സംസ്‌കാരമില്ലാത്തവനാണ് അയാൾ, അല്ലെങ്കിൽ എന്റെ അച്ഛനെയും അമ്മയെയും പറയണ്ട കാര്യമില്ലല്ലോ: തുറന്നടിച്ച് നവ്യാ നായർ

53225

സിബിമലിയിൽ ഒരുക്കി 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നവ്യ നായർ. ഇഷ്ടത്തിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെയാണ് താരം മലയാള സിനിമയ്ക്കും തെന്നിന്ത്യൻ സിനിമയ്ക്കും നൽകിയത്.

അതേ സമയം വിവാഹത്തിന് ശേഷം പത്ത് വർഷത്തോളം മലയാള സിനിമയിൽ നിന്ന് മാറി നിന്ന താരം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെ സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയുടെ കാഴ്ചപ്പാടിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ ഉണ്ടാവാറുള്ള സൈബർ അ റ്റാ ക്കി നെ കുറിച്ചും പറയുകയാണ് നവ്യ.

Advertisements

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സോഷ്യൽ മീഡിയ എന്നത് എനിക്ക് ജോലി ചെയ്യാനുള്ള ഒരു ഇടമായാണ് കാണുന്നത്. യഥാർത്ഥത്തിലുള്ള ഞാൻ സോഷ്യൽ മീഡിയയിൽ കാണുന്നതല്ല.

Also Read
ഒരു മാഫിയ പോലെയാണ് ആ 7 പേരിൽ ചിലർ പ്രവർത്തിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന് മോഹൻലാൽ എന്നോട് ചോദിച്ചു: ഷമ്മി തിലകൻ

സോഷ്യൽ മീഡിയയിൽ വളരെ അധികം ആളുകൾ എന്നെ അഭിനന്ദിച്ച് എഴുതും. അപ്പോൾ അത് വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. എനിക്ക് കമന്റുകൾ തുറക്കാൻ പോലും അറിയില്ലായിരുന്നു. അത് പഠിച്ചതിന് ശേഷം കമന്റുകൾ വായിച്ചിട്ട് മലയാളികൾ എന്നെ ഇത്രയും സ്‌നേഹിക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞ് സന്തോഷിച്ച ഒരു കാലമുണ്ടായിരുന്നു എന്നും നവ്യാ നായർ പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന സൈബർ അറ്റാക്കിനെ കുറിച്ചും താരം മനസുതുറക്കുന്നു. ആദ്യമായാണ് എനിക്ക് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് കുറച്ച് ദിവസം എനിക്ക് ഭയങ്കര വിഷമമായിരുന്നു. കാരണം രാഷ്ട്രീയത്തിൽ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചത്.

എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവർ വളർത്തി
വിട്ടതിന്റെ സംസ്‌കാരമാണെന്ന് വരെ പറഞ്ഞു. അത് പറഞ്ഞ വ്യക്തിക്ക് സംസ്‌കാരം ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമിലല്ലോ. എന്നെ അത് വളരെയധികം വേദനിപ്പിച്ചു.

പക്ഷേ പിന്നീട് ഞാൻ കമന്റ് ചെയ്യാതിരുന്നത് അവിടെ നിന്ന് ഞാൻ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവർക്ക് വീണ്ടും ആഘോഷമാവും. വീണ്ടും അത് വാർത്തയാവും. അപ്പോൾ മിണ്ടാതെ ഇരിക്കുക എന്ന മാർഗം മാത്രമെ എന്റെ മുമ്പിൽ ഉണ്ടായിരുന്നുള്ളു.

Also Read
കന്മദം സിനിമയിലെ ആ ചുംബന രംഗം ലൈം ഗി ക മാ യ കടന്നു കയറ്റം ആണെന്ന് തോന്നിയിട്ടില്ല: ലോഹിതദാസിന്റെ മകൻ

കമന്റുകളോടുള്ള വിശ്വാസം ഇപ്പോൾ എനിക്ക് അധികമില്ലെന്നും നവ്യ നായർ പറയുന്നു അതേസമയം, നവ്യയുടെ തിരിച്ച് വരവ് ചിത്രമായ ഒരുത്തീ മികച്ച പ്രതികരണങ്ങൾ നേടി എടുത്തിരുന്നു. കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്.

കെപിഎസ. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ കരിമുട്ടം, മനു രാജ്, മാളവിക മേനോൻ, ചാലി പാല എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Advertisement