വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന നരേന്ദ്ര പ്രസാദ് സീരിയസായി ആ കഥാപാത്രം ചെയ്തിട്ടും കോമഡിയായി, ജനം പൊട്ടിച്ചിരിച്ചു, സംഭവം ഇങ്ങനെ

2966

ജയാറാമിനേയും ശോഭനയേയും പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ രാജസേനൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മേലേപറമ്പിൽ ആൺവീട്. തീയ്യറ്ററുകളിൽ പൊട്ടിച്ചിരിയുടെ പൂരം തീർത്ത ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും കോമഡി ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു.

ജയറാമിനും ശോഭനയ്ക്കും പിന്നാലെ നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാർ, വിജയരാഘവൻ, ഒടുവുൽ ഉണ്ണി കൃഷ്ണൻ, പറവൂർ ഭരതൻ, മീന(അമ്മ നടി), വിനു ചക്രവർത്തി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ തകർപ്പൻ വിജയമായി മാറിയരുന്നു.

Advertisements

Also Read
കൂടെ അഭിനയിച്ചിട്ടുള്ളവരിൽ തനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉള്ളത് ദിലീപേട്ടനോട്, ചന്ദ്രേട്ടൻ എന്നാണ് ഞാൻ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്: തുറന്ന് പറഞ്ഞ് അനുശ്രീ

അക്കാലത്ത് സീരിയസ് വേഷം ചെയ്തിരുന്ന നരേന്ദ്ര പ്രസാദ് അടക്കമുള്ളവർ ചിത്രത്തിൽ എത്തിയതിനെ കുറിച്ച് സംവിധായകൻ രാജസേനൻ തുറന്ന് പറയുകയാണിപ്പോൾ. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

തുടക്കത്തിൽ നരേന്ദ്ര പ്രസാദിന് തന്റെ കഥാപാത്രത്തെ കുറിച്ച് സംശയം ഉണ്ടായിരുന്നൈങ്കിലും സിനിമ റിലീസിന് ശേഷമാണ് അത് ബോദ്ധ്യമായതെന്ന് സംവിധായകൻ പറയുന്നു. രാജസേനന്റെ വാക്കുകൾ ഇങ്ങനെ:

ഒരുവിധം നന്നായി തിയ്യറ്ററിൽ ആളുകളെ ചിരിപ്പിച്ച സിനിമയാണ് മേലേപ്പറമ്പിൽ ആൺവീട്. അതിൽ അഭിനയിച്ചത് വില്ലൻ വേഷം മാത്രം ചെയ്തിരുന്ന നരേന്ദ്രപ്രസാദ്, ജനാർദ്ദനൻ, വിജയരാഘവൻ എന്നിങ്ങനെയുള്ളവരാണ്. മറ്റ് സിനിമകളിൽ കോമഡി ചെയ്യാറുള്ളത് ജയറാമും ജഗതി ശ്രീകുമാറും മാത്രമായിരുന്നു.

Also Read
സിനിമയിലുള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ജീവിതത്തിൽ ഒരു വിഷമഘട്ടം വന്നപ്പോൾ ആ സുഹൃത്ത് ചെയ്തത് ഇങ്ങനെ, അന്നു തീർന്നു ആ ബന്ധം: തുറന്നുപറഞ്ഞ് ജോമോൾ

ബാക്കി എല്ലാവരും സീരിയസ് റോൾ ചെയ്തവരാണ്. നരേന്ദ്ര പ്രസാദ് സാർ ഷൂട്ടിങ്ങിന്റെ ഒരു ദിവസം വന്നിട്ട് പറഞ്ഞു. എനിക്കാകെ കൺഫ്യൂഷനാണ്. ഞാനീ നെഗറ്റീവ് റോളൊക്കെ ചെയ്യുന്നത് കൊണ്ട് ബുദ്ധിമുട്ട് തോന്നുകയാണ്. ഞാനീ സ്‌ക്രീപ്റ്റ് ഒന്ന് വായിച്ചോട്ടേ എന്ന് ചോദിച്ചു. അങ്ങനെ സ്‌ക്രീപ്റ്റ് വായിച്ചിട്ട് എന്നെ മാറ്റി നിർത്തിയിട്ട് ചോദിച്ചു എങ്ങനെ ധൈര്യം വന്നു.

എന്നെ കൊണ്ട് ഈ റോൾ ചെയ്യിപ്പിക്കാൻ. ഈ റോളിന് ഞാൻ ശരിയാണോന്ന് അദ്ദേഹം ചോദിച്ചു ഈ സ്‌ക്രീപ്റ്റിന്റെ പ്രധാനപ്പെട്ട കാര്യം നിങ്ങളാരും ഹ്യൂമർ അല്ല ചെയ്യേണ്ടത് എന്നുള്ളതാണെന്ന് ഞാൻ തിരിച്ച് പറഞ്ഞു. നിങ്ങളെല്ലാവരും സീരിയസായി അഭിനയിക്കണം. പക്ഷേ തിയറ്ററിൽ നിന്നും നമുക്ക് കിട്ടുന്നത് കോമഡിയായിരിക്കും.

പ്രസാദ് സാർ ആദ്യം അഭിനയിച്ചത് കോമഡി സീനാണ്. അത് ഞാൻ മാറ്റി. ജനാർദ്ദനെയും വിജയരാഘവന്റെയും എല്ലാം ആദ്യ സീൻ കോമഡിയിൽ നിന്നും മാറ്റിയിരുന്നു. സിനിമയിലേക്ക് വിജയരാഘവനെ തിരഞ്ഞെടുത്തത് ഒരുപാട് ആലോചിച്ചതിന് ശേഷമാണ്. കാരണം സീരിയസ് റോൾ ചെയ്തൊരു ഇമേജ് എനിക്ക് വേണമായിരുന്നു.

Also Read
മോഹൻലാൽ പോസ്റ്ററിൽ വേണ്ട പകരം റഹ്മാനും രോഹിണിയും മതിയെന്ന് നിർമ്മാതാവും വിതരണക്കാരും, അനുസരിക്കാതെ ‘ഗായത്രി’ അശോക്: പിന്നീട് വഴിമാറിയത് ചരിത്രം

പക്ഷേ നിങ്ങൾ ഉണ്ടാക്കുന്ന ഹൈലൈറ്റ് കോമഡിയാണ്. രാജസേനൻ ഉദ്ദേശിക്കുന്ന ഇങ്ങനൊരു ട്രീറ്റ്മെന്റ് എന്താണെന്ന് മനസിലായില്ലെന്ന് പ്രസാദ് സാർ പറഞ്ഞിരുന്നു. എന്തായാലും നിങ്ങൾ പറയുന്നത് പോലെ ഞാൻ അഭിനയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ശേഷം സിനിമ റിലീസ് ചെയ്ത് തിയറ്ററിൽ നിന്നും കണ്ടതിന് ശേഷമാണ് എന്നെ വിളിച്ച് അദ്ദേഹം സംസാരിച്ചത്.

സീരിയസ് ആയി അഭിനയിച്ചാൾ ആളുകൾ ചിരിക്കുമെന്ന് താൻ പറഞ്ഞത് സിനിമ കണ്ടതിന് ശേഷമാണ് പുള്ളിക്കാരന് മനസിലായത്. ഇപ്പോഴാണ് ആ മാന്ത്രിക ശക്തി എന്താണെന്ന് തനിക്ക് മനസിലായതെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഇത്രയും വില്ലൻ വേഷം ചെയ്ത എന്നെ കണ്ടിട്ട് ആളുകൾ പൊട്ടി പൊട്ടി ചിരിക്കുകയാണ്.

പക്ഷേ ഞാൻ ആണെങ്കിൽ തമാശ പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതായിരുന്നു സ്‌ക്രീപ്റ്റ്. കഥയിലും തിരക്കഥയിലും ആ ബലം ഉണ്ടെങ്കിൽ ആർട്ടിസ്റ്റ് ചെയ്യേണ്ടത് ഇതുപോലെ ആയിരിക്കുമെന്നും അഭിമുഖത്തിൽ രാജസേനൻ വ്യക്തമാക്കുന്നു.

Also Read
നാം ഒന്ന് നമുക്ക് മൂന്ന് എന്ന് മതിയാരുന്നു, രമേഷ് പിഷാരടിയെ തേച്ചൊട്ടിച്ച് ആരാധകർ

Advertisement