ഞാനെന്റെ കൊച്ചുമക്കളുമൊത്ത് അടിച്ച് പൊളിച്ചത് അന്നാണ്; അവരെ എനിക്ക് മിസ്സ് ആകുമെന്ന് കണ്ടപ്പോൾ കൂടെ കൂട്ടി; നൊമ്പരമായി ഇന്നസെന്റിന്റെ അഭിമുഖം

2303

മലയാളത്തിന്റെ എല്ലാമെല്ലാമായ ഇന്നസെന്റ് ഇനിയില്ല എന്ന് വിശ്വസിക്കാൻ കഴിയാതെ തേങ്ങുകയാണ് സിനിമാലോകം. എവിടെയും ഇന്നസെന്റിന്റെ ഓർമ്മകൾ മാത്രമാണ് അലയടിക്കുന്നത്. ദൂരെ എവിടെയോ ഷൂട്ടിന് പോയിരിക്കുകയാണ് ഇന്നസെന്റെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവർ മുഴുവൻ കുറിപ്പുകളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

ഇപ്പോഴിതാ, കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകളിൽ അദ്ദേഹം പറഞ്ഞ കൊച്ചുമക്കളെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എംപിയായിരുന്ന സമയത്ത് അസുഖമൊക്കെ മാറിയിരുന്നു. ഒരു കുഴപ്പവുമില്ല, ധൈര്യമായി പോക്കോളാനാണ് അന്ന് പറഞ്ഞത്. ആളുകൾ കൂടുന്ന ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. അസുഖം വരാൻ സാധ്യത കൂടുതൽ ആണെന്നാണ് അന്ന് ഡോക്ട
ർ പറഞ്ഞത്.

Advertisements

Also Read
ചുംബിക്കാൻ ഏറ്റവും മോശം നടി മല്ലികാ ഷെരാവത്; നല്ലത് ജാക്വിലിനും; വഴക്കിന് കാരണമായ ഇമ്രാന്റെ വാക്കുകൾ ഇങ്ങനെ;

അങ്ങനെ ആയപ്പോൾ അടുത്ത കീമോ ഡൽഹിയിൽ ചെയ്യട്ടെ എന്ന് ചോദിച്ചു.
പിന്നീട് രണ്ടാമത്തെ പ്രാവശ്യവും ക്യാൻസർ വന്നപ്പോൾ ഇനി അധികകാലം ഉണ്ടാവാൻ പോണില്ലയെന്ന് എനിക്ക് തന്നെ തോന്നി. ഉള്ള അത്രയും കാലം കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാമല്ലോ എന്നായിരുന്നു കരുതിയത്. ഇന്നൂ, അന്നേ എന്ന് പറഞ്ഞ് എനിക്കും അവരെ കെട്ടിപ്പിടിക്കാമല്ലോയെന്ന്. നാട്ടിൽ വെക്കേഷനൊന്നുമായിരുന്നില്ല. എങ്കിലും നീയും മോളും മക്കളും എന്റെ കൂടെ വേണമെന്ന് പറഞ്ഞ് ഞാൻ സോണറ്റിനെ വിളിച്ച് പറഞ്ഞു.

അവർക്ക് സ്‌കൂളില്ലേ, അറ്റൻഡൻസൊക്കെ പ്രശ്നമാവില്ലേ എന്നായിരുന്നു അവൻ ചോദിച്ചത്. അങ്ങനെ ഞാൻ മക്കൾ പഠിക്കുന്ന സ്‌കൂളിലെ അച്ചനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. എന്റെ ആഗ്രഹം പറഞ്ഞപ്പോൾ. താൻ കുട്ടികളെ കൊണ്ടുപോയ്ക്കോളൂ എന്നായിരുന്നു അച്ചൻ പറഞ്ഞത്.
അവരുണ്ടായിരുന്നപ്പോൾ വൈകുന്നേരങ്ങളിൽ ഞാനും അന്നയും ഇന്നുവുമൊക്കെ പുറത്ത് പോവാറുണ്ടായിരുന്നു. അവിടെ ആയിരുന്നപ്പോഴാണ് ഞങ്ങൾ കൂടുതൽ അടുത്തത്. അവർക്ക് എന്നെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ലായിരുന്നു. ഞാനൊന്ന് തിരിഞ്ഞാൽ അവർ വരുമായിരുന്നു. എനിക്കൊരു അസുഖമുണ്ടെന്ന് അവർക്കറിയാമായിരുന്നു.

Also Read
ഇപ്പോ എന്നെ കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞാലും കുഴപ്പമില്ല, ഉള്ളിൽ നിന്ന് എനിക്ക് വല്ലാത്ത സൗന്ദര്യം തോന്നുന്നു; മനസ്സ് തുറന്ന് സമാന്ത

ഇവരെ കൂടുതൽ സ്നേഹിച്ചാൽ എന്റെ മരണം സംഭവിച്ചാൽ അവർക്കുണ്ടാവുന്ന വേദന വളരെ വലുതാണ്. അധികം അടുപ്പമൊന്നുമില്ലാതെ ഇവരോട് പെരുമാറി ഒരുദിവസം ഞാൻ പോയാൽ അവരെ സംബന്ധിച്ചിടത്തോളം ദു:ഖം അത്ര വലുതല്ല. അങ്ങനെ അവരെ സ്നേഹിക്കാമെന്നായിരുന്നു ഞാൻ ആലോചിച്ചത്. കുട്ടികളും ഏറെ സന്തോഷിച്ച കാലമായിരുന്നു അത് എന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്.

Advertisement