ആദ്യമായി മമ്മൂട്ടിയെ കണ്ടത് അന്നായിരുന്നു, ആ പെരുമാറ്റം ശരിക്കും ഞെട്ടിച്ചു, ആദ്യ സിനിമയ്ക്ക് മുമ്പ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പോയപ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

78

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ഗോകുല്‍ സുരേഷ്. പിതാവ് സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ഗോകുല്‍ സുരേഷ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി മാറുക ആയിരുന്നു. രണ്ട് സിനിമകളാണ് ഗോകുലിന്റേതായി അടുത്തിടെതിയേറ്ററുകളില്‍ എത്തിയത്.

പാപ്പന്‍, സായാഹ്ന വാര്‍ത്തകള്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനില്‍ വളരെ ചെറിയ വേഷയിരുന്നു ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നവാഗതനായ അരുണ്‍ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകളില്‍ ഗോകുലാണ് നായകനായി എത്തിയത്.

Advertisements

ഗോകുലിന് പുറമെ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ, ആനന്ദ് മന്മഥന്‍, എന്നിവരും അഭിനയിച്ചിരുന്നു. 2019ല്‍ പൂര്‍ത്തിയായ ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീണ്ടുപോവുക ആയിരുന്നു. രണ്ടു സിനിമയ്ക്കും ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ സന്തോഷവാന്‍ ആണ് ഗോകുല്‍ സുരേഷ്.

Also Read: ചോറുവാരി നല്‍കി, മകളെയും കൊച്ചുമകളെയും കണ്ണീരോടെ യാത്രയാക്കി താരകല്യാണ്‍, ശരിക്കും കരയിപ്പിക്കുന്ന വീഡിയോയെന്ന് ആരാധകര്‍

അതിനിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ താന്‍ ആദ്യമായി കണ്ട അനുഭവം ഒരു അഭിമുഖത്തില്‍ ഗോകുല്‍ പങ്കുവച്ചതാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയി മാറുന്നത്. 21ാം വയസില്‍ ആദ്യ ചിത്രത്തിന് അനുഗ്രഹം വാങ്ങാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് ഗോകുല്‍ പങ്കുവച്ചത്.

തന്റെ ആദ്യ സിനിമ ചെയ്യുന്നതിന് മുമ്പായിരുന്നു മമ്മൂട്ടിയെ ആദ്യമായി നേരില്‍ കണ്ടതെന്ന് ഗോകുല്‍ പറയുന്നു. അനുഗ്രഹം വാങ്ങാനായി മമ്മൂട്ടിയുടെ അടുത്ത് പോയിരുന്നുവെന്നും അദ്ദേഹം അധികം സംസാരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Also Read: നമ്പൂതിരിയായത് വിവാഹശേഷം, മരിച്ചാല്‍ മകനെ കൊണ്ട് കര്‍മ്മം ചെയ്യിക്കില്ലെന്ന് പറഞ്ഞിരുന്നു, ജീവിതകഥ പറഞ്ഞ് ശ്രീലത നമ്പൂതിരി

എന്നാല്‍ മമ്മൂട്ട സര്‍ ശരിക്കും ഞെട്ടിച്ചുവെന്നും തന്നെയും കൂട്ടുകാരനെയും അടുത്തിരുത്തി ഏതാണ്ട് ആറ് മണിക്കൂറോളം അദ്ദേഹം സംസാരിച്ചുവെന്നും ഭക്ഷണം കഴിക്കാനായി വിളിച്ചുവെന്നും ഗോകുല്‍ പറയുന്നു. മമ്മൂട്ടി തന്നെയാണ് ഭക്ഷണം വിളമ്പി തന്നതെന്നും ഗോകുല്‍ ഓര്‍ക്കുന്നു.

ശരിക്കും അതെല്ലാം സ്വപ്‌നാനുഭവമായിരുന്നുവെന്നും സുഹൃത്തും പറഞ്ഞത് സ്വപ്‌നം പോലെ തോന്നുവെന്നായിരുന്നുവെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement