സന്തോഷകരമായ ജീവിതം നയിക്കണമെങ്കില്‍ അത് ലക്ഷ്യത്തിന് വേണ്ടിയാവണം, അന്‍ഷിത ചെന്നൈയിലെത്തിയതിന് പിന്നാലെ പുതിയ പോസ്റ്റുമായി അര്‍ണവ്

330

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍.

മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Advertisements

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അന്‍ഷിത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Also Read: ഉടലിലെ ഷൈനിയായി തിളങ്ങേണ്ടിയിരുന്നത് ഞാന്‍, അവസരം നഷ്ടമായത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സ്വാസിക

എന്നാല്‍ കുറച്ചുകാലങ്ങളായി അന്‍ഷിതയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍ഷിതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സീരിയല്‍ നടി ദിവ്യ ശ്രീധര്‍.

ചെല്ലമ്മ എന്ന തമിഴ് സീരിയലിലെ നടനായ അര്‍ണവും അന്‍ഷിതയും പ്രണയത്തിലാണെന്നാണ് അര്‍ണവിന്റെ ഭാര്യ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ അന്‍ഷിത ഇതുവരെ പ്രതികരിച്ചിട്ടില്ല. വലിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം അര്‍ണവും അന്‍ഷിതയും വീണ്ടും ചെല്ലമ്മ ഷൂട്ടിനെത്തിയിരിക്കുകയാണ്.

Also Read: സിൽക്ക് സ്മിതയുടെ അന്നത്തെ ആ പ്രവർത്തി അന്ന് എന്നെ വല്ലാതെ ഞെട്ടിച്ചു: വിന്ദുജ മേനോന്റെ വെളിപ്പെടുത്തൽ

ചെന്നൈയിലാണ് അന്‍ഷിത ഇപ്പോള്‍. ഇപ്പോഴിതാ അര്‍ണവ് പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സന്തോഷകരമായ ജീവിതം നയിക്കേണ്ടത് ആളുകള്‍ക്കോ പ്രത്യേക കാര്യത്തിനോ വേണ്ടിയാവരുതെന്നും ലക്ഷ്യത്തിന് വേണ്ടിയാവണമെന്നുമാണ് അര്‍ണവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ജീവിതത്തിലെ തെറ്റായ തെരഞ്ഞെടുപ്പുകള്‍ ചിലപ്പോള്‍ ശരിയായ ഇടങ്ങളിലെത്തിക്കുമെന്ന് മുമ്പും അര്‍ണവ് പോസ്റ്റിട്ടിരുന്നു. അര്‍ണവിന്റെ പുതിയ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍.

Advertisement