എന്റെ മരണമാണോ ഇനി നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരേ; പൊട്ടിത്തെറിച്ച് സൂര്യ മേനോൻ

75

ടെലിവിഷൻ ആരാധകരെ ഏറെ ആകർഷിച്ച് മുന്നേറിയിരുന്ന റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ് മലയാളം സീസൺ 3. ഇപ്പോൾ കോവിഡ് ലോക്ക്ഡൗൺ മൂലം ബിഗ്‌ബോസ് നിർത്തിയിരിക്കുകയാണ്. 95ാം ദിവസമാണ് കോവിഡ് ലോക്ഡൗണിനിടെ ബിഗ് ബോസ് ഷൂട്ടിംഗ് നിർത്തിയത്.

അതേ സമയം ബിഗ് ബോസ് സീസൺ 3ൽ നിന്ന് അവസാനത്തെ എലിമിനേഷനിൽ പുറത്തായ മത്സരാർത്ഥിയാണ് സൂര്യ ജെ മേനോൻ. എന്നാൽ സൂര്യ പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ സൈബർ അറ്റാക്ക് ആണ് താരത്തിന് നേരെ നടക്കുന്നത്. ഇപ്പോഴിതാ തനിക്ക് നേരെ നടക്കുന്ന സൈബർ അറ്റാക്കുകൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് സൂര്യ.

Advertisements

ഇനി തന്റെ മരണമാണോ കാണേണ്ടത് എന്ന് സൂര്യ ചോദിക്കുന്നു. ബിഗ് ബോസ് മത്സരാർത്ഥികളുടെ ആർമി എന്ന ഫാൻസ് പേജുകളോടാണ് സൂര്യ പ്രതികരിക്കുന്നത്. ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരേ? എന്നാണ് സൂര്യ ചോദിക്കുന്നത്.

ദയവു ചെയ്ത് എന്നെ സ്നേഹിക്കുന്നവർ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോൾ അവർ അറിയാത്ത കാര്യമായിരിക്കും എന്നുമാണ് സൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. അതേസമയം, ബിഗ് ബോസ് ഷൂട്ടിംഗ് നിർത്തിയ പശ്ചാത്തലത്തിൽ വിജയിയെ പ്രേക്ഷകർക്ക് വോട്ട് ചെയ്ത് കണ്ടെത്താനുള്ള അവകാശമാണ് ബിഗ് ബോസ് നൽകിയിരിക്കുന്നത്.

അതേ സമയം പല ഫാൻസ് ഗ്രൂപ്പുകളിൽ നിന്നും സൂര്യയ്ക്ക് വലിയ ആക്രമണമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മണിക്കുട്ടിനുമായുണ്ടായ പ്രശ്നങ്ങളും ഒപ്പം ഷോയ്ക്കകത്തെ പല സംഭവങ്ങളും നോക്കിയാണ് സൂര്യയ്ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇപ്പോഴും നേരിടേണ്ടി വരുന്നത്.

എന്നാൽ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് കാര്യമായി പ്രതികരിക്കാതിരുന്ന സൂര്യ സഹകെട്ടപ്പോഴാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയത്. റിയാലിറ്റി ഷോയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ രമ്യ പണിക്കർക്ക് നേരേയും സമാനമായ ആക്രമണം നടന്നിരുന്നു. ഫിറോസ് ആർമിയാണ് അതിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.

Advertisement