ഒറ്റക്കുട്ടിയാണെന്ന് നീ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അന്ന് ചേച്ചി ചോദിച്ചു; ലൂക്ക പിറന്നത് പുറംലോകം അറിഞ്ഞത് രണ്ട് മാസത്തിന് ശേഷം; മിയ പറയുന്നു

121

മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമയിൽ നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആണ് മിയ ജോർജ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള മിയ ഇപ്പോൾ മലയാളത്തിലെ ഭാഗ്യനായികമാരിൽ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ്.

ഏഷ്യാനെറ്റിലെ അൽഫോൺസാമ്മ സീരിയലിൽ മാതാവായി അഭിനയിച്ച് കൊണ്ടായിരുന്നു മിയ ജോർജ് അഭിനയ രംഗത്തേക്ക് എത്തിയത്. അന്ന് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചുകുട്ടി ആയിരുന്നു മിയ. സ്‌കൂളിൽ നടന്ന ഓഡീഷൻ വഴിയാണ് മിയയെ സീരിയലിലേക്ക് തെരഞ്ഞെടുത്തത്. അഭിനയത്തെ കുറിച്ച് വലിയ ധാരണയൊന്നും മിയക്ക് അന്നുണ്ടായിരുന്നില്ല.

Advertisements

പാട്ടിലും നൃത്തത്തിലും സജീവമായിരുന്നത് കൊണ്ടാണ് അഭിനയത്തിലും ഒന്ന് പരീക്ഷിക്കാമെന്ന് മിയ കരുതിയത്. അഭിനയിക്കുന്നതിന് പണം കിട്ടുമെന്ന് പോലും തനിക്കോ അമ്മയ്ക്കോ അറിയില്ലായിരുന്നു എന്നും മിയ പറഞ്ഞിട്ടുണ്ട്. അൽഫോൺസാമ്മയിൽ അഭിനയിച്ചതിന് പ്രതിഫലമായി ആയിരം രൂപയാണ് മിയയ്ക്ക് ലഭിച്ചത്.

ALSO READ- ഞാൻ സെക് സിയാണോ ഒരു ഷാളിൽ ഹോട്ട് ലുക്കിൽ ജാനകി സുധീർ; ക്യാപ്ഷനിൽ വീണ് സോഷ്യൽമീഡിയ

മിയയുടെ യഥാർഥ പേര് ജിമി എന്നാണ്. സിനിമയിലേക്ക് എത്തിയപ്പോഴാണ് മിയയെന്ന് താരം പേര് മാറ്റിയത്. അപ്പോഴും പ്രിയപ്പെട്ടവർക്ക് ഇഷ്ടം ജിമിയെന്ന് വിളിക്കാൻ തന്നെയാണ്. സീരിയലിൽ നിന്നും പിന്നീട് സിനിമകളിൽ സഹനടിയായിട്ടാണ് മിയ കുറച്ച് കാലം അഭിനയിച്ചത്. ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ തുടങ്ങിയ സിനിമകളിലായിരുന്നു സഹനടിയായി താരം അഭിനയിച്ചത്.

അതേസമയം, അശ്വിനെ വിവാഹം കഴിച്ചശേഷവും അഭിനയലോകത്ത് സജീവമായിരുന്നു താരം. കല്യാണം കഴിഞ്ഞശേഷം അഭിനയം നിർത്തേണ്ടെന്ന് അശ്വിൻ പറഞ്ഞിരുന്നെന്ന് മിയ പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു മിയ വിശേഷങ്ങൾ പങ്കുവെച്ചത്.

അതേസമയം, തനിക്ക് ഒരു ചേച്ചി കൂടി ഉണ്ടെന്നും മിയ ഒറ്റക്കുട്ടിയാണെന്നാണ് പലരും കരുതിയിട്ടുള്ളതെന്നും താരെ വെളിപ്പെടുത്തുന്നുണ്ട്. നീ അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നായിരുന്നു ഒരുദിവസം ചേച്ചി ചോദിച്ചത്. മിയയുടെ ചേച്ചിയെന്ന് പറയുമ്പോൾ കസിനാണോ, ബന്ധത്തിലുള്ളയാളാണോ എന്നൊക്കെയാണ് പലരും തന്നോട് ചോദിച്ചിരുന്നതെന്നും ചേച്ചി പറഞ്ഞിരുന്നു. രണ്ട് പെൺകുട്ടികളാണ് ഞങ്ങൾ, വീട്ടിൽ ആൺകുട്ടിയെപ്പോലെയായി കാര്യങ്ങളെല്ലാം ചെയ്തിരുന്നത് ഞാനായിരുന്നു എന്നും മിയ പറയുന്നു.

ALSO READ- പ്രൊഡക്ഷൻ കൺട്രോളർ പാര പണിതു അവസരം നഷ്ടപ്പെട്ടു; ഒരുപാട് വേദനിപ്പിച്ച ആ സിനിമയ്ക്ക് രണ്ടുദിവസം മാത്രമായിരുന്നു ആയുസ്; വെളിപ്പെടുത്തി ഗീത വിജയൻ

വിവാഹവും കുഞ്ഞുപിറന്നതുമെല്ലാം കോവിഡ് കാലത്തായിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ വിവാഹത്തിന് 20 പേരെയേ വിളിക്കാൻ പറ്റിയിരുന്നുള്ളൂ. മകൻ ജനിച്ചതും ലോക് ഡൗൺ സമയത്തായിരുന്നു. ഗർഭവാർത്തയും മാധ്യമങ്ങളിലൊന്നും വന്നില്ല. ആദ്യമൊന്നും എനിക്ക് അതേക്കുറിച്ച് പറയാൻ തോന്നിയില്ല. പിന്നീട് പറയാമെന്ന് കരുതിയിരുന്നു. കുറേക്കഴിഞ്ഞപ്പോൾ ബെഡ് റെസ്റ്റൊക്കെ ആവശ്യമായി വന്നു.

ഏഴാം മാസത്തിലാണ് മകൻ ലൂക്ക ജനിച്ചത്. ഒരു മാസത്തോളം മകൻ എൻ ഐസിയുവിലായിരുന്നു. രണ്ടുമാസം കഴിഞ്ഞാണ് ഞാൻ മകൻ ജനിച്ച കാര്യം പുറംലോകത്തെ അറിയിച്ചതെന്നും താരം പറയുന്നു. ഞാനും അശ്വിനും മകനെയും എടുത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് പെട്ടെന്ന് കണ്ടപ്പോൾ എല്ലാവരും ഞെട്ടിയിരുന്നു എന്നും മിയ പറയുന്നു.

ബിജു മേനോൻ നായകനായ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായാണ് മിയ നായികാവേഷത്തിലേക്ക് ഉയർന്നത്. ശേഷം റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ഉംഗരാല രാംബാബു എന്ന സിനിമയിലും മിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അൽ മല്ലു ഈ ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്. 2020ൽ ആയിരുന്നു മിയയുടെ വിവാഹം.

അടുത്തൊന്നും സിനിമകളിൽ മിയ അഭിനയിച്ചിട്ടില്ലെങ്കിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി മിയ തിളങ്ങുന്നുണ്ട്. ഇപ്പോൾ ഫ്ളവേഴ്സ് ചാനലിലെ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ മിയ നടൻ പൃഥ്വിരാജിന് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

പാവാട സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളും മിയ വിശദീകരിച്ചു. പാവടയിൽ പൃഥ്വിരാജിന്റെ തലയിൽ മീന ചട്ടി അ ടി ച്ച് പൊ ട്ടി ക്കുന്ന സീനുണ്ട്. ആ ചട്ടിയിൽ യഥാർഥത്തിൽ മീൻകറി ഉണ്ടായിരുന്നു. നല്ല മത്തിക്കറി ആയിരുന്നുവെന്ന് തോന്നുന്നു.നല്ല മണം വരുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിൽ എടുത്ത സീൻ ആയിരുന്നു അത്.

തലയിൽ ചട്ടി ഉടയ്ക്കുന്നതിന് ഭയക്കേണ്ട ധൈര്യമായി ചെയ്തോളൂവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ധൈര്യമായത്. ആദ്യമെ സംവിധായകൻ പറഞ്ഞിരുന്നു. റീ ഷൂട്ട് ചെയ്യാൻ മത്തി കറിയോ, വസ്ത്രങ്ങളോ ഒന്നും ഇല്ല അതുകൊണ്ട് തന്നെ ഒറ്റ ടേക്കിൽ ഓക്കെയാക്കണം എന്നാണ് ഡയറക്ടർ പറഞ്ഞത്.

എല്ലാവരും ഈ സീൻ എടുക്കും മുമ്പ് ഇതെ കുറിച്ച് നിരന്തരം പറഞ്ഞു കൊണ്ടിരുന്നതിനാൽ ഒറ്റ ടേക്കിൽ ഓക്കെയാക്കാൻ സാധിച്ചു എന്നും മിയ ജോർജ് പറയുന്നു. 2016ൽ പുറത്തിറങ്ങിയ പാവാടയിൽ സിനിമോൾ എന്ന നഴ്സായിട്ടാണ് മിയ അഭിനയിച്ചത്. അനൂപ് മേനോൻ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

Advertisement