12 ലക്ഷം രൂപയുടെ കടം, മറ്റു കുട്ടികളെ പോലെ കളിച്ചു നടക്കേണ്ട പ്രായത്തില്‍ എന്റെ പൊന്നുമോന്‍ കടം വീട്ടാന്‍ വേണ്ടി കഷ്ടപ്പെടുകയായിരുന്നു, ഉപ്പും മുളകിലെ കേശുവിനെ കുറിച്ച് ഉമ്മ പറയുന്നു

252

മലയാളം മിനിസ്‌ക്രീനില്‍ ഏറെ സൂപ്പര്‍ഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയിരുന്നു.

ഈ പരമ്പരയിലുടെൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കുട്ടികുറുമ്പന്‍ ആണ് അല്‍സാബിത്ത്. ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിരുന്നു കേശു എന്ന അല്‍സാബിത്ത്. സീരിയലിലെ ഒരു കാഥാപാത്രം ആയിട്ടല്ല കേശുവിനെ മലയാളി പ്രേക്ഷകര്‍ കാണുന്നത്.

Advertisements

തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തില്‍ തന്നെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാന്‍ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു പിന്നിലുള്ള സത്യം. കേശുവിന്റെ യാതാര്‍ത്ഥ പേര് അല്‍സാബിത്ത് എന്നാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ എല്ലാവരുടേയും കേശുകുട്ടനാണ് താരം ഇന്നും.

Also Read: അജിത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ നിന്നും ഒഴിവാക്കി വിഘ്‌നേഷ് ശിവന്‍, കോടികള്‍ പ്രതിഫലം തന്നാലും അജിത്തിന്റെ നായികയാവാനില്ലെന്ന് നയന്‍താരയും

ഇപ്പോഴിതാ അല്‍സാബിത്തിനെ കുറിച്ച് ഉമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വിവാഹം കഴിഞ്ഞതോടെ കടത്തിലായി എന്നും അന്നുമുതല്‍ ഭര്‍ത്താവ് വെറുപ്പ് കാണിക്കാന്‍ തുടങ്ങിയിരുന്നുവെന്നും മകന് അഞ്ചുവയസ്സുള്ളപ്പോള്‍ തങ്ങളെ ഉപേക്ഷിച്ച് പോയി എന്നും ഉമ്മ പറയുന്നു.

ഉ്ണ്ണാതെ ഉറങ്ങാതെ കുഞ്ഞിനെയും കൊണ്ട് പല ദിവസങ്ങളും തള്ളി നീക്കി. അതിനിടയില്‍ വീട് ജപ്തി ചെയ്യാന്‍ വരെ വന്നു. 12 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നുവെന്നും താനും മകനും നിസ്സഹായാവസ്ഥയിലായിരുന്നുവെന്നും ജീവിക്കാന്‍ വേണ്ടി നാടുവിട്ടുവെന്നും ഉമ്മ പറയുന്നു.

Also Read: മൂന്നുവര്‍ഷത്തെ പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം, എന്നാല്‍ മകളെ അതിന് സമ്മതിക്കില്ലെന്ന് കാര്‍ത്തിക കണ്ണന്‍

അന്ധ്രയിലേക്കാണ് പോയത്. മകനെ ഒരു സ്‌കൂളില്‍ ചേര്‍ത്ത് താനും അവിടെ അധ്യാപികയായി ജോലി ചെയ്തു. എന്നാല്‍ അവിടെയും കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നുവെന്നും മകന് കാലവസ്ഥയും ഭക്ഷണും പിടിക്കാതെ വന്നതോടെ അവിടെ നിന്നും തിരിച്ച് നാട്ടിലേക്ക് തന്നെ വന്നുവെന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു.

ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലിക്ക കയറി. അതിനിടെ പോസ്റ്റ് ഓഫീസില്‍ ടെസ്റ്റ് എഴുതി കിട്ടി. അതനിടെ മകന്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിരുന്നുവെന്നും കുട്ടിപ്പട്ടാളം, കുട്ടിക്കലവറ എന്നിവയക്ക് ശേഷമാണ് മകന് ഉപ്പും മുളകിലേക്കും അവസരം കിട്ടിയതെന്നും ഉമ്മ പറയുന്നു.

മറ്റു കുട്ടികളെ പോലെ സന്തോഷിച്ച് കളിച്ച് നടക്കേണ്ട പ്രായത്തില്‍ മകന്‍ കടം വീട്ടാന്‍ കഷ്ടപ്പെട്ടു. ഭര്‍ത്താവിനോട് ആദ്യം ദേഷ്യമുണ്ടായിരുന്നുവെങ്കിലും നല്ലൊരു മകനെ തന്നതിന് ഇപ്പോള്‍ ദേഷ്യം തോന്നുന്നില്ലെന്നും ചെറുപ്രായത്തില്‍ തന്നെ അവന്‍ തങ്ങളുടെ എല്ലാ കടവും വീട്ടിയെന്നും ഉമ്മ കൂട്ടിച്ചേര്‍ത്തു.

Advertisement