വിമാനത്താവളത്തില്‍ ലഗേജുകള്‍ക്ക് ഫീസ് ചുമത്തും; ഒമാന്‍ വിമാനത്താവള മാനേജ്മെന്റ്

19

ഒമാന്‍: ഈ മാസം 15 മുതല്‍ മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളില്‍ വിമാനത്താവള ജീവനക്കാര്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന ലഗേജുകള്‍ക്ക് ഫീസ് ചുമത്തുമെന്ന് ഒമാന്‍ വിമാനത്താവള മാനേജ്മെന്റ് കമ്പനി.

വലുപ്പം കൊണ്ടോ ഭാരം കൊണ്ടോ അല്ലെങ്കില്‍ കൈകാര്യം ചെയ്യുമ്പോള്‍ കേടുവരുന്നതിനുള്ള സാധ്യതയുള്ള ലഗേജുകളാണ് പൊതുവെ ജീവനക്കാരെ ഉപയോഗിച്ച് കൈകാര്യം ചെയ്യാറുള്ളത്. വലുപ്പം കൊണ്ടും ഭാരം കൊണ്ടും പാക്കേജിങ്ങിന്റെ ശൈലി കൊണ്ടും ഇവ സ്‌കാനറുകള്‍ ഉപയോഗിച്ച് റീഡ് ചെയ്യാന്‍ സാധിക്കില്ല. ഈ വിഭാഗത്തില്‍ പെടുന്ന ലഗേജുകളുടെ എണ്ണമനുസരിച്ചാകും ഫീസ് നിശ്ചയിക്കുകയെന്ന് വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചു. കണ്‍വെയര്‍ ബെല്‍റ്റുകള്‍ മുഖേന കൈകാര്യം ചെയ്യാന്‍ കഴിയാത്ത ലഗേജുകളുടെ എണ്ണം കുറക്കുന്നതിന് ഈ തീരുമാനം പ്രയോജനപ്പെടും.

Advertisements

സ്ട്രോളറുകള്‍, വീല്‍ ചെയറുകള്‍ എന്നിവക്ക് ഒപ്പം ഗോള്‍ഫ് ബാഗുകള്‍ അടക്കം വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് ആനുകൂല്യമായി നല്‍കുന്ന പ്രത്യേക ലഗേജുകളുടെ ഫീസ് ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisement