ആ കണ്ണുകളെ മറക്കാനാകില്ല, എനിക്കുറപ്പായിരുന്നു അതവൾ തന്നെയാണെന്ന്: മുൻ കാമുകിയെ കുറിച്ച് നീരജ് മാധവ്

127

മലയാളം സിനിമാ ആരാധകരുടെ പ്രിയപ്പെട്ട യുവ നടനാണ് നീരജ് മാധവ്. നടൻ എന്നതിലുപരി മികച്ച ഒരു നർത്തകൻ കൂടിയാണ് നീരജ്. 2007ലെ അമൃത സൂപ്പർ ഡാൻസർ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ് കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകൾ അശ്വതിയുടേയും കീഴിൽ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഉദയൻ നമ്പൂതിരിയിൽ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്.

ചെന്നൈ എസ് ആർഎം യൂണിവേഴ്‌സിറ്റിയിൽ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാൻസ് മത്സരങ്ങൾക്ക് നൃത്തസംവിധാനം ചെയ്തിരുന്നു. ഛായാഗ്രാഹകൻ ജോമോൻ ടി ജോണിന്റെ നിർദ്ദേശപ്രകാരം ഒരു വടക്കൻ സെൽഫിയിൽ നൃത്തസംവിധാനവും ചെയ്തു.

Advertisements

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദവും സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നു തിയറ്റർ ആർട്ട്‌സിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയ ഈ കോഴിക്കോടുകാരൻ, ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടർന്ന് ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ജിത്തുവിന്റെ തന്നെ മോഹൻലാൽ ചിത്രം ദൃശ്യത്തിലെ മോനിച്ചൻ എന്ന വേഷം അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരിവായി.

Also Read
രണ്ടാം ഭർത്താവ് ദേവനും ഒത്തുള്ള ആദ്യ പിറന്നാൾ, ഭർത്താവിനും മക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷമാക്കി നടി യമുന

തുടർന്ന് നിരവധി സൂപ്പർഹിറ്റ് സിനികളിൽ നായകനായും സഹനടനായും നീരജ് വേഷമിട്ടു. ദ ഫാമിലി മാൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിലുടെ ഹിന്ദിയിലും സാന്നിധ്യമറിയിക്കാൻ നീരജിന് സാധിച്ചിരുന്നു. സീരീസിലെ പ്രകടനം ഏറെ കൈയ്യടി നേടിയതായിരുന്നു. ഇപ്പോഴിതാ നീരജിന്റെ പുതിയ സീരീസ് ആയ ഫീൽസ് ലൈക്ക് ഇഷ്ഖ് റിലീസിന് തയ്യാറെടുക്കുകയാണ്. പുതിയ സീരീസിന്റെ ഭാഗമായി നീരജ് പങ്കുവച്ച തന്റെ ആദ്യ ക്രഷിനെ കുറിച്ചുള്ള ഓർമ്മകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെയുടെ പേജിലൂടെയായിരുന്നു നീരജ് ആ കഥ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ആ മനോഹരമായ കഥ ഇങ്ങനെ:

ഞാനൊരു ബോയ്സ് സ്‌കൂളിലായിരുന്നു പഠിച്ചത്. അതുകൊണ്ട് പെൺകുട്ടികളുമായി അടുത്തിടപഴകാനുള്ള അവസരം കുറവായിരുന്നു. ചെറുപ്പത്തിൽ പെൺകുട്ടികളോട് സംസാരിക്കാൻ മടിയായിരുന്നു, അതിനാൽ ഡേറ്റിംഗിനെ പറ്റിയൊന്നും ചിന്തിക്കാനേ പറ്റുമായിരുന്നില്ല. പക്ഷെ 12ാം ക്ലാസിലെത്തിയപ്പോൾ എനിക്കൊരു പെൺകുട്ടിയോട് ആദ്യമായി ക്രഷ് തോന്നി. കോച്ചിംഗ് ക്ലാസിൽ വച്ചായിരുന്നു കണ്ടത്.

അവൾ മറ്റൊരു ബാച്ചിലായിരുന്നു. വെള്ളമെടുക്കുന്നിടത്ത് വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. അവളുടെ കരിമഷിയിട്ട വലിയ കണ്ണുകൾ ശ്രദ്ധിക്കാതിരിക്കാൻ സാധിച്ചില്ല. ആ നിമിഷം, ജീവിതത്തിലാദ്യമായി, വയറ്റിൽ പൂമ്പാറ്റ പറക്കുന്നത് ഞാൻ അനുഭവിച്ചു. അന്നത്തെ ബാക്കി ദിവസം മൊത്തം ഒരു മങ്ങലായിരുന്നു. പക്ഷെ ഒരുപാട് ചിരിച്ചത് ഞാനോർക്കുന്നുണ്ട്. എല്ലാ ദിവസം പ്രതീക്ഷയോടെയായിരുന്നു ക്ലാസിലേക്ക് പോയിരുന്നത്.

ഞങ്ങൾ സംസാരിച്ചിരുന്നില്ല പക്ഷെ ചില ദിവസങ്ങളിൽ അവൾ എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു. ഒരു ചുവന്ന തക്കാളിയായി മാറാൻ എനിക്കത് ധാരാളമായിരുന്നു. ഞങ്ങൾ വെവ്വേറ ബസ് സ്റ്റോപ്പിൽ നിന്നുമായിരുന്നു ബസിൽ കയറിയിരുന്നത്. എന്നാൽ ഞാൻ അവളുടെ സ്റ്റോപ്പിൽ കാത്തു നിൽക്കുമായിരുന്നു. അവൾ പോയ ശേഷം എന്റെ സ്റ്റോപ്പിലേക്ക് വരും അതൊരു പതിവായിരുന്നു.

എന്റെ കൂടെ കാത്തു നിൽക്കാൻ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. അവളോട് സംസാരിക്കാൻ അവരെന്നെ നിർബന്ധിച്ചു. പക്ഷെ എനിക്ക് സാധിച്ചില്ല. പിന്നെ സംഭവിച്ചത് നാണക്കേടെന്നല്ലാതെ ഓർക്കാനാകില്ല. അവൾ ക്ലാസിലേക്ക് വരുമ്പോഴൊക്കെ അവർ ചുമക്കുകയോ എന്റെ പേര് പറയുകയോ ചെയ്യുമായിരുന്നു. ഒരു ദിവസം അവളെനിക്കൊരു പുസ്തകം തന്നപ്പോൾ കൂട്ടുകാരെല്ലാം ചേർന്ന് ബഹളം വച്ചു.

അന്ന് ഞങ്ങൾക്കെല്ലാവർക്കും ശിക്ഷയും കിട്ടി. ചെയ്യല്ലേ എന്ന് ഞാനവരോട് പറയാൻ ശ്രമിച്ചിരുന്നു. പക്ഷെ വെറുതെയായി. എന്റെ കാര്യത്തിനായി ജീവിതം മാറ്റി വച്ചത് പോലെയായിരുന്നു അവർ. അതവളെ ചിലപ്പോഴൊക്കെ അലോസരപ്പെടുത്തിയിരുന്നു. എന്നിട്ടും അവൾ ഒരു തവണ എന്നോട് സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ നാണം കാരണം ഞാൻ സീൻ വിട്ടു.

Also Read
എന്തെങ്കിലും കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണ്: സന്തോഷ് പണ്ഡിറ്റിനെതിരെ തുറന്നടിച്ച് ബിനു അടിമാലി

അതേസമയം ഞാനൊരു ഡാൻസ് റിയാലിറ്റി ഷോയ്ക്കായി പരിശീലിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ആ അവസരം വന്നപ്പോൾ എനിക്ക് ട്യൂഷൻ ക്ലാസ് വിടേണ്ടി വന്നു. എന്റെ അവസാന ദിവസമായിരുന്നു ഞാനവളെ അവസാനമായി കണ്ടത്. അന്ന് ഫേസ്ബുക്കൊന്നും ഉണ്ടായിരുന്നില്ല. എനിക്കൊരു ഫോൺ പോലുമുണ്ടായിരുന്നില്ല. ബന്ധപ്പെടാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. പിന്നീട് ഞാൻ തിരക്കിലായി.

താമസം മാറി. പക്ഷെ ഇടയ്ക്ക് ഞാനവളെ ഓർക്കുമായിരുന്നു. അങ്ങനെയിരിക്കെ എനിക്കൊരു പെൺകുട്ടിയുടെ കോൾ വന്നു. അവൾ ആരാണെന്ന് പറഞ്ഞില്ല, പക്ഷെ എന്നെ പറ്റി എല്ലാം അവൾക്കറിയാമായിരുന്നു. ഫെയർവെൽ ദിവസം ഞാനിട്ട ഷർട്ടിന്റെ നിറം, എന്റെ ഇഷ്ട ഭക്ഷണം. എനിക്കത് സ്ഥിരീകരിക്കാൻ സാധിച്ചില്ലെങ്കിലും എന്റെ മനസിൽ എനിക്കറിയാമായിരുന്നു അതവൾ ആയിരുന്നുവെന്ന്.

പക്ഷെ സ്വാഭാവികമായും അത് മറ്റൊന്നുമായില്ല. 10 വർഷം മുമ്പാണ് ഇത് സംഭവിക്കുന്നത്. ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. ഞാനെന്റെ പ്രണയത്തെ വിവാഹം കഴിക്കുകയും ഞങ്ങൾക്കൊരു കുട്ടിയുണ്ടാവുകയും ചെയ്തു. ഒരു ടീനേജർ എന്ന നിലയിൽ ഒരാളോട് അത്രയും തീവ്രമായ വികാരം തോന്നിയ എനിക്കിന്ന് പ്രണയം എന്നത് പൂമ്പാറ്റയല്ല മറിച്ച് വീട്ടിലേക്ക് വരുന്നതാണ്.

പിന്നാലെ തന്റെ ഭാര്യയല്ല മേൽപ്പറഞ്ഞ കഥയിലെ നായിക എന്നും നീരജ് കമന്റിലൂടെ വ്യക്തമാക്കുന്നുണ്ട്. ഞാൻ വ്യക്തത വരുത്താം, രണ്ടും ഒരാളല്ല. ഇവിടെ പറഞ്ഞിരിക്കുന്ന കഥ എന്റെ സ്‌കൂൾ കാലത്തെ ക്രഷിനെ കുറിച്ചാണ്. എന്റെ പുതിയ നെറ്റ്ഫ്ളിക്സ് സീരീസിനെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായി പറഞ്ഞതാണ്. എന്റെ ഭാര്യയെ ഞാൻ കണ്ടുമുട്ടുന്നത് പിന്നീടാണ്. അത് വേറൊരു കഥയാണ്. പിന്നീടൊരിക്കൽ പറയാം എന്നും നീരജ് വ്യക്തമാക്കുന്നു.

Also Read
നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രിച്ചെന്ന കേസ്, തെളിവുകൾ ഇല്ല, പ്രിയങ്കയെ കോടതി വെറുതേ വിട്ടു

Advertisement