കുഞ്ചാക്കോ ബോബനെയാണ് ഇഷ്ടമെന്ന് അന്ന് കാവ്യ തുറന്നടിച്ച് പറഞ്ഞു, ദിലീപിനെ അത് വല്ലാതെ തളര്‍ത്തി, ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ദിലീപിനെ ഒത്തിരി കളിയാക്കിയിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍ജോസ്

205

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി മലയാള സിനിമയലെ സൂപ്പര്‍ സംവിധായകനായി മാറിയ വ്യക്തിയാണ് ലാല്‍ജോസ്. സ്വതന്ത്ര സംവിധായകന്‍ ആകുന്നതിന് മുന്‍പ് തന്നെ ലാല്‍ജോസ് സിനിമയില്‍ പ്രശസ്തനായിരുന്നു.

Advertisements

തന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യും മുന്‍പേ ലാല്‍ജോസ് എന്ന സംവിധായകന്‍ വലിയ രീതിയില്‍ മലയാള സിനിമയില്‍ അറിയപ്പെട്ടിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ലാല്‍ജോസ് ഒരു വലിയ താരമായില്ലെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ലാല്‍ജോസ് എന്ന സംവിധായകന്‍ ശരിക്കുമൊരു ഹീറോ ആയിരുന്നു.

Also Read: റോഡ് മുറിച്ച് കടക്കവെ മദ്യപാനിയായ അയാള്‍ പിന്തുടര്‍ന്നെത്തി എന്റെ തലക്കടിച്ചു, കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി, നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് കീര്‍ത്തി സുരേഷ്, ഞെട്ടലോടെ ആരാധകര്‍

സിനിമയില്‍ സജീവമായ അദ്ദേഹം ഇതിനോടകം ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ഒരുക്കിയത്. ഇപ്പോഴിതാ താരദമ്പതികളായ ദിലീപിനെയും കാവ്യയെയും കുറിച്ച് ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലാല്‍ജോസ് സംവിധാനം ചെയ്ത് ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ഒമ്പതാംക്ലാസ്സില്‍ പഠിക്കുകയായിരുന്നു കാവ്യ അന്ന്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ദിലീപ് കാവ്യയോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചിരുന്നു.

Also Read: പൊതുസമൂഹത്തെ കുറിച്ച് യാതൊരു അറിവുമില്ല, വളരെ സ്വാര്‍ത്ഥയായ സ്ത്രീ, ശോഭയ്ക്ക് രണ്ടാംസ്ഥാനം കിട്ടുന്നത് പോലും ആലോചിക്കാന്‍ വയ്യെന്ന് അഖില്‍ മാരാര്‍

കുഞ്ചാക്കോ ബോബന്‍ എന്നായിരുന്നു കാവ്യയുടെ മറുപടിയെന്നും ഇക്കാര്യം പറഞ്ഞ് തങ്ങള്‍ ദിലീപിനെ കളിയാക്കിയിരുന്നുവെന്നും പുതുമുഖ നായികയ്ക്ക് ഒപ്പം കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും അവള്‍ക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് കാവ്യയെ ദിലീപും കളിയാക്കിയിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.

Advertisement