വിലക്കിന്റെ പീഡനം അനുഭവിച്ചാണ് മരിച്ചത്, സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല, അദ്ദേഹം എന്റെ മുന്നില്‍ വെച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ട്, തിലകനെക്കുറിച്ച് വിനയന്‍ പറയുന്നു

112

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് വിനയന്‍. വര്‍ഷങ്ങളോളം സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിട്ട സംവിധായകനാണ് വിനയന്‍. ശേഷം നടത്തിയ നിയമപോരാട്ടത്തിലൂടെ വിജയം കണ്ട് മുന്‍പോട്ട് കുതിച്ച ഈ സംവിധായകന്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

Advertisements

മുന്‍നിര നായകന്മാരെ മാറ്റിനിര്‍ത്തി കഴിവും അര്‍പ്പണ ബോധവുമുള്ള യുവാതാരങ്ങളിലെ പ്രേക്ഷക പ്രിയങ്കരന്‍ സിജു വില്‍സണിനെ വെച്ചാണ് വിനയന്‍ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീയേറ്റര്‍ അനുഭവം തന്നെയാണ് വിനയന്‍ ചിത്രം സമ്മാനിച്ചത്.

Also Read: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കുട്ടിയുടുപ്പിട്ട് ശ്രീയ ശരൺ, പ്രതിഷേധവുമായി രാഷ്ട്രീയക്കാർ അടക്കമുള്ളവർ, പന്നെ സംഭവിച്ചത് ഇങ്ങനെ: ശ്രീയക്ക് കിട്ടിയ എട്ടിന്റെ പണി

നിറഞ്ഞ സദസില്‍ പത്തൊന്‍പതാം നൂറ്റാണ് പ്രദര്‍ശനം തുടരുകയാണ്. പഴയകാല വിനയനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു കൂട്ടം ആരാധകരും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ സംസാരിക്കുമ്പോള്‍ വിനയന്‍ നടന്‍ തിലകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

തിലകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ പത്തമ്പൊതാം നൂറ്റാണ്ടില്‍ നല്ലൊരു വേഷം ചെയ്‌തേനെ എന്ന് വിനയന്‍ പറയുന്നു. അദ്ദേഹം മികച്ച നടനാണെന്നും അദ്ദേഹം വിലക്കിന്റെ പീഡനം അനുഭവിച്ച് മരിച്ചത് വലിയ സങ്കടമാണെന്നും വിനയന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Also Read: ദിലീപ് എന്റെ ഒരു സഹോദരൻ തന്നെയാണ്, ദിലീപിന്റെ ഏതു വിഷമവും എന്റേത് കൂടിയാണ്, ന്യായീകരിക്കാതെ ഇരിക്കേണ്ടതായ ഒന്നും ദിലീപ് ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ജോണി ആന്റണി

അദ്ദേഹത്തെ പോലെ ഒരു നടന് സിനിമയില്‍ വിലക്ക് നേരിടേണ്ടി വരുമെന്ന് തിലകന്‍ ചേട്ടന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ സീരിയലില്‍ പോലു അഭിനയിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും വിനയന്‍ പറയുന്നു. ഇക്കാര്യം പറഞ്ഞ് അദ്ദേഹം തന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും വിനയന്‍ വേദനയോടെ ഓര്‍ക്കുന്നു.

Advertisement