മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കുട്ടിയുടുപ്പിട്ട് ശ്രീയ ശരൺ, പ്രതിഷേധവുമായി രാഷ്ട്രീയക്കാർ അടക്കമുള്ളവർ, പന്നെ സംഭവിച്ചത് ഇങ്ങനെ: ശ്രീയക്ക് കിട്ടിയ എട്ടിന്റെ പണി

226

മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ താര സുന്ദരിയാണ് നടി ശ്രീയ ശരൺ. തെന്നിന്ത്യൻ സിനിമകൾക്ക് പുറമാ ബോളിവുഡിലേയും മിന്നും താരമായിരുന്ന ശ്രീയ ഒരു കാലത്ത് തമിഴിൽ ഏറ്റവും തിരക്കുള്ള നായിക ആയിരുന്നു.

തെന്നിന്ത്യൻ സിനിമയിലെ മികച്ച താരം ആയിരുന്ന ശ്രീയ പിന്നീട് ബോളിവുഡിലും എത്തി ആ വിജയം ആവർത്തിക്കുക ആയിരുന്നു. തെന്നിന്ത്യൻ സിനിമയിലേയും ബോളിവുഡിലും വലിയ താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച് കയ്യടി നേടിയ ശ്രീയ, മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത താരം തെലുങ്ക് ചിത്രം ആർആർആർ എന്ന ചിത്രത്തലൂടെ ആണ് മടങ്ങിയെത്തിയത്.

Advertisements

തെലുങ്ക് സിനിമയിലൂടെ ആയിരുന്നു ശ്രീയയുടെ സിനിമയിലെ അരങ്ങേറ്റം. എനക്ക് 20, ഉനക്ക് 18 എന്ന ചിത്രത്തിലൂടെ ആണ് താരം തമിഴിൽ എത്തുന്നത്. തുടർന്ന് തമിഴിലും തെലുങ്കിലും എല്ലാം നിറ സാന്നിധ്യമായി മാറി. തുജേ മേരി കസം ആയിരുന്നു ആദ്യത്തെ ഹിന്ദി സിനിമ.

Also Read
ദിലീപ് എന്റെ ഒരു സഹോദരൻ തന്നെയാണ്, ദിലീപിന്റെ ഏതു വിഷമവും എന്റേത് കൂടിയാണ്, ന്യായീകരിക്കാതെ ഇരിക്കേണ്ടതായ ഒന്നും ദിലീപ് ചെയ്തിട്ടില്ല: തുറന്നു പറഞ്ഞ് ജോണി ആന്റണി

പിന്നീട് തെന്നിന്ത്യൻ സിനിമയിൽ സജീവമായ ശ്രീയ ആവാരപൻ എന്ന ചിത്രത്തിലൂടെ വീണ്ടും ഹിന്ദിയിൽ എത്തുകയുണ്ടായി. പോക്കിരിരാജ എന്ന സിനിമയിലൂടെ ആണ് മലയാളത്തിലേക്ക് ഉള്ള നടിയുടെ അരങ്ങേറ്റം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഹിന്ദി ഉൾപ്പടെ മ്യൂസിക് സ്‌കൂൾ, കബ്സ, തഡ്ക്ക, നരഗാസുരൻ, സണ്ടക്കാരി തുടങ്ങിയ സിനിമകൾ ആണ് ഇന്നി ശ്രീയയുടേതായി പുറത്തിറങ്ങാൻ ഉള്ളത്.

അതേ സമയം തന്റെ അഭിനയ ജീവിതത്തിന് ഇടെ വിവാദങ്ങളും ശ്രീയയെ തേടി എത്തിയിട്ടുണ്ട്. അത്തരത്തിൽ ഒരു വിവാദം മൂലം താരത്തിന് പരസ്യമായി മാപ്പ് ചോദിക്കേണ്ടി വന്ന അവസ്ഥവരെ ഉണ്ടായി. ആ സംഭവം ഇപ്പോൾ വീണ്ടും സോഷ്യാൽ മീഡിയകളിൽ ചർച്ചയായി മാറിയിരിക്കകയാണ്.

തമിഴകത്തിന്റ സൂപ്പർതാരം സ്റ്റൈൽമന്നൻ രജനീകാന്ത് നായകനായി എത്തിയ ശിവാജി ശ്രീയ നായികയായി എത്തിയ ചിത്രം ആയിരുന്നു. ശങ്കർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം . ഇന്ത്യൻ സിനിമ തന്നെ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരന്നു ശിവാജി. ഈ ചിത്രത്തിലെ നായിക ആയി എത്തി ധാരാളം ആരാധകരെ സ്വന്തമാക്കാൻ ശ്രീയക്കും കഴിഞ്ഞിട്ടുണ്ട്.

വൻ വിജയത്തിന്റെ വെളിച്ചത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ 2008 ജനുവരി 11 നു സിൽവർ ജൂബിലി ആഘോഷം നടത്തി. പരിപാടിയിൽ മാധ്യമങ്ങളുടേയും ആരാധകരുടേയും ശ്രദ്ധ കവർന്നത് ശ്രീയ ആയിരുന്നു. ശ്രീയയുടെ ബോൾഡ് വസ്ത്രം പക്ഷെ വിവാദമായി മാറി. തമിഴ്നാട് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിൽ താരത്തിന്റെ വസ്ത്രധാരണം ചിലർക്ക് പിടിച്ചില്ല.

താരത്തിനെതിരെ രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. അപമാനകരവും സംസ്‌കാരത്തെ ഹനിക്കുന്നതുമാണ് ശ്രീയയുടെ വസ്ത്രം എന്നായിരുന്നു വിമർശനം ഉയർന്നത്. വിവാദം കൊടുമ്പിരി കൊണ്ടതോടെ ശ്രീയ പരസ്യമായി മാപ്പ് പറയുക ആയിരുന്നു. പ്രസ്താവനയിലൂടെ ആയിരുന്നു ശ്രീയ മാപ്പ് പറഞ്ഞത്.

Also Read
തന്റെ ഈ വടിവൊത്ത ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യം പുറത്ത് വിട്ട് നടി ഹണി റോസ്, വൈറൽ ആയി വീഡിയോ

തന്റെ വസ്ത്രം മൂലമുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിവ് ഉണ്ടായിരുന്നില്ലെന്നും താനൊരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിന് ഇടെയാണ് പരിപാടിയിലേക്ക് വന്നതെന്നും ആയിരുന്നു ശ്രീയ കുറിപ്പിലൂടെ പറഞ്ഞത്. വസ്ത്രത്തിന്റെ പേരിലുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ച് എനിക്ക് അറിവ് ഉണ്ടായിരുന്നില്ല.

തഞ്ചാവൂരിൽ വച്ച് നടക്കുന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിൽ നിന്നുമാണ് ഞാൻ സിൽവർ ജൂബിലി ആഘോഷ വേദിയിലെത്തിയത്. ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരെ വരികയായിരുന്നു എന്ന് ശ്രീയ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാൽ അതൊക്കെ ഇപ്പൾ പഴയ കഥ മാത്രമാണ്.

ആർആർആറിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീയ ശരൺ. ഒപ്പം താരം ഇപ്പോൾ ബോളിവുഡിലും തിരിച്ചുവരാൻ ഒരുങ്ങുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ശ്രീയ ഹിന്ദിയിലേക്ക് മടങ്ങിയെത്തുന്നത്.

Advertisement