ഇപ്പോഴും അക്കാര്യം ഓർക്കുമ്പോൾ സങ്കടം വരും, ഇത്രപെട്ടന്ന് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല : നെടുമുടി വേണുവിനെ കുറിച്ച് കവിയൂർ പൊന്നമ്മ

54

മലയാളസിനിമയിലെ സകലകലാ വല്ലഭനായിരുന്നു നെടുമുടി വേണു. സിനിമ, നാടൻ പാട്ട്, കഥകളി, നാടകം എന്നിവയിലെല്ലാം കഴിവ് തെളിയിച്ച കലാകാരൻ. നടൻ എന്നതിനപ്പുറം തിരക്കഥ രചന, സംവിധാനം എന്നിവയിലും നെടുമുടി വേണു കഴിവ് തെളിയിച്ചു. കാറ്റത്തെ കിളിക്കൂട് അടക്കം ആറോളം സിനിമകളുടെ തിരക്കഥാരചനയിൽ പങ്കാളിയായിട്ടുണ്ട്. പാച്ചി എന്ന അപരനാമത്തിൽ ആയിരുന്നു പല ചലച്ചിത്രങ്ങൾക്കും അദ്ദേഹം തിരക്കഥ ഒരുക്കിയിരുന്നത്. 2021 കടന്നുപോയപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായ മഹാപ്രതിഭ കൂടിയാണ് അദ്ദേഹം.

ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണു ഇനി ഓർമയായത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. നാടകരംഗത്ത് നിന്നുമാണ് നെടുമുടി സിനിമയിൽ എത്തിയത്. അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി എന്നിവരുമായുള്ള സൗഹൃദമാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് എത്തിച്ചത്. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

Advertisements

ALSO READ

മലയാള സിനിമയിൽ കൽപ്പനയുടെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുന്നു, എന്നും സത്യസന്ധമായ…വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വം ; പ്രിയ സഹോദരിയെ കുറിച്ച് മനോജ് കെ ജയൻ


പൂരം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും അരങ്ങേറ്റം കുറിച്ചു. മൃദംഗം പോലുള്ള വാദ്യോപകരണങ്ങൾ വായിക്കുന്നതിലും പ്രാവിണ്യം നേടിയിരുന്നു നെടുമുടി വേണു. സീരിയൽ രംഗത്തും തിളങ്ങിയ താരമാണ് നെടുമുടി വേണു. തമ്പ്, ആരവം, തകര, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പാളങ്ങൾ, പഞ്ചാഗ്‌നി, താളവട്ടം, വൈശാാലി, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുന്തച്ചൻ, സർഗം, മണിച്ചിത്രത്താഴ്, സുന്ദരക്കില്ലാഡി, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം എന്നു തുടങ്ങി അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മൂന്ന് തവണ ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്.

നെടുമുടി വേണുവിന്റെ ഭാര്യയായും സഹോദരിയായും എല്ലാം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടള്ള നടിയാണ് കവിയൂർ പൊന്നമ്മ. കാക്കക്കുയിലിലെ അന്ധ ദമ്പതികളായും തേന്മാവിൻ കൊമ്പത്തിൽ സഹോദരങ്ങളായും ഇരുവരും മനോഹരമായി അഭിനയിച്ചു. നെടുമുടി വേണു ഇനി ഇല്ല എന്നത് ഇപ്പോഴും ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്ന് പറയുകയാണ് നടി കവിയൂർ പൊന്നമ്മ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പഴയ കാര്യങ്ങൾ ഓർത്തെടുക്കവെ ഏറ്റവും നല്ല സഹതരമായിരുന്ന നെടുമുടി വേണുവിനെ കുറിച്ച് കവിയൂർ പൊന്നമ്മ പറഞ്ഞത്. ‘വേണു മരിക്കണ്ടായിരുന്നു… ഇപ്പോഴും അക്കാര്യം ഓർക്കുമ്പോൾ സങ്കടം വരും. കാക്കക്കുയിലിൽ അഭിനയിച്ചപ്പോഴുള്ള നിമിഷങ്ങൾ ഇപ്പോഴും ഓർക്കുമ്പോൾ വിഷമം വരും. ഇത്രപെട്ടന്ന് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല’ കവിയൂർ പൊന്നമ്മ പറയുന്നു.

ALSO READ

ഞങ്ങൾക്കെല്ലാവർക്കും ദിലീപിനോട് കമ്മിറ്റ്‌മെന്റുണ്ട്, അതുകൊണ്ട് അവൻ പറഞ്ഞാൽ ഞങ്ങൾ അത് ചെയ്തിരിക്കും: തുറന്നു പറഞ്ഞ് ജോണി ആന്റണി

പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയായിരുന്നു കാക്കക്കുയിൽ. ബോംബെയിലെ സമ്പന്നരായ മലയാളി തമ്പുരാനായിട്ടാണ് നെടുമുടി വേണു അഭിനയിച്ചത്. ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയായിട്ടാണ് കവിയൂർ പൊന്നമ്മ എത്തിയത്. മനോഹരമായ പാട്ടുകളാലും മോഹൻലാലിന്റേയും മുകേഷിന്റേയും നർമ്മ രംഗങ്ങളാലും സമ്പന്നമായ സിനിമ മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യു ഉള്ള ചില സിനിമകളിൽ ഒന്നാണ്. 1994ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്ത് സിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ച ശ്രീകൃഷ്ണൻ തമ്പുരാന്റെ സഹോദരി യശോദയായിട്ടാണ് കവിയൂർ പൊന്നമ്മ വേഷമിട്ടത്.

സഹോദരിയായാലും ചേച്ചിയായലും നെടുമുടി വേണുവും കവിയൂർ പൊന്നമ്മയും അസാധ്യമായ കെമിസ്ട്രിയുമായി അഭിനയിക്കുന്നവരാണ്. ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് കവിയൂർ പൊന്നമ്മ സിനിമകൾ ചെയ്യുന്നത്. എല്ലായിടത്തും എത്താനോ യാത്ര ചെയ്യാനോ ഉള്ള ശാരീരിക സ്ഥിതി ഇല്ലാത്തതിനാലാണ് സിനിമകളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും കവിയൂർ പൊന്നമ്മ പറയുന്നുണ്ട്.

Advertisement