വീ​ട്ടി​ല്‍ തനിച്ചാണ്; തനിക്ക്‌ തോ​ക്ക് വേ​ണ​മെ​ന്ന് ധോ​ണി​യു​ടെ ഭാ​ര്യ

10

റാ​ഞ്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ഭാ​ര്യ സാ​ക്ഷി സിം​ഗ് റാ​വ​ത്തി​നു ജീ​വ​നു ഭീ​ഷ​ണി​യോ? സ്വ​യം സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്നു​കാ​ട്ടി സാ​ക്ഷി ആ​യു​ധ ലൈ​സ​ന്‍​സി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി. പി​സ്റ്റ​ള്‍ അ​ല്ലെ​ങ്കി​ല്‍ 0.32 റി​വോ​ള്‍​വ​റി​നാ​ണ് സാ​ക്ഷി അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

വീ​ട്ടി​ല്‍ മി​ക്ക​വാ​റും ത​നി​ച്ചാ​യ​തി​നാ​ല്‍ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് അ​വ​ര്‍ അ​പേ​ക്ഷ​യി​ല്‍ സൂ​ചി​പ്പി​ച്ചു. കാ​ല​താ​മ​സം കൂ​ടാ​തെ ത​ന്നെ ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കാ​ന്‍ അ​ധി​കൃ​ത​രോ​ട് സാ​ക്ഷി ആ​വ​ശ്യ​പ്പെ​ട്ടു. ധോ​ണി​ക്ക് 2010ല്‍ ​ആ​യു​ധ ലൈ​സ​ന്‍​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. 9 മി​ല്ലീ​മീ​റ്റ​ര്‍ പി​സ്റ്റ​ള്‍ ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ധോ​ണി​ക്ക് ലൈ​സ​ന്‍​സു​ള്ള​ത്.

Advertisements
Advertisement