ശാസ്ത്രീയമായി ഡാന്‍സ് പഠിക്കാത്ത ലാല്‍ കൃത്യമായ താളബോധത്തില്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ അന്തംവിട്ടു പോകും; ലാലേട്ടന്റെ നൃത്തത്തെ കുറിച്ച് പ്രമുഖ സംവിധായകന്‍

25

മോഹൻലാൽ എന്ന നടൻ ശാസ്‌ത്രീയമായി നൃത്തം പഠിക്കാതിരിന്നിട്ടും കൃത്യമായ താളബോധത്തിൽ ഡാൻസ് ചെയ്യുന്നത് കണ്ട് താൻ അന്തംവിട്ടു പോയിട്ടുണ്ടെന്ന് സംവിധായകൻ ഭദ്രൻ. നൈസർഗികമായി താളബോധം ലഭിച്ച നടനാണ് മോഹൻലാലെന്ന് ഭദ്രൻ പറഞ്ഞു. കൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

മോഹൻലാലിന്റെ അഭിനയ മികവിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിനാണ് മോഹൻലാലിനെ കുറിച്ച് മലയാളത്തിന്റെ പ്രിയസംവിധായകൻ വാചാലനായത്. ‘സിനിമകളിലൂടെ ഞാൻ മനസിലാക്കിയ മോഹൻലാൽ ഒരു കഠിനാദ്ധ്വാനിയാണ്.

സ്റ്റണ്ട് രംഗങ്ങളിലൊക്കെ ഒരു ഡെയർ ഡെവിളായി ലാൽ കത്തിക്കയറും. അറിയാത്തതെന്തും വളരെ ബുദ്ധിമുട്ടി പഠിച്ചെടുക്കും. ശാസ്ത്രീയമായി ഡാൻസ് പഠിക്കാത്ത ലാൽ കൃത്യമായ താളബോധത്തിൽ ഡാൻസ് ചെയ്യുന്നത് കണ്ടാൽ നമ്മൾ അന്തംവിട്ടു പോകും. നൈസർഗികമായി താളബോധം ലഭിച്ച നടനാണ് ലാൽ’.

‘ഉടയോൻ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന് വേണ്ടി നിരവധി കഥകൾ ആലോചിച്ചിരുന്നു. എന്നാൽ കാര്യമായ രീതിയിൽ കഥാ സന്ദർഭങ്ങൾ വികസിക്കാത്തതിനാൽ പല പ്രോജക്‌ടുകളും ഉപേക്ഷിച്ചു. അങ്ങനെ കുറെയേറെ വർഷങ്ങൾ പോയിട്ടുണ്ട്.

മോഹൻലാലിന്റെ ഏറ്റവും സ്‌റ്റൈലിഷായ കഥാപാത്രമായിരിക്കും എന്റെ അടുത്ത ചിത്രത്തിലേത്. സ്റ്റണ്ടും പ്രണയവും സെന്റിമെൻസും എല്ലാം സമാസമം ഉള്ള ഒരു റോഡ് മൂവി.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും ലാൽ ആ ചിത്രത്തിൽ സംസാരിക്കുന്നുണ്ട് . 22 കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം മോഹൽലാലിന്റെ ആരാധകർക്ക് ആഘോഷിക്കാൻ കഴിയുന്ന ദൃശ്യ വിരുന്നായിരിക്കും’ -ഭദ്രൻ പറഞ്ഞു.

Advertisement