മലയാളി ഹൃദയത്തിൽ നിന്ന് ഒരിയ്ക്കലും മാഞ്ഞു പോകാത്ത ‘അമ്മ’ ; വേദനയായി സിദ്ധാർത്ഥ് ഭരതന്റെ പോസ്റ്റ്!

91

മലയാളിയ്ക്ക് ഇപ്പോഴും വിശ്വസിയ്ക്കാനാകാത്ത ഒന്നാണ് കെപിഎസി ലളിതയുടെ വിയോഗം. നാടകവേദിയിൽ നിന്നും സിനിമയിലേക്കെത്തി ഒട്ടനവധി കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു കെപിഎസി ലളിത. സഹനടിയായും നായികയായും അഭിനയിച്ചതിന് ശേഷമായാണ് അമ്മവേഷങ്ങളും ചെയ്ത് തുടങ്ങിയത്.

മലയാളത്തിന്റെ മാതൃഭാവമായി മാറുകയായിരുന്നു അവർ. അമ്മയുടെ ശവകുടീരത്തിന്റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ഭരതൻ പങ്കുവെച്ചത്. അമ്മ എന്ന ക്യാപ്ഷനോടെ ആണ് ഫോട്ടോ പങ്കു വച്ചത്.

Advertisements

ALSO READ

ഭീഷ്മപർവത്തിൽ അഭിനയിച്ചുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ; മലയാളത്തിൽ നിന്ന് മുൻപും ചില ഓഫറുകൾ വന്നിരുന്നെങ്കിലും വേണ്ടെന്ന് വെച്ചു : നടി അനഘ

താരങ്ങളും ആരാധകരുമുൾപ്പടെ ഒട്ടനവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരിക്ക് പ്രണാമം, എന്നെന്നും ഓർക്കാനാവുന്ന ഒട്ടനവധി കഥാപാത്രങ്ങൾ മനസിലുണ്ട്്, ആ മുഖം ഒരിക്കലും മറയില്ല. എന്നും ഇവിടെ വിളക്ക് തെളിയിക്കുകയും കാട് കയറാതെയും നോക്കണം തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

19 വർഷമായിരുന്നു ഭരതനും ലളിതയും ഒന്നിച്ച് ജീവിച്ചത്. 91 വർഷം പോലെയായാണ് അത്. സുഖവും ദു:ഖവും കലർന്നതായിരുന്നു അന്നത്തെ ജീവിതം. കൂടുതൽ ഇഷ്ടമുള്ളവരെയാണ് ദൈവം എപ്പോഴും കരയിപ്പിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിട്ട ആ അമ്മ മക്കളെക്കുറിച്ച് എപ്പോഴും വാചാലയാവുമായിരുന്നു. ഇടയ്ക്ക് മകനൊന്ന് വഴിതെറ്റിയെങ്കിലും നല്ലൊരു കൊട്ട് കിട്ടിയതുകൊണ്ട് തിരിച്ചുവന്നുവെന്നായിരുന്നു മുൻപ് അവർ പറഞ്ഞത്.

ഭരതന്റെ തറവാടിന് തൊട്ടടുത്തായാണ് കെപിഎസി ലളിത വീടുവെച്ചത്. പാലിശേരിയിൽ എന്നായിരുന്നു തറവാടിന്റെ പേര്. പാലിശേരിയിൽ ഓർമയെന്നായിരുന്നു ലളിത സ്വന്തം വീടിന് പേരിട്ടത്. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു അവർ ആഗ്രഹിച്ചത്. അമ്മയുടെ ആഗ്രഹം സഫലമാക്കുകയായിരുന്നു സിദ്ധാർത്ഥും ശ്രീക്കുട്ടിയും

ടിനി ടോമും ലളിതാമ്മയെക്കുറിച്ച് വാചാലനായി പോസ്റ്റ് പങ്കിട്ടിരുന്നു. ലളിതാമ്മ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. നടി കെപിഎസി ലളിത നമ്മളെയെല്ലാം വിട്ടുപിരിഞ്ഞു എന്ന് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഏറ്റവുമധികം ആരാധിച്ചിരുന്ന നടിയായിരുന്നു ലളിതാമ്മ. ആ നടിയുടെ അഭിനയ മികവിനെക്കുറിച്ചു ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. മലയാളികളുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അവർ.

ALSO READ

ഭീഷ്മ പർവ്വത്തിലെ ആലിസ് ചില്ലറക്കാരിയല്ല, താരം ശരിക്കും ആരാണെന്ന് അറിയോ, വൈറലായി അനസൂയ ഭരദ്വാജിനെ കുറിച്ചുള്ള കുറിപ്പ്

ആർക്കും റിലേറ്റബിൾ ആയ കഥാപാത്രങ്ങൾ. ലളിതാമ്മ ഒരു സ്റ്റാർ ആയിരുന്നില്ല, മറിച്ചു നമ്മുടെ ഒക്കെ വീട്ടിലെ അമ്മയെപ്പോലെ, അമ്മായിയെപ്പോലെ, അയല്പക്കത്തെ ചേച്ചിയെപ്പോലെ ഒക്കെ ആരോ ആയിരുന്നു. ലളിതാമ്മയുടെ ഫാൻ ആണെന്ന് പറയുന്നതിൽ തന്നെ എനിക്ക് വലിയ അഭിമാനമാണ് എന്നുമായിരുന്നു ടിനി ടോം കുറിച്ചത്.

 

Advertisement