നയൻതാര വരുന്നു എന്നറിഞ്ഞപ്പോൾ നിർമ്മാതാവിന് ടെൻഷനായി; അവരെ അഫോർഡ് ചെയ്യേണ്ടതായിരുന്നു പ്രധാന പ്രശ്‌നം; ബോഡിഗാർഡിലേക്ക് നയൻതാര വന്നതിനെ പറ്റി സിദ്ധിഖ് അന്ന് പറഞ്ഞത് ഇങ്ങനെ

2247

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ വന്ന് പിന്നീട് തമിഴിലേക്കും, തെലുങ്കിലേക്കും ചേക്കേറിയ താരം വൈകാതെ തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും കരസ്ഥാക്കി. മലയാളത്തിലാണ് താരം അഭിനയം തുടങ്ങിയതെങ്കിലും തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതൽ അഭിനയിച്ചത്. ഒരിടവേളക്ക് ശേഷം നയൻതാര മലയാളത്തിൽ അഭിനയിച്ചത് ബോഡിഗാർഡ് എന്ന സിദ്ധിഖ് ചിത്രത്തിലാണ്.

ഇപ്പോഴിതാ ബോഡിഗാർഡിലേക്ക് നയൻതാര വന്ന വഴിയെക്കുറിച്ച് സംവിധായകൻ സിദ്ധിഖ് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സഫാരി ചാനലിന് നലകിയ സിദ്ധിഖിന്റെ അഭിമുഖമാണ് അദ്ദേഹത്തിന്റെ മരണശേഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ദിലീപിനെ നായകനാക്കിക്കൊണ്ടാണ് ഞാൻ ആ കഥ എഴുതി തുടങ്ങിയത് പിന്നീടാണ് നായികയെ കുറിച്ചുള്ള ചർച്ചകൾ വരുന്നത്്. ബോഡിഗാർഡിൽ നായകനെക്കാൾ പ്രാധാന്യം നായികക്കാണ്.അതുകൊണ്ട് അത്തരമൊരു ഇമേജുള്ള നായികയെ ആണ് തിരഞ്ഞത്.

Advertisements

Also Read
സൂപ്പർതാര നായികയായി തിളങ്ങി;വിവാഹശേഷം യുഎസിൽ; ഇപ്പോൾ ആത്മീയത കൂട്ട്; സ്വാമിനിയായി അലയുകയാണോ ഗീത? താരത്തിന്റെ ജീവിതം ഇന്നിങ്ങനെ

പലരെയും ആലോചിച്ചു, അവസാനം ബേബി ശ്യാമിലിയെന്ന മാളൂട്ടിയിലേക്കാണ് അത് എത്തിച്ചേർന്നത്. ആ സമയത്ത് ശ്യാമിലി തെലുങ്കിലും മറ്റും നായികയായി അഭിനയത്തിലേക്ക് കടന്ന സമയമായിരുന്നു. ഈ സിനിമയിലൂടെ ശ്യാമിലിയെ മലയാളത്തിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്യാം എന്ന് തീരുമാനിച്ചു. നിർമ്മാതാവ് ശ്യാമിലിയുടെ അച്ഛൻ ബാബുവിനെ കണ്ടു സംസാരിച്ചു. എന്റെ പടം ആണെന്ന് അറിഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി.

അങ്ങനെ ഞാൻ ബാബുവിനോട് കഥ പറയുകയും ആ പടത്തിൽ അവർ അഭിനയിക്കാമെന്ന് ഏല്ക്കുകയും ചെയ്തു. എന്നാൽ മൂന്ന് നാല് സിറ്റിംഗ് കഴിഞ്ഞിട്ടും ശ്യാമിലിയുടെ ഡേറ്റ് കിട്ടിയില്ല. ശ്യാമിലി ഇല്ലെങ്കിൽ പിന്നെ ആരെ നായികയാക്കും എന്ന് ഞാൻ ആലോചിച്ചു. ആ സമയത്ത് ദിലീപാണ് നയൻതാരയുടെ പേര് പറയുന്നത്’. ദിലീപ് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത് നയൻതാരയൊക്കെ വരുമോ എന്നായിരുന്നു. നയൻതാരയെ എനിക്ക് അറിയാം, ഫാസിൽ സാറിന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്തുള്ള പരിചയം ഉണ്ട്. നല്ല കഥയാണെങ്കിൽ അവർ അഭിനയിക്കുന്നതിൽ ഒരു മടിയും വിചാരിക്കില്ല എന്ന് ദിലീപ് പറഞ്ഞു.

Also Read
ആദ്യ കിസ്സ് ശ്രീനി ഇച്ചിരി ഓവർ ആക്കി; ആദ്യരാത്രി എന്ന് പേരേ ഉണ്ടായിരുന്നുള്ളൂ; വിവാഹ വീഡിയോ പങ്കിട്ട് വിശേഷങ്ങളുമായി പേളി മാണിയും ശ്രീനിഷും

അത് കേട്ട് ഞാൻ നയൻതാരയെ വിളിച്ചു, ഫോണിലൂടെ കഥ പറഞ്ഞാൽ മതി മദ്രാസ് വരെ വരേണ്ടതില്ലെന്ന് പറഞ്ഞു. ഞാൻ ഒരു മണിക്കൂറിൽ അവർക്ക് കഥ പറഞ്ഞു കൊടുത്തു. കഥ കേട്ടിട്ട് ഈ കഥ ഞാൻ തന്നെ അഭിനയിക്കാമെന്ന് അവർ പറഞ്ഞു. ഡേറ്റിന്റെ പ്രശ്‌നമാണ് നയൻതാര ആകെ പറഞ്ഞത്. നയൻതാരയുടെ ഡേറ്റ് അനുസരിച്ചു ദിലീപിന്റെ ഡേറ്റ് വാങ്ങി. നയൻതാരയാണ് വരുന്നത് എന്നറിഞ്ഞപ്പോൾ പ്രൊഡ്യൂസർക്ക് ടെൻഷനായി. ഇത്രേം വലിയ പൈസയൊക്കെ അവർക്ക് കൊടുക്കേണ്ടി വരില്ലേ എന്നതായിരുന്നു പ്രശ്‌നം. അങ്ങനെ നയൻതാരയോട് വീണ്ടും സംസാരിച്ചു’.

എന്റെ പ്രതിഫലത്തിന്റെ കാര്യത്തിലോ സ്റ്റാഫിന്റെ കാര്യത്തിലോ ടെൻഷൻ ആവണ്ടാ, നിങ്ങൾക്ക് അഫോർഡ് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് പറഞ്ഞാൽ അതിനു അനുസരിച്ചു ഞാൻ മാനേജ് ചെയ്‌തോളാമെന്നാണ് അന്ന് നയൻതാര എന്നോട് പറഞ്ഞത്. അത് മാത്രമല്ല അന്ന് അവർ വാങ്ങിയിരുന്ന പ്രതിഫലത്തിൽ നിന്ന് വളരെ കുറവ്, താരതമ്യം ചെയ്യാനാകാത്ത പ്രതിഫലം വാങ്ങിയാണ് ബോഡിഗാർഡിൽ അഭിനയിച്ചത് എന്നാണ് സിദ്ധിഖ് പറഞ്ഞത്.

Advertisement