തമിഴ് സിനിമയിൽ ഇനി തമിഴ് താരങ്ങൾ മാത്രം? ഇതരഭാഷക്കാർ വേണ്ടെന്ന തീരുമാനവുമായി ഫെഫ്‌സി! ആരാധകർ രോഷത്തിൽ

409

തമിഴ് സിനിമയ്ക്ക് പാൻ ഇന്ത്യൻ മുഖം കൈവന്നിരിക്കുന്ന ഈ കാലത്ത് സിനിമാ ലോകത്തെ തന്നെ നിരാശയിലാക്കുന്ന പുതിയ തീരുമാനം എടുത്തിരിക്കുകയാണ് സിനിമാ പ്രവർത്തകരുടെ സംഘടന. തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി)യാണ് തമിഴ് സിനിമ രംഗത്ത് വൻമാറ്റങ്ങൾ തന്നെയുണ്ടാക്കുന്ന പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

സംഘടനയുടെ പുതിയ തീരുമാനപ്രകാരം തമിഴ് സിനിമയിൽ ഇനി തമിഴ് താരങ്ങൾ മാത്രം സഹകരിച്ചാൽ മതിയെന്നാണ്. അതുപോലെ തന്നെ തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടിൽ മാത്രം നടത്തണമെന്നും ഈ സംഘടന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തീരുമാനം ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുകയാണ്.

Advertisements

ഫെഫ്‌സിയുടെ തീരുമാനങ്ങൾ ഇങ്ങനെ: തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്‌നാടിന് പുറത്ത് നടത്തരുത്. ഷൂട്ടിംഗ് പറഞ്ഞ സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് തർക്കമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.

ALSO READ- ഭംഗിയില്ലാത്തവർക്ക് ഈ ലോകത്ത് ജീവിക്കണ്ടേ? പ്രതിഫലം ചോദിച്ചപ്പോൾ ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തിയവരോട് പ്രീത പ്രദീപ്

ഫെഫ്‌സിയുടെ ഈ നിബന്ധനകൾ കേട്ട് തലയിൽ കൈവെയ്ക്കുകയാണ് മറ്റ് സിനിമാ രംഗത്തെ പ്രവർത്തകർ. തമിഴ് സിനിമ എന്നാൽ തമിഴ്‌നാട്ടിൽ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് സിനിമാ ആരാധകർ രോഷത്തോടെ പ്രതികരിക്കുന്നത്. ഗാനരംഗത്തിലുൾപ്പടെ ഫ്രെയ്മുകൾ കൊഴുപ്പിക്കാൻ മിക്ക തമിഴ് ചിത്രങ്ങളിലും വിദേശ രാജ്യങ്ങളിലെ ചിത്രീകരണവും പതിവാണ്. ഇതൊന്നുമില്ലാത്ത തമിഴ് സിനിമ ആരാധകർക്ക് ചിന്തിക്കുന്നതിനുമപ്പുറമാണ്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡിൽ ഇതരഭാഷാ താരങ്ങളും സജീവമാണ്. നായകമാരുൾപ്പടെയുള്ളവർ മിക്കവരും തമിഴ്‌നാട് സ്വദേശികളുമല്ല.

ALSO READ-ആ അച്ഛന്റെ മകന് അങ്ങനെയെ പറയാനാകൂ! പിതാവിനെ അധിക്ഷേപിച്ച വിനായകന് എതിരെ കേസെടുക്കരുത്, ആരും മോശമായി പെരുമാറരുതെന്നും എന്ന് ചാണ്ടി ഉമ്മൻ

ഈയടുത്ത് വിജയം കണ്ട മാമന്നൻ സിനിമയിലെ നായകനെക്കാൾ ഒരുപടി മുന്നിൽ തിളങ്ങി നിന്നത് വില്ലൻ വേഷത്തിൽ എത്തിയ മലയാളി താരം ഫഹദ് ഫാസിൽ ആയിരുന്നു. ആരാധകർക്ക് വളരെ പ്രതീക്ഷയുള്ള രജനികാന്ത് ചിത്രം ജയിലറിൽ നടൻ മോഹൻലാലും എത്തുന്നുണ്ട്.

അതേസമയം, ഈ നിബന്ധന താരങ്ങൾക്ക് ബാധകമല്ലെന്നും സാങ്കേതിക പ്രവർത്തകർക്ക് മാത്രമായിരിക്കും ബാധകമായിരിക്കുക എന്നുമാണ് വിശദാകരണം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Advertisement