കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടു; ജാതകം ഒക്കെ നോക്കി നടത്തിയ വിവാഹം പരാജയം; ഭർത്താവിന്റെ ഉപദ്രവം കാരണം ആത്മഹത്യക്കും ശ്രമിച്ചു; ബിഗ് ബോസിലെ ശോഭ വിശ്വനാഥിന്റെ ജീവിതം

915

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബിഗ് ബോസ് അഞ്ചാം സീസൺ ആരംഭിച്ചിരിക്കുകയാണ്. മത്സരാർത്ഥികളെ പരിചയപ്പെടുത്തിയ ശേഷം മോഹൻലാൽ വീട് പൂട്ടിയതോടെ ഇനി വീടിനകത്ത് എന്തു സംഭവിക്കും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ.

ബിഗ്‌ബോസ്-5ലെ ഒരു മത്സരാർഥിയായി എത്തിയിരിക്കുന്നത് ഡിസൈനറും സംരംഭകയുമായ ശോഭ വിശ്വനാഥ് ആണ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച്മുന്നേറുന്ന ശോഭ ഒരക്കൽ കഞ്ചാവ് കേസിൽ പോലും പിടിക്കപ്പെട്ടിരുന്നു.

Advertisements

‘വീവേഴ്‌സ് വില്ലേജ്’ എന്ന സ്ഥാപനത്തിലൂടെ ശോഭ വിശ്വനാഥ് പ്രശസ്തയായത്. ഇവരുടെ സംരംഭം വിജയത്തിലെത്തി നിൽക്കെയാണ് കഞ്ചാവ് കേസ് തേടിയെത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് കള്ളക്കേസിൽ കുടുക്കിയായിരുന്നു സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഹരീഷ്. ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുത്താണ് ശോഭ വിശ്വനാഥ് തന്റെ ജീവിത കഥ പറഞ്ഞത്.

ALSO READ- കുറച്ച് അവന്മാർ നേരം വെളുക്കുമ്പം തൊട്ട് സുരേഷ് ഗോപിയെ ചാണകം, വാഴ, അടിമ എന്നൊക്കെ വിളിക്കും; അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെ; വിമർശിച്ച് കുറിപ്പ്

‘തന്റെ കടയുടെ പുനഃർനിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ട് ഇരിക്കുന്ന സമയത്താണ് ഒരു റെയ്ഡ് ഷോപ്പിൽ നടക്കുന്നത്. കഞ്ചാവ് എന്റെ ഷോപ്പിൽ നിന്നും പിടിച്ചെടുത്തു. എന്നെയും അറസ്റ്റ് ചെയ്തു. നിരപരാധിയാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും എത്ര പറഞ്ഞിട്ടും ആരും കേൾക്കാൻ തയ്യാറായില്ല.’-ശോഭ പറയുന്നു.

അന്ന് നാനൂറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടുമാസം താൻ അതിന്റെ പിറകെ പോയി, ആറുമാസത്തിനുള്ളിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തിയിരുന്നു. ഒരു നോ എന്ന് പറഞ്ഞതാണ് ഇത്രയും വലിയ ക്രിമിനൽ സംഭവത്തിലേക്ക് അയാൾ തന്നെ തള്ളി വിട്ടത്. തന്നോട് പ്രണയം പറഞ്ഞു എന്നാൽ ആ വ്യക്തി ശരിയല്ല എന്നുള്ളതുകൊണ്ടാണ് നോ പറയുകയായിരുന്നു എന്നാണ് ശോഭ പറഞ്ഞത്.

ALSO READ-‘പ്രണയമെന്നാൽ എനിക്ക് ആലീസാണ്; കുഴിയിലേക്ക് വെക്കാനായിട്ടും ആലീസിന് എപ്പോഴും സംശയമാണ്’; കണ്ണീരുപടർത്തി ഇന്നസെന്റിന്റെ വാക്കുകൾ

അതേസമയം, താൻ വിവാഹിതയാണെന്നും പിരിഞ്ഞു താമസിക്കുക ആണെങ്കിലും വിവാഹമോചനം നേടിയിട്ടില്ലെന്നും ശോഭ പറയുന്നു. നാല് വർഷം താൻ അനുഭവിച്ചു. അറേഞ്ചഡ് വിവാഹം ആയിരുന്നു. വീട്ടിൽ ജാതകം ഒക്കെ നോക്കിയാണ് നടത്തിയത്. അദ്ദേഹം നല്ല അൽക്കോഹോളിക് ആയിരുന്നു. പിന്നെ നല്ല മർദ്ദനവും. അതിലൂടെ പോയ ആളുകൾക്കെ അത് മനസിലാക്കാൻ ആകൂ.’- എന്നും ശോഭ വിശ്വനാഥ് പറയുന്നു.

വിവാഹമോചനത്തിനായി ആറുവർഷമായി പോരാടുകയാണ്. അദ്ദേഹം ഡിവോഴ്‌സ് തരാൻ റെഡിയല്ലാത്തതാണ് കാരണം. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളും പ്രശ്‌നങ്ങളും കാരണം ഒരിക്കൽ ആത്മഹത്യാ ശ്രമം വരെ നടത്തിയെന്നും ശോഭ പറയുന്നുണ്ട്.

അന്ന് ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. തൂങ്ങിമരിക്കാൻ ആണ് തീരുമാനിച്ചത് എന്നാൽ ആറ്റുകാൽ അമ്മയാണ് എന്നെ രക്ഷിച്ചതെന്നും ശോഭ പറയുന്നു.

Advertisement