ആ സൂപ്പർ താരത്തോട് എനിക്ക് ഭയങ്കര ക്രഷ് ഉണ്ട്, അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കണം എന്നതാണ് വലിയ ആഗ്രഹം; തുറന്നു പറഞ്ഞ് സ്വാസിക

3013

മലയാളികളുടെ പ്രിയങ്കരിയായ സിനിമാ സീരിയൽ നടിയാണ് സ്വാസിക വജയ്. തമിഴ് സിനിമ വൈഗയിലൂടെ തമിഴിലും അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ച നടി പക്ഷേ ഏറെ പ്രശ്‌സത ആയത് മിനിസ്‌ക്രീൻ പരമ്പരകളിൽ കൂടി ആയിരുന്നു.

ഫ്‌ളവേഴ് ചാനലിലെ സീത എന്ന പരമ്പരയാണ് നടിക്ക് ഏറെ പോപ്പുലാരിറ്റി നേടി കൊടുത്തത്. സിനിമയിലു സീരിയലുകളിലും ഒരേ പോലെ സജീവമായ നടി മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചു കഴിഞ്ഞു.

Advertisements

അതേ സമയം മലയാളത്തിന്റെ യൂത്ത് ഐക്കൺ സൂപ്പർതാരം പൃഥ്വിരാജിനെ കുറിച്ചുള്ള നടിയുടെ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. തന്റെ സെലിബ്രിറ്റി ക്രഷ് ആണ് പൃഥ്വിരാജ് എന്നാണ് സ്വാസിക തുറന്ന് പറഞ്ഞിരിക്കുന്നത്. സീ മലയാളം ന്യൂസിനോട് ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ.

Also Read
എന്റെ അച്ഛന്റെ ജീവൻ രക്ഷിച്ചത് രമ്യ, തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുക്കാൻ കഴിവുള്ള വ്യക്തി: ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നിഖിലും രമ്യയും

അതേ സമയം പ്രതിഫലം കൂട്ടണമെന്നല്ല പക്ഷെ നല്ല കുറെ സിനിമകൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്നും സ്വാസിക വ്യക്തമാക്കി. കൂടാതെ പൃഥ്വിരാജിന്റെ നായിക ആയി അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹം ആണെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ എങ്കിലും അഭിനയിക്കണമെന്നും താരം പറഞ്ഞു.

അതിലേക്ക് എത്തും എന്നാണ് പ്രതീക്ഷ എന്നും സ്വാസിക കൂട്ടിച്ചേർത്തു. നടി അനുശ്രീയും സിജു വിൽസണും ആണ് സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നും സ്വാസിക വെളിപ്പെടുത്തി. അതേ സമയം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് നടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ചിത്രത്തിനും ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്വാസിക കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ചതുരം നവംബർ 4 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. റോഷൻ മാത്യു, അലൻസിയർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളായി എത്തിയത്.

വളരെ ഗ്ലാമറസായ വേഷത്തിലാണ് ചിത്രത്തിൽ സ്വാസിക എത്തിയത്. റോഷൻ മാത്യു, സ്വാസ്വിക, അലൻ സിയർ, എന്നിവർക്ക് പുറമെ ശാന്തി, ലിയോണ, ഗീതി സംഗീത, നിശാന്ത് സാഗർ, കിച്ചു ടെല്ലസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read
ആദ്യമായി മുഖം കാണിച്ചത് വീടിനടുത്തുള്ള ലോക്കൽ ചാനലിൽ, 400 രൂപ ശമ്പളമായി കിട്ടിയപ്പോൾ ലോകം കീഴടക്കിയ സന്തോഷവും: ലക്ഷ്മി നക്ഷത്ര പറയുന്നു

Advertisement