ക്യാമറ കണ്ടാൽ നാണിക്കുന്നവനല്ല അദ്ദേഹം; ആക്ഷൻ സിനിമ ചെയ്യാൻ ആയിരിക്കും അദ്ദേഹം ബെസ്റ്റ്; ധോണി ഇനി സിനിമയിലേക്കോ, സാക്ഷിക്ക് പറയാനുള്ളത് ഇങ്ങനെ;

62

എം എസ് ധോണി എന്ന് പേര് കേട്ടാൽ തന്നെ ആരാധകരുടെ ഉള്ളിലൊരു ചങ്കിടിപ്പാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരനായിരുന്ന ധോണി. ചെന്നൈ സൂപ്പർ കിങ്ങ്‌സിന്റെ എല്ലാമെല്ലാമായ ധോണി. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രം ക്രിക്കറ്റിനെ സ്‌നേഹിച്ചവരുണ്ട്. ഐപിഎല്ലിൽ മഞ്ഞപ്പടക്ക് ആരാധകർ ഉണ്ടായത് പോലും ധോണി ഉള്ളത് കൊണ്ട് മാത്രമാണെന്ന് പലപ്പോഴും, പലരും തുറന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ക്രിക്കറ്റിലെ സൂപ്പർ കൂൾ പ്രതിഭാസമാണ് അദ്ദേഹം.

ഇപ്പോഴിതാ ധോണിയുടെ സിനിമാപ്രവേശനത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയായ സാക്ഷി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫുൾ ടൈം ആക്ഷൻ ചെയ്യുന്നത് കൊണ്ട് ആക്ഷൻ സിനിമ ആയിരിക്കും ധോണിക്ക് ഏറ്റവും അധികം യോജിക്കുക എന്നാണ് സാക്ഷി പറയുന്നത്. ക്യാമറക്ക് മുന്നിൽ വരാൻ അദ്ദേഹത്തിന് പേടി ഉണ്ടാകില്ലെന്നും സാക്ഷി പറയുന്നുണ്ട്. സാക്ഷിയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഏകലവ്യനെ പോലെ അദ്ദേഹത്തിന്റെ ശിഷ്യനായവനാണ് ഞാൻ; ഇന്നിതാ എന്റെ രംഗങ്ങൾ കണ്ടശേഷം ബിഗ്‌ബോസ് ഷോയുടെ സ്ഥിരം കാഴ്ച്ചക്കാരനായി അദ്ദേഹം മാറിയിരിക്കുന്നു; തന്റെ ആരാധകനായ ഹിറ്റ് സംവിധായകനെ കുറിച്ച് അഖിൽ മാരാർ

നല്ല അവസരങ്ങൾ ലഭിച്ചാൽ ധോണി ഉടനെ തന്നെ സിനിമയിലേക്ക് വരുന്നതായിരിക്കും. അദ്ദേഹം ക്യാമറ കണ്ടാൽ നാണിക്കുന്നവനല്ല. 2006 മുതൽ പരസ്യങ്ങളിൽ അഭിനയിക്കുന്നയാൾക്ക് ക്യാമറയെ അഭിമുഖീകരിക്കാൻ പേടിയുണ്ടാകില്ലല്ലോ’. ധോണി ആക്ഷൻ ചിത്രങ്ങൾക്കായിരിക്കും കൂടുതൽ അനുയോജ്യനായിരിക്കുക. അവൻ എപ്പോഴും ആക്ഷൻ ചെയ്തുകൊണ്ടേയിരിക്കുന്നയാളാണ്. ധോണിയെ നായകനാക്കി സിനിമ ചെയ്യുകയാണെങ്കിൽ അത് തീർച്ചയായും ഒരു ആക്ഷൻ പാക്ക്ഡ് എന്റർടെയിൻമെന്റ് ചിത്രമായിരിക്കും’

അതേസമയം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ ‘എൽ ജി എമ്മി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 28-നാണ് ചിത്രം പ്രദർശനത്തിനെത്തുക. ഹരീഷ് കല്യാൺ, ഇവാന എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിഴ് മണിയാണ് സംവിധാനം ചെയ്യുന്നത്. യോഗി ബാബു, നദിയ മൊയ്തു, ആർ ജെ വിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ

Also Read
തെറ്റ് തെറ്റ് തന്നെയാണ്; വിനായകൻ ചെയ്തത് ശരിയാണെന്ന് ഞാൻ പറയുന്നില്ല; പക്ഷേ മാധ്യമങ്ങൾ അതിലും ക്രൂരതയാണ് അദ്ദേഹത്തോട് ചെയ്തിട്ടുള്ളത്; നിലപാട് വ്യക്തമാക്കി ഷൈൻ ടോം ചാക്കോ

ചിത്രത്തിന്റെ സംവിധായകനായ രമേഷ് തമിഴ് മണിയോട് ഏത് തരം ചിത്രമായിരിക്കും ധോണിക്കായി തിരഞ്ഞെടുക്കുന്ന എന്ന സാക്ഷിയുടെ ചോദ്യത്തിന് ‘ധോണി റിയൽ ലൈഫിൽ ഒരു സൂപ്പർ ഹീറോയാണ്. അതുകൊണ്ട് ഒരു സൂപ്പർ ഹീറോ സിനിമയിൽ അദ്ദേഹത്തെ കാണാനാണ് എനിക്കിഷ്ടം’മെന്നാണ് സംവിധായകൻ മറുപടി നല്കിയത്. അത് കൊണ്ട് തന്നെ അധികം വൈകാതെ ധോണിയെ സിനിമയിൽ പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ സന്തോഷം.

Advertisement