പരിശോധിക്കാൻ എത്തിയവർ നേരെ നോക്കിയത് എന്റെ ബാഗിൽ, ഇപ്പോൾ ഉപജീവന മാർഗം നഷ്ടമായി, വീടില്ല; ഇല്ലാത്ത കുറ്റത്തിന് രണ്ടരമാസം ജയിലിലായ ഷീല സണ്ണി പറയുന്നു

10526

എക്‌സൈസ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയത് മൂലം ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയർത്തിയ സൽപേരും ബിസിനസും. ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി എന്ന യുവതിയുടെ ബാഗിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്.

2023 ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്‌റ്റൈൽ എന്ന സ്ഥാപനത്തിലെത്തിയ എക്‌സൈസ് സംഘം ബാഗിൽ നിന്നാണ് 12 എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

Advertisements

എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.

ഇവിടെ മയക്ക് മരുന്ന് ബിസിനസാണ് ചെയ്യുന്നതെന്നും പരിശോധിക്കണമെന്നും അവർ പറഞ്ഞു. ഞാൻ പറഞ്ഞു പരിശോധിച്ചോളൂ എന്ന്. നമുക്കറിയാല്ലോ നമ്മൾ തെറ്റ് ചെയ്തിട്ടില്ലെന്ന്. വേറെ എവിടെയും അവർ നോക്കിയില്ല.

പാർലറിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. പക്ഷേ അവർ കറക്റ്റായിട്ട് വന്ന് എന്റെ ബാഗ് പരിശോധിച്ചു. ആരോ വിളിച്ച് പറഞ്ഞത് പോലെ ആ ബാഗിന്റെയുള്ളിൽ അറയുടെയുള്ളിൽ നിന്ന് അവർ സാധനം എടുത്തു. തുടർന്ന് മകനെ വിളിപ്പിച്ച് ആണ് വണ്ടി പരിശോധിച്ചത്. വണ്ടിയിൽ നിന്നും ബാഗിൽ നിന്നുമായി രണ്ട് പൊതികളെടുത്തു. എന്നിട്ട് അവർ പറഞ്ഞു ഇതാണ് മയക്കുമരുന്ന് എന്ന്.

Also Read
ആ സംഭവം വലിയ വിഷയമായി, സുമലതയടക്കം പലരും കുറ്റപ്പെടുത്തി, എന്റെ ഭാവി തന്നെ അവസാനിക്കുമെന്ന് തോന്നി, സിനിമയിലെ മറക്കാനാവാത്ത അനുഭവം തുറന്നുപറഞ്ഞ് ബാബു നമ്പൂതിരി

എന്താണ് സംഭവിക്കുന്നതെന്ന് കൂടി എനിക്ക് അറിയില്ല. ഒരു മണിക്കൂറിനുള്ളിൽ ചാലക്കുടി എക്സൈസ് ഓഫീസിൽ അവരെന്നെ കൊണ്ടുപോയി. അത് കഴിഞ്ഞ് കുറേ ചാനൽക്കാർ വന്നു, എന്റെ ഫോട്ടോ എടുത്തു. അപ്പോൾ വേറൊരു ഓഫീസർ വന്ന് തല കുമ്പിട്ടിരിക്കാൻ പറഞ്ഞു. എനിക്ക് അറിയില്ലായിരുന്നു ഇത് വാർത്ത ആകുമെന്നും ജയിലിൽ കൊണ്ടു പോകുമെന്നും. തിരികെ വീട്ടിൽ പോകാമെന്നാണ് ഞാൻ കരുതിയതെന്നും ഷീല പറഞ്ഞു.

നിങ്ങൾക്ക് സാമ്പത്തിക ബാധ്യതയുള്ളത് കൊണ്ട് നിങ്ങൾ ഇത് ചെയ്തത് ആണെന്നും ഒരു മാസമായി തന്നെ കുറിച്ച് പരാതി വരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി അവർ പറഞ്ഞു. ബാഗ് നിങ്ങളല്ലേ ഉപയോഗിക്കാറ് പിന്നെ എങ്ങനെയാണ് ഇത് വരികയെന്ന് ചോദിച്ചു. ബാഗും വണ്ടിയും ഞാനാണ് ഉപയോഗിക്കാറെന്ന് ഞാൻ പറഞ്ഞു. അവർ കുറേ ചോദിച്ചപ്പോൾ എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞു.

അപ്പോൾ എനിക്ക് സാമ്പത്തിക ബാധ്യതയുള്ളത് കൊണ്ടാണ് നിങ്ങൾ ഇത് ചെയ്തതെന്ന് അവർ പറഞ്ഞു. ഒരു മാസമായി എന്നെ കുറിച്ച് പരാതി വന്നിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. അപ്പോൾ ഒരു മാസമായി ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങൾക്ക് മനസിലായിട്ട് ഉണ്ടാകില്ലേയെന്ന് അവരോട് ചോദിച്ചു. ഞാൻ പറയുന്നതൊന്നും അവർ കേൾക്കുന്നില്ലായിരുന്നു.

തുടർന്ന് വൈകിട്ട് എന്നെ ജയിലിൽ കൊണ്ടുപോയി. ആരെങ്കിലും കുടുക്കാൻ വേണ്ടി ചെയ്തതാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. എനിക്ക് വേറെ ശത്രുക്കളൊന്നും പുറത്തില്ല. പാർലർ ഞാൻ തുടങ്ങിയിട്ട് ഏഴ് വർഷമായി. ചെറിയ പാർലറാണ്. പരാതികളൊന്നുമില്ലാതെ നല്ല രീതിയിലാണ് പോകുന്നത്. സംഭവം നടന്നതിന്റെ തലേ ദിവസം ഞായറാഴ്ച മരുമകളും അനിയത്തിയും ഉണ്ടായിരുന്നു അവരെയാണ് സംശയം.

എന്നാൽ അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അവരുമായി ശത്രുതയില്ല സാമ്പത്തികമായ ഇടപാടുണ്ട്. ഇനി എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് അറിയില്ല. എന്നെ മറയാക്കി അവർ ബിസിനസ് ചെയ്യുകയാണോ എന്നും എനിക്ക് അറിയുകയില്ല. എനിക്ക് അറിയാം ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന്. ഇത് ബാഗിലുള്ള വിവരം കൂടി ഞാൻ അറിയില്ല. ഈ സ്റ്റാമ്പ് ഞാൻ കണ്ടിട്ട് കൂടിയില്ല.

മയക്കുമരുന്നെന്ന് നമ്മൾ കേൾക്കുന്നത് മാത്രമേയുള്ളൂ നമ്മളിത് നേരിട്ട് കണ്ടിട്ടൊന്നുമില്ല. ഇത് കൊണ്ടു വെച്ച ആളെ കണ്ടെത്തണം. ഞാൻ ഈ വിവരമൊക്കെ എക്സൈസ് ഓഫീസറോട് പറഞ്ഞിട്ടും ഇത് വരെ അവരെ ചോദ്യം ചെയ്തിട്ടില്ല. എക്സൈസും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. അവർ വീണ്ടും എന്നെ കുറ്റവാളിയായിട്ടാണ് കാണുന്നത്. കഴിഞ്ഞയാഴ്ച അവരെന്നെ വിളിച്ചിരുന്നു.

അന്നത്തെ ദിവസം പാർലറിൽ 10 മണിക്ക് ഒരു പയ്യൻ വന്നുവെന്നാണ് അവർ പറഞ്ഞത്. പക്ഷേ അന്ന് ഞാൻ പാർലറിൽ 11 മണിക്ക് ശേഷമാണ് പോയത് ഷീല പറഞ്ഞു. കേസിൽ 72 ദിവസമാണ് ഷീല ജയിലിൽ കിടന്നത്. അവസാനം, ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു.

Also Read
കുഞ്ചാക്കോ ബോബനെയാണ് ഇഷ്ടമെന്ന് അന്ന് കാവ്യ തുറന്നടിച്ച് പറഞ്ഞു, ദിലീപിനെ അത് വല്ലാതെ തളര്‍ത്തി, ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ദിലീപിനെ ഒത്തിരി കളിയാക്കിയിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍ജോസ്

Advertisement