അയാളെന്നെ വീണ്ടും നിർബന്ധിച്ചുക്കൊണ്ടിരുന്നു; നോ പറഞ്ഞിട്ടും ആ സംവിധായകൻ എന്നെ വിട്ടില്ല; താൻ നേരിട്ട ദുരനുഭവം പങ്ക് വെച്ച് പ്രാചി ദേശായി

449

സിനിമാ ലോകത്ത് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ച് പലപ്പോഴും പല തുറന്ന് പറച്ചിലുകളും നടികൾ നടത്താറുണ്ട്. സിനിമോ ലോകം വിചാരിക്കുന്നേ്രത എളുപ്പമല്ലെന്നാണ് താരങ്ങൾ തന്നെ പറയാറുള്ളത്. ടെലിവിഷൻ രംഗത്ത് നിന്ന് സിനിമയിലേക്ക് വരുന്ന വ്യക്തിയാണെങ്കിൽ അവരെ ട്രീറ്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണെന്നും ഒരുപാട് പരാതികൾ കേട്ടുക്കഴിഞ്ഞു.

ഇപ്പോഴിതാ ടെലിവിഷനിൽ നിന്നും ബോളിവുഡിന്റെ മാസ്മരീക ലോകത്തേക്ക് ചുവട് വെച്ച പ്രാചി ദേശായി താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. കാസ്റ്റിങ്ങ് കൗച്ചിനും താനും ഇരയായിട്ടുണ്ടെന്നാണ് താരം പറയുന്നത്. കസം സേ ആയ എന്ന പരമ്പരയിലൂടെ 2006 ലാണ് പ്രാചി സീരിയൽ ജീവിതം തുടങ്ങുന്നത്. പരമ്പര വമ്പൻ ഹിറ്റായി മാറി. അതിനെ തുടർന്ന് അവസരങ്ങൾ ബോളിവുഡിൽ നിന്നും പ്രാചിയെ തേടിയെത്തി.

Advertisements

Also Read
ഞാൻ കാണുന്ന സമയത്ത് രഘു ഡ്രഗ്‌സ് ഒന്നും ഉപയോഗിക്കാറില്ല; മദ്യപിക്കുമായിരുന്നു; പിന്നീട് എന്തോ പ്രശ്‌നം മൂലം രണ്ടും ഉപയോഗിച്ച് തുടങ്ങി; രഘുവിന്റെ ഓർമ്മകളിൽ നടൻ ദേവൻ

വൈകാതെ തന്നെ വൺസ് അപ്പോണെ ടൈം ഇൻ മുംബൈ, ബോൽ ബച്ചൻ, ഏക് വില്ലൻ, അസർ എന്നീ സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് കാസ്റ്റിങ്ങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറഞ്ഞത്. അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ; നേരിട്ടാണ് കിടക്ക പങ്കിടാൻ അവരെന്നോട് ആവശ്യപ്പെട്ടത്. ആദ്യം ഞാൻ വല്ലാതെ സ്തംഭതയായി.

ഒരു വലിയ സിനിമയായിരുന്നു. ചിത്രത്തിൽ അവസരം കിട്ടാൻ വഴങ്ങികൊടുക്കണമെന്ന് പറഞ്ഞു. ഞാൻ ഉടനെ തന്നെ നോ പറഞ്ഞു. എന്നാൽ നോ പറഞ്ഞിട്ടും സംവിധായകൻ എന്നെ വിൽച്ചു. അതോടെ നിങ്ങളുടെ സിനിമ ചെയ്യാൻ എനിക്ക് താൽപര്യമില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു”

Also Read
ആ പേരിട്ടത് അവളാണ്; ഇപ്പോൾ പഠിക്കുകയാണ് ; മഹാലക്ഷ്മിയെ കുറിച്ച്‌ ദിലീപ്

ആ സമ്മർദ്ധത്തിന് വഴങ്ങിയിരുന്നുവെങ്കിൽ ഞാൻ എനിക്ക് വന്ന ഓഫറുകളൊക്കെ സമ്മതിച്ചേനെ. വലിയ സംവിധായകരുടെ സിനിമകളാണ് ലഭിച്ചത്. പക്ഷെ ആ വേഷങ്ങൾ എനിക്ക് ഉപകരിക്കില്ലെന്ന് തോന്നി. എന്റെ കരിയറിന് ഗുണം ചെയ്യില്ലെന്ന് തോന്നിയ വേഷങ്ങൾ ഞാൻ ചെയ്യാൻ തയ്യാറായില്ല. എനിക്ക് വേണ്ടത് എന്താണെന്ന ബോധ്യത്തിൽ നിന്നുമാണ് അത് പറയാനാകുന്നത്. ലൈം ലൈറ്റല്ല എന്റെ ലക്ഷ്യം, എനിക്ക് അതിനോട് താൽപര്യമില്ല എന്നാണ് പ്രാചി പറഞ്ഞത്.

Advertisement