വികാരഭരിതമായി സ്റ്റാർ മാജിക് പ്രമോ; അഭിനയത്തിന് ഓസ്‌കാർ കിട്ടുമെന്ന് വിമർശനം; ഒരിടവേളക്ക് ശേഷം സ്റ്റാർ മാജിക് വീണ്ടും

319

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ടിവി പ്രോഗ്രാമാണ് സ്റ്റാർ മാജിക്. താരങ്ങളും, അവരുടെ വിശേഷങ്ങളും, ചെറിയ ചെറിയ ഗെയിമുകളുമൊക്കെയായി മുന്നോട്ട് പോയിരുന്ന പ്രോഗ്രാം കൊല്ലം സുധിയുടെ മരണത്തെ തുടർന്ന് സംപ്രേഷണം നിറത്തി വെച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം വീണ്ടും ചാനലിൽ പ്രേക്ഷപണം തുടങ്ങുകയാണ്.

അതേസമയം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് സ്റ്റാർ മാജിക്കിന്റെ പുതിയ പ്രമോ. വികാരഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് താരങ്ങൽ കടന്നുപോകുന്നത് എന്നാണ് പ്രമോയിൽ നിന്ന് വ്യക്തമാകുന്നത്. അന്തരിച്ച കൊല്ലം സുധിയെ ഓർക്കുകയാണ് താരങ്ങൾ. മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് പക്രുവും ഇവരോടൊപ്പം ചേരുന്നുണ്ട്. ഈ ഫ്‌ളോറിൽ നില്ക്കുമ്പോൾ എനിക്ക് സുധിയെ ഓർമ്മ വരുന്നുണ്ട്. പക്ഷേ അദ്ദേഹം ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലിലാണ് ഞാനുള്ളത് എന്നാണ് ഗിന്നസ് പക്രു പ്രമോ വിഡിയോയിൽ പറയുന്നത്.

Advertisements

Also Read
ഞാൻ അങ്ങനെ ചെയ്തത് മനഃപൂർവം ആണ്: നടൻ ജയറാം പറഞ്ഞത് കേട്ടോ

ഈ സെറ്റിൽ വന്നാൽ ഞാൻ ആദ്യം നോക്കുന്നത് സുധിയണ്ണനെയാണ്. അണ്ണനെ എന്തെങ്കിലുമൊക്കെ പറഞ്ഞായിരിക്കും ഞങ്ങൾ തുടങ്ങുന്നത് തന്നെ. ഇന്ന് എനിക്ക് പുള്ളിയെ മനന്നായി മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് നോബി പറഞ്ഞത്. അതേസമയം സുധിച്ചേട്ടൻ ഇവിടെ തന്നെ ഉണ്ടെന്നും, ഇവിടെ എപ്പോഴും ഉള്ള ആളാണെന്നുമാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.

സുധിക്കൊപ്പം അപകടസമയത്ത് കാറിലുണ്ടായിരുന്ന ബിനു അടിമാലിയും പ്രമോ വീഡിയോയിലുണ്ട്. സുധി വണ്ടിയുടെ മുന്നിൽ ഇരിക്കുകയാണ്, സുധിയുടെ കരച്ചിലും ആ മുഖവും മനസ്സിൽ നിന്ന് മായുന്നില്ലെന്നാണ് ബിനു പറയുന്നത്. സുധിയുടെ മരണത്തെപ്പോലും വിറ്റ് കാശാക്കുകയാണ് താരങ്ങൾ ചെയ്യുന്നതെന്ന് വിമർശിച്ച് പ്രമോ വീഡിയോക്കെതിരെ ചിലരെങ്കിലും രംഗത്ത് വന്നിട്ടുണ്ട്. ലക്ഷ്മിയുടെ ആക്ടിങ്ങ് കണ്ടാൽ ഓസ്‌കാർ കൊടുക്കണം.

Also Read
പരിശോധിക്കാൻ എത്തിയവർ നേരെ നോക്കിയത് എന്റെ ബാഗിൽ, ഇപ്പോൾ ഉപജീവന മാർഗം നഷ്ടമായി, വീടില്ല; ഇല്ലാത്ത കുറ്റത്തിന് രണ്ടരമാസം ജയിലിലായ ഷീല സണ്ണി പറയുന്നു

ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവർക്ക് വേണ്ടി, യുറ്റിയൂബിൽ ലക്ഷ്മി സുധി മരിച്ച് മണിക്കുറുകൾക്കുള്ളിൽ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇൻസ്റ്റയിൽ പോസ്റ്റ് ചെയുന്നു. വ്യൂസ് മുഖ്യം ബിഗിലേ എന്നും ചിലർ ലക്ഷ്മിയെ വിമർശിക്കുന്നുണ്ട്. എന്നാൽ ഒരുമിച്ച് ഒരുപാടു നാള് ഉണ്ടായിരുന്നവരാണ് അവർ. ആ വിഷമം അവർക്ക് മാത്രമേ മനസ്സിലാകുള്ളു എന്നും ചിലർ പറയുന്നുണ്ട്.

Advertisement