വിവാഹിതനാണ്, ഭാര്യ നൂർ ദുബായിൽ, 17 വയസുള്ള മകളുമുണ്ട്, എത്രനാൾ ഇങ്ങനെ ആളുകളെ പറ്റിക്കും: വിശദീകരണവുമായി സൽമാൻ ഖാൻ

51096

ബോളിവുഡ് സിനിമയുടെ മസിൽമാൻ ആയ സൽമാൻ ഖാൻ ലോകം മുഴുവൻ ആരാധകരുള്ള താരമാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇന്ത്യൻ സിനമയ്ക്ക് സമ്മാനിച്ചിട്ടുള്ള സൽമാൻ ഖാന് 1000 കോടി ക്ലബ് ചിത്രം വരെ ഹിറ്റ് ലിസ്റ്റിലുണ്ട്.

അതേ സമയം സൽമാൻ ഖാൻ വിവാഹിതനാണോ അല്ലയോ എന്നത് ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ചോദിക്കാറുള്ള ചോദ്യങ്ങളിൽ ഒന്നാണ്. 55 വയസായിട്ടും ഇന്നും ബി ടൗണിലെ അവിവാഹിതനായി തുടരുകയാണ് താരം. ലോകസുന്ദരി ഐശ്വര്യ റായി മുതൽ കത്രീന കൈഫ് വരെ നിരവധി നടിമാരുമായി പ്രണയം ഉണ്ടായിരുന്നെങ്കിലും സൽമാൻ ഇവരിൽ ആരെയും വിവാഹം കഴിച്ചില്ല.

Advertisements

തൊണ്ണൂറുകളിൽ മസിൽമാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീൽ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയത് സൽമാനായിരുന്നു.

Also Read
നിന്നെപ്പോലെ ഒരു ഭാര്യയെ ദൈവം നൽകാതിരിക്കട്ടെ, നീ ഒരിക്കലും സന്തോഷിക്കില്ല എന്നുവരെ അവർ പറഞ്ഞി; അനുഭവങ്ങൾ വെളിപ്പെടുത്തി പ്രിയാ മണി

ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അർബാസ് ഖാൻ സൽമാൻ ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നൽകി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയിൽ നിങ്ങൾക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയിൽ ഉള്ള എല്ലാവർക്കും അറിയാം.

നിങ്ങൾ എത്ര നാൾ ആളുകളെ പറ്റിക്കും സൽമാൻ ഖാൻ നിങ്ങൾക്ക് ഒരു ഭാര്യ ഉണ്ട് എന്ന സത്യം ഇവിടെ എല്ലാവർക്കും അറിയാം. അതിൽ ഒരു പെൺകുട്ടിയും ഉണ്ട്. വർഷങ്ങളായി അവർ ദുബായിലാണ് താമസം. അതിനു വേണ്ടിയല്ലേ നിങ്ങൾ ഇടക്കിടെ ദുബായ് സന്ദർശനം നടത്തുന്നത്.

നൂർ എന്നാണ് ഭാര്യയുടെ പേര്. പതിനേഴ് വയസുള്ള മകളും ഇതിലുണ്ട്. അവരെ എപ്പോഴാണ് ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുക എന്നുമാണ് ഒരു ആരാധകൻ ചോദിച്ചത്. എന്നാൽ ഇത് ആരോടാണ് ചോദിച്ചതെന്ന് സൽമാൻ തിരിച്ച് ചോദിക്കുന്നു. നിങ്ങളോട് തന്നെയാണെന്ന് അർബാസ് തിരിച്ചും പറഞ്ഞു. എന്റെ ബാബി എവിടെ പോയതാണെന്ന് ഞാനും അന്വേഷിക്കുകയാണ്.

Also Read
ജോലിയുടെ കര്യത്തിൽ ഭർത്താവ് 101 ശതമാനവും ഓക്കെ ആണ്, പക്ഷെ വ്യക്തി ജീവിതത്തിൽ അങ്ങനല്ല: തുറന്നു പറഞ്ഞ് സരയു മോഹൻ

നൂർ നിങ്ങ എത്ര ദൂരത്താണെന്ന് തമാശ രൂപേണ അർബാസും പറയുന്നു. ഈ ലോകം എല്ലാ കാര്യത്തിലും അറിവുള്ളവരാണ്. ആരുടെ കാര്യമാണ് ഈ എഴുതിയിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. നിങ്ങൾക്ക് എന്ത് തോന്നുന്നു സഹോദരാ എനിക്ക് ഭാര്യയില്ല. ഞാൻ ഇന്ത്യയിലാണ് ജീവിക്കുന്നത്.

ഒൻപത് വയസ് മുതൽ ഗാലക്സി അപാർട്ട്മെന്റിലാണ് താമസം. എന്റെ പിതാവും തൊട്ട് മുകളിൽ തന്നെയുണ്ട്. ഞാൻ അവർക്ക് കൂടുതൽ ഉത്തരം നൽകുന്നില്ല. കാരണം നമ്മൾ എവിടെയാണ് താമസിക്കുന്നത് ഇന്ത്യയിലുള്ള എല്ലാവർക്കും അറിയുമായിരിക്കും എന്നും സൽമാൻ ഖാൻ പറയുന്നു.

അതേ സമയം രാധേ എന്ന ചിത്രത്തമാണ് സൽമാൻ ഖാന്റേതായി അവസാനം പുറത്തിറങ്ങിയ്. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത വാണ്ടഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. സൂപ്പർ ഹിറ്റ് ചിത്രം പോക്കിരിയുടെ ഹിന്ദി റീമേക്ക് ആയിരുന്നു വാണ്ടഡ്. ആദ്യഭാഗം സൂപ്പർ ഹിറ്റ് ആയിരുന്നു എങ്കിലും രണ്ടാം ഭാഗം കനത്ത പരാജയമായിരുന്നു. നടനും നർത്തകനുമായ പ്രഭുദേവയാണ് രണ്ട് സിനിമകളും സംവിധാനം ചെയ്തത്.

Also Read
സീമ ജി നായർക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, അധോലോക ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നവരോട് നടൻ മനോജ് നായർക്ക് പറയാനുള്ളത്

Advertisement