അങ്ങോട്ട് വിളിച്ച് അവസരം തരണമെന്ന് മോഹന്‍ലാല്‍ പറഞ്ഞുകാണില്ല, അതായിരിക്കും ഇങ്ങനെ പറയാന്‍ കാരണം, ദിലീപിനെയും കാവ്യയെയും വെച്ച് സിനിമ ചെയ്തത് പ്രണയം ശക്തമാക്കാന്‍ വേണ്ടി, അടൂരിനെതിരെ ശാന്തിവിള ദിനേശ്

1350

മലയാള സിനിമയുടെ യശസ്സ് ലോകം മുഴുവന്‍ ഉയര്‍ത്തിയ സംവിധായകന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍. സമാന്തര സിനിമകളുടെ അമരക്കാരന്‍ ആയ അടൂര്‍ നിരവധി ക്ലാസിക് സിനിമകള്‍ ആണ് ഒരുക്കിയിട്ടുള്ളത്. മെഗാസ്റ്റാര്‍ മമ്മൂട്ടി അടൂരിന്റെ സിനിമയിലുടെ ദേശീയ പുരസ്‌കാരങ്ങള്‍ വരെ നേടിയെടുത്തിട്ടുണ്ട്.

സൂപ്പര്‍ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂര്‍ ഗോപാല കൃഷ്ണന്‍. പിന്നെയും എന്ന ചിത്രമായിരുന്നു അടൂര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്. ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അടൂര്‍.

Advertisements
Courtesy: Public Domain

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് അടൂര്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. ഇതുവരെയും അടൂര്‍ മോഹന്‍ലാലിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടില്ല. മോഹന്‍ലാലിന് നല്ലവാനായ റൗഡി ഇമേജാണെന്നും അത് തനിക്ക് പറ്റില്ലെന്നുമായിരുന്നു ഇതിന് കാരണമായി പറഞ്ഞത്.

Also Read: പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യത്തിന് സംവൃത സുനിൽ പറഞ്ഞ മറുപടി കേട്ടോ

സംഭവത്തില്‍ പ്രതികരിച്ചും അടൂരിനെ രൂക്ഷമായി വിമര്‍ശിച്ചും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. റൗഡി എന്ന് വിളിച്ചത് ലാലിനെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണെന്നായിരുന്നു പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

അടൂര്‍ ദിലീപിനെയും കാവ്യയെയും വെച്ച് ചെയ്ത പിന്നെയും എന്ന സിനിമ വളരെ അബദ്ധമായിരുന്നുവെന്നും എന്തിനാണ് ഇങ്ങനൊരു സിനിമ ചെയ്തതെന്ന് അറിയില്ലെന്നും ചിലപ്പോള്‍ ഇരുവരുടെയും പ്രണയം ഒന്നുകൂടി ഉറപ്പിക്കാന്‍ വേണ്ടി എടുത്തതായിരിക്കാമെന്നും ദിനേശ് പറയുന്നു.

Also Read: എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് അന്ന് നസ്റിയ ആണ് എന്നോട് ചോദിച്ചത്; ഫഹദ് ഫാസിൽ വെളിപ്പെടുത്തിയത് ഇങ്ങനെ

മോഹന്‍ലാല്‍ ചിലപ്പോള്‍ അടൂരിനെ അങ്ങോട്ട് വിളിച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരണമെന്ന് അഭ്യര്‍ത്ഥിച്ച് കാണില്ല. അടൂര്‍ ശ്രമിക്കുന്നത് മോഹന്‍ലാല്‍ എന്ന അതുല്യപ്രതിഭയെ താറടിച്ച് കാണിക്കാനാണെന്നും ലാലിനെ വെച്ച് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കാന്‍ വേണ്ടിയായിരിക്കും ഇങ്ങനെ പറഞ്ഞതെന്നും ദിനേശ് പറയുന്നു.

Advertisement