‘അഭിനയം നിർത്താമെന്ന് തീരുമാനിച്ചു; വന്ന സിനിമകൾ ഉപേക്ഷിച്ചു, വീട്ടിൽ അതും പ്രശ്‌നമായി; ഞാൻ ഞാനല്ലാതെ ആയി മാറിയെന്നും അമല പോൾ

443

തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളാണ് മലയാളി താരസുന്ദരി അമല പോൾ. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കർ ലാൽ ജോസിന്റെ സംവിധാനത്തിൽ 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകൾ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെ ആണ് അമല പോൾ ശ്രദ്ധ നേടിയത്. ഇന്ന് സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല പോൾ .മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ്. ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ, ഷാജഹാനും പരീക്കുട്ടിയും, ലൈല ഓ ലൈല തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള ചിത്രങ്ങളിൽ അമലാ പോൾ അഭിനയിച്ചിട്ടുണ്ട്.

Advertisements

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അതേസമയം, തനിക്ക് ഒരു സമയത്ത് സ്വയം വെറുത്തുവെന്നും അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും പറയുകയാണ് അമല പോൾ. മാനസികമായി അത്രയേറെ ബുദ്ധിമുട്ടു നേരിട്ട ഒരു ഘട്ടത്തിലാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നെന്നും വളരെ പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോയതെന്നും അമല ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ- അഭിനന്ദനങ്ങൾ നാട്ടുകാരുടെ പരിഹാസങ്ങളായി മാറിയിട്ടും ക്ഷമയോടെ കാത്തുനിന്നവൾ; തന്റെ പുതുമുഖ നായികയ്ക്ക് പിറന്നാൾ ആശംസകളുമായി ലാൽ ജോസ്

2020 ലോ 2021ന്റെ തുടക്കത്തിലോ സിനിമ നിർത്താമെന്നാണ് തീരുമാനിച്ചത്. സ്വയം ഒരു ബ്രേക്ക് അത്യാവശ്യം ആണെന്ന് തോന്നിയിരുന്നു. സിനിമകൾ വന്നെങ്കിലും വേണ്ടെന്ന് വച്ചു. ഇതൊക്കെ വീട്ടിലും പ്രശ്നമായി. എന്താണ് സംഭവിക്കുന്നതെന്നായിരുന്നു എല്ലാവരുടേയും ആശങ്ക. എന്നാൽ സംഭവം എന്താണെന്ന് എനിക്കും അറിയില്ലായിരുന്നു, ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാളെ എന്ത് സംഭവിക്കുമെന്നൊന്നും അറിയതെയായിരുന്നു ആ തീരുമാനം.’

‘ഞാൻ സിനിമ നിർത്താൻ പോവുന്നു എന്ന് എനിക്ക് തോന്നി. തളർന്നിരുന്നു, അതുപോലൊരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. ക്ഷീണിതയുമായിരുന്നു. പത്തൊൻപതാം വയസുമുതൽ ഞാൻ അഭിനയിക്കുകയാണ്. കുറച്ചുകാലമായി എനിക്ക് എന്നെ തന്നെ ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.

ALSO READ- പ്രിയതമനും കുടുംബത്തിനും ഒപ്പം പുതിയ വിശേഷം പങ്കുവച്ച് അപ്‌സര; സാന്ത്വനം ടീം കൊള്ളാലോ, പറ്റിച്ചുവല്ലേ എന്ന് എന്ന് ആരാധകർ

‘എന്റെ സാഹചര്യങ്ങളോ ചുറ്റുമുള്ള ആളുകളോ നല്ലതായിരുന്നില്ല എന്നതാണ് പ്രധാനകാരണം. ഞാൻ ഞാനല്ലാതായി മാറി. അതിൽ എനിക്ക് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. തുടർന്നാണ് ഞാൻ സിനിമയിൽ നിന്ന് പൂർണമായും ഒരു ബ്രേക്ക് എടുത്തത്. അതുമാത്രമല്ല, ഞാൻ നിർമ്മിക്കുന്ന കഡാവർ എന്ന എന്റെ പുതിയ സിനിമയെ കുറിച്ചും എനിക്ക് ചിന്തിക്കണമായിരുന്നു. അന്ന് എനിക്ക് അത്ര ഊർജം ഉണ്ടായിരുന്നെങ്കിലും ഉള്ള ഊർജം ഞാൻ അതിൽ ഉപയോഗിച്ചു.’-അമല പറയുന്നു.

‘ഞാൻ വെറുതെ ഇരുന്ന് കരയുന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ ബലഹീനതകൾ കുടുംബത്തെ കാണിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ആരോടും സംസാരിക്കാതെ പുറത്തുപോകാതെ വീട്ടിൽ തന്നെ കഴിഞ്ഞു. ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ സ്വാതന്ത്രയായത് പോലെ തോന്നി. കുറച്ചു നാൾ വെറുതെ ഇരുന്നു. ഒരു പദ്ധതികളും ഇല്ലാതെ. ഒരുപാട് ചിന്തിച്ചു. കുറെ എഴുതി. സ്വയം കുറെ സംസാരിച്ചു. അതൊരു ശുദ്ധീകരണ പ്രക്രിയ ആയിരുന്നു. അതിൽ ഞാനിപ്പോൾ സന്തോഷവതിയാണ്.’- അമല പറയുന്നു.

നേരത്തെ 2019ലും താൻ അഭിനയം നിർത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി അമല പറഞ്ഞിട്ടുണ്ട്. കഥകൾ ഇഷ്ടപ്പെടാതെ വന്നതിനെത്തുടർന്നായിരുന്നു അത്.
അമല നിർമ്മിച്ച് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കഡാവർ. ‘കഡാവറി’ന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അമല മനസ് തുറന്നത്.

അമല പോൾ ചിത്രത്തിൽ ഡോ.ഭദ്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അനൂപ് എസ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ മലയാള ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയാണ് കഡാവറിനും തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 12ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Advertisement