക, താരങ്ങളുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ രാധികയുടെ വിവരങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. രാധികയും സേേുരഷ് ഗോപിയും വിവാഹിതരാകുന്നത് 1990 ഫെബ്രുവരി എട്ടിനായിരുന്നു. സുരേഷ് ഗോപിയും ആദ്യമായി പരസ്പരം കാണുന്നത് പോലും തങ്ങളുടെ വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു എന്നതാണ് വസ്തുത. സുരേഷ് ഗോപിയുടെ അച്ഛൻ ഗോപിനാഥൻ പിള്ളയും അമ്മ വി ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയുമായുള്ള വിവാഹം തീരുമാനിച്ചതെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞിട്ടുണ്ട്.

ഒരുക്കം എന്ന സിനിമയുടെ ചിത്രീകരണം കൊടൈക്കനാലിൽ നടക്കുന്നതിനിടെ സുരേഷ് ഗോപിയെ തേടി അച്ഛന്റെ ഫോൺ കോൾ എത്തുകയായിരുന്നു. വിവാഹക്കാര്യം പറയാനായിരുന്നു അച്ഛൻ വിളിച്ചത്. ഞങ്ങൾ കണ്ടു ഞങ്ങൾക്ക് മകളായി, മരുമകളായി ഒരു പെൺകുട്ടിയെ മാത്രം മതിയെന്നായിരുന്നു അച്ഛൻ പറഞ്ഞത്. എന്നാൽ തനിക്ക് പെണ്ണ് കാണേണ്ടെന്നും കല്യാണം കഴിച്ചോളാം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അങ്ങനെ നിശ്ചയം നടന്നു ഇതിന് ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നത്. അതൊരു ഡിസംബർ മൂന്നാം തീയ്യതിയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. തന്റെ പതിനെട്ടാം വയസിൽ ആയിരുന്നു രാധിക സുരേഷ് ഗോപിയെ വിവാഹം കഴിക്കുന്നത്.

എന്നാൽ സുരേഷ് ഗോപിയുമായുള്ള വിവാഹത്തിന് മുമ്പ് സിനിമയിലെ പിന്നണി ഗായികയായിരുന്നു രാധിക എന്നത് മിക്കയാളുകൾക്കും അറിയില്ല. പ്രശസ്തി മുന്നിൽ നിൽക്കെയായിരുന്നു ഇങ്ങനൊരു തീരുമാനം. അതേസമയം അടുത്തിടെ രാധിക പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു അരങ്ങേറ്റ വേദയിൽ വച്ച് പാടുന്ന രാധികയുടെ വീഡിയോയാണ് വൈറലായി മാറിയത്.

Also Read
ദളപതി വിജയിയുടെ ബീസ്റ്റിന്റെ സെറ്റിൽ എംഎസ് ധോണി, കാരണം അറിഞ്ഞ് ആവേശത്തിൽ ആരാധകർ, സോഷ്യൽ മീഡിയയിൽ വൈറലായി തല ദളപതി കൂടിക്കാഴ്ച്ച

സിനിമയിൽ രാധിക പാടിയത് വിവാഹത്തിന് മുമ്പായിരുന്നു. അഗ്‌നിപ്രവേശം എന്ന ചിത്രത്തിലെ രാത്രി മലരിൻ ആർദ്ര മിഴിയിൽ എന്ന ഗാനമാണ് രാധിക പാടിയത്. കൂടെ പാടിയത് എംജി ശ്രീകുമാർ ആയിരുന്നു. രാധിക സുരേഷ് ആകുന്നതിന് മുമ്പ് രാധിക ദേവിയായിരുന്നു.

1985 ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും എന്ന ഗാനവും രാധിക ആലപിച്ചതാണ്. വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറുകയായിരുന്നു. മലയാളികൾക്ക് സുപരിചിതയായ ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക എന്നതും ശ്രദ്ധേയമാണ്.

Advertisement