ഡബ്ലുസിസിയില്‍ ചേരുന്നില്ലേ എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്‍കി പേളി മാണി

196

കൊച്ചി: ഡബ്ലുസിസിയില്‍ ചേരുന്നില്ലേ എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടി നല്‍കി പേളി മാണി. ഡബ്ലുസിസി അംഗമാണോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. താന്‍ അംഗമല്ലെന്നും തന്നെ ആരും സംഘടനയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പേര്‍ളി വ്യക്തമാക്കി. ഹു എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു പേര്‍ളി.

Advertisements

പുരുഷന്‍മാര്‍ എന്ന് ഡബ്ലുസിസി യില്‍ കയറുമോ അന്നേ താനും അതില്‍ അംഗമാകൂ എന്ന് ചലച്ചിത്രതാരം പേര്‍ളി മാണി പറഞ്ഞു.

മലയാളസിനിമാലോകം തനിക്ക് വളരെയധികം സപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വളരെ നല്ല മേഖലയാണെന്നും പേര്‍ളി വ്യക്തമാക്കി. ഡബ്ല്യുസിസി വളരെ ശക്തമായ സംഘടനയാണ്. ഇത്തരത്തില്‍ ഒരു മൂവ്മെന്റ് ഉണ്ടാവുന്നത് നല്ലതാണ് സ്ത്രീകള്‍ക്കു വേണ്ടി ഒരു ശബ്ദമുണ്ടല്ലോ?.

ആണുങ്ങളും ഉണ്ടെങ്കില്‍ ഞാനും അതില്‍ ഉണ്ടാകും. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് സ്ത്രീകള്‍ മാത്രമല്ല. സ്ത്രീക്ക് ശക്തി കൊടുക്കേണ്ടത് ഒരു സമൂഹമാണ്.സ്ത്രീയും പുരുഷനും ചേര്‍ന്ന് നില്‍ക്കുമ്ബോഴേ അത് ശക്തമാകൂ. സ്ത്രീ ശാക്തീകരണം സ്ത്രീക്ക് വേണ്ടി മാത്രമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നല്ല സമൂഹത്തിന് വേണ്ടിയാണെന്നും പേര്‍ളി പറഞ്ഞു.

ആണും പെണ്ണും ഉള്‍പ്പെട്ട കുട്ടികളെയാണ് ശാക്തീകരിക്കേണ്ടതെന്നും സ്ട്രോംഗ് അമ്മയെ കണ്ടു വളരുന്ന മക്കളും സ്ട്രോംഗ് ആയിരിക്കുമെന്നും പേര്‍ളി കൂട്ടിച്ചേര്‍ത്തു. സ്ത്രീ ശാക്തീകരണം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അമ്മയില്‍ എല്ലാവരുമുണ്ട്.

ഡബ്ല്യുസിസിയില്‍ ആണുങ്ങളില്ല, പെണ്ണുങ്ങള്‍ മാത്രമേയുള്ളു. അതിന്റെ കാരണം അറിയില്ലായെന്നും ആണുങ്ങള്‍ എന്ന് വരുന്നുമോ അന്ന് ഞാനും അംഗമാകുമെന്ന് പേര്‍ളി മാണി തന്റെ നിലപാട് വ്യക്തമാക്കി.

Advertisement